Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള എസ്‌യുവികളുടെ കാലമാണിത്. അടുത്ത കുറച്ച് കാലങ്ങളായി, 7 സീറ്റര്‍ വാഹനങ്ങളുടെ ആവശ്യം ഇന്ത്യയില്‍ ശക്തമായി വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ജാറ്റോ ഡൈനാമിക്സ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2015-ല്‍ എസ്‌യുവി സെഗ്മെന്റ് വെറും 14 ശതമാനം മാത്രമായിരുന്നു, ഇപ്പോള്‍, 2021-ല്‍ ഇത് ഇരട്ടിയിലധികമായി 38 ശതമാനമായി വര്‍ധിച്ചു. ഇത് മനസ്സിലാക്കിയ നിര്‍മാതാക്കളും ഇപ്പോള്‍ കളം മാറ്റിചവിട്ടുകയാണ്.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ഉപഭോക്താക്കളുടെ ഡിമാന്‍ഡ് തൃപ്തിപ്പെടുത്തുന്നതിന്, എസ്‌യുവികളും എംപിവികളും ഉള്‍പ്പെടെ ധാരാളം പുതിയ 7 സീറ്റര്‍ കാറുകള്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കാനും ബ്രാന്‍ഡുകള്‍ ഒരുങ്ങുകയാണ്. എന്നാല്‍ ആഗോള വിപണി നേരിടുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഇതിനൊരു വിലങ്ങുതടിയാവുകയാണ്.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ഇവിടെയാണ് യൂസ്ഡ് കാര്‍ മേഖലയില്‍ എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് ഏറുന്നത്. നിങ്ങള്‍ ഒരു സെവന്‍ സീറ്റര്‍ എസ്‌യുവിയാണ് തെരയുന്നതെങ്കില്‍, യൂസ്ഡ് വിപണിയില്‍ നിന്നും പരിഗണിക്കാവുന്ന മികച്ച 5 ഓപ്ഷനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

ഇന്ത്യയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ. അതിന്റെ കരുത്തുറ്റ ബില്‍ഡും എവിടെയും പോകാനുള്ള സ്വഭാവവും ഇതിനെ ജനക്കൂട്ടത്തിന്റെ പ്രിയങ്കരമാക്കി, പ്രത്യേകിച്ച് ടയര്‍ 2, ടയര്‍ 3 വിപണികളില്‍.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

എസ്‌യുവി ഒരു ജനറേഷന്‍ നവീകരണത്തിന് തയ്യാറെടുക്കുമ്പോള്‍, ഇത് ഇന്ത്യയില്‍ വില്‍പ്പനയില്‍ തുടരുന്നു, കൂടാതെ പ്രതിമാസം 3,000 യൂണിറ്റുകളിലേറെയാണ് ഇപ്പോഴും ഇതിന്റെ വില്‍പ്പന. പഴയ പതിപ്പുകളില്‍ സൈഡ് ഫേസിംഗ് മൂന്നാം നിര സീറ്റുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, പുതിയ പതിപ്പിന് മുന്‍വശത്തുള്ള മൂന്നാം നിര സീറ്റുകളും ലഭിക്കും.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

മോഡല്‍ വര്‍ഷത്തെയും വേരിയന്റിനെയും ആശ്രയിച്ച്, നിങ്ങള്‍ക്ക് 3.5 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള ഒരു മോഡല്‍ ഇന്ന് യൂസ്ഡ് വിപണിയില്‍ ലഭിക്കുകയും ചെയ്യും. പുതിയ പതിപ്പ് എത്തുന്നതോടെ യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ വാഹനത്തിന് വില കുറച്ചുകൂടി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര XUV500

ഒരുകാലത്ത് ഈ സെഗ്മെന്റിന്റെ തന്നെ മുഖമായിരുന്നു മഹീന്ദ്ര XUV500. എസ്‌യുവി ആദ്യമായി 2011-ല്‍ പുറത്തിറങ്ങി, 20 ലക്ഷത്തില്‍ താഴെയുള്ള സ്പോര്‍ടി, പ്രീമിയം എസ്‌യുവി തെരയുന്ന ആര്‍ക്കും ഏറ്റവും സാധാരണമായ തെരഞ്ഞെടുപ്പായി വാഹനം മാറുകയും ചെയ്തിരുന്നു.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ഇപ്പോള്‍, പുതിയ XUV700 -ന്റെ പ്രവേശനത്തോടെ, മഹീന്ദ്ര ഇന്ത്യയില്‍ XUV500 ന്റെ ഉത്പാദനം നിര്‍ത്തിയിരിക്കുകയാണെങ്കിലും, കഴിഞ്ഞ മാസം വരെ ഇത് വില്‍പ്പനയ്ക്കുണ്ടായിരുന്നു, അതിനാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിങ്ങള്‍ക്ക് നല്ല ഓപ്ഷനുകള്‍ ലഭിക്കുകയും ചെയ്യും.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

മോഡല്‍ വര്‍ഷത്തെയും വേരിയന്റിനെയും ആശ്രയിച്ച്, നിങ്ങള്‍ക്ക് 4.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വിലയുള്ള ഒരു മോഡല്‍ ലഭിക്കും. നിലവില്‍ ഉത്പാദനം നിര്‍ത്തിയിട്ടുണ്ടെങ്കിലും വാഹനത്തെ തിരികെ കൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതികളുണ്ടെന്നാണ് സൂചന.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ഫോര്‍ഡ് എന്‍ഡവര്‍

ഈ സെഗ്മെന്റില്‍ ഒരു ഉയര്‍ന്ന പതിപ്പാണ് നിങ്ങള്‍ തെരയുകയാണെങ്കില്‍, ഫോര്‍ഡ് എന്‍ഡവറിലേക്ക് പോകാനാകും ഞങ്ങള്‍ നിര്‍ദ്ദേശിക്കുക. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന റേറ്റിംഗ് മോഡലുകളില്‍ ഒന്നാണിത്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശേഷിയുള്ള 7-സീറ്റര്‍ എസ്‌യുവി, പ്രത്യേകിച്ച് പുതിയ തലമുറ മോഡല്‍.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ഫോര്‍ഡ് ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഒരു എന്‍ഡവര്‍ വേണമെങ്കില്‍, ഇപ്പോള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് മാത്രമേ നിങ്ങള്‍ക്ക് അത് ലഭിക്കുകയുള്ളു.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

പഴയ-തലമുറ ഫോര്‍ഡ് എന്‍ഡവര്‍ പോലും യൂസ്ഡ് കാര്‍ വിപണിയില്‍ ഇപ്പോഴും വില്‍പ്പനയ്ക്കുണ്ട്, അത് നിങ്ങള്‍ക്ക് 2 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപ വരെ വിലയില്‍ ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും, 20 ലക്ഷം മുതല്‍ 35 ലക്ഷം വരെ വിലയ്ക്ക് പുതുതലമുറ മോഡലും വൈകാതെ ലഭ്യമായേക്കുമെന്ന് വേണം പറയാന്‍.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

ടൊയോട്ട ഫോര്‍ച്യൂണര്‍

ഈ വിഭാഗത്തിലെ മികച്ചൊരു മോഡലാണ് ടൊയോട്ട ഫോര്‍ച്യൂര്‍. യൂസ്ഡ് കാര്‍ വിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡിനുള്ള ഡിമാന്‍ഡ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിലെ യൂസ്ഡ് കാര്‍ മാര്‍ക്കറ്റിലെ ജനപ്രീയ വാഹനം കൂടിയാണ് ഫോര്‍ച്യൂണര്‍.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

മികച്ച സ്പെയ്സും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്ന വലിയ, നന്നായി നിര്‍മ്മിച്ച പ്രീമിയം എസ്‌യുവിയാണിത്. കൂടാതെ, ടൊയോട്ട വാഹനങ്ങള്‍ 10 വര്‍ഷം പഴക്കമുള്ള ഫോര്‍ച്യൂണറിന് പോലും ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

നിങ്ങള്‍ക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും 25 ലക്ഷം മുതല്‍ 35 ലക്ഷം വരെ വിലയുള്ള ഒരു പുതിയ തലമുറ ഫോര്‍ച്യൂണര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ അല്‍പ്പം പഴയ മുന്‍ തലമുറ മോഡലിന് അതിന്റെ മോഡല്‍ വര്‍ഷം അനുസരിച്ച് ഏകദേശം 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ വില കുറയുകയും ചെയ്യുന്നു.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര ആള്‍ട്യുറാസ് G4

പൂര്‍ണ്ണ വലിപ്പമുള്ള 7-സീറ്റര്‍ എസ്‌യുവി സ്പെയ്സില്‍ നിങ്ങള്‍ എന്തെങ്കിലും തെരയുകയാണെങ്കില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4 മറ്റൊരു നല്ല ബദലാണ്. എന്‍ഡവര്‍ പോലെ, ഇതും അല്‍പ്പം വിലകുറച്ച് സ്വന്തമാക്കാന്‍ സാധിക്കും.

Scorpio മുതല്‍ Endeavour വരെ; യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികള്‍

വാസ്തവത്തില്‍, ഇത് തികച്ചും കഴിവുള്ള ഒരു എസ്‌യുവിയാണ്. യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമായ ഓപ്ഷനുകളുടെ എണ്ണം കുറവാണ്. എന്നാല്‍ നിങ്ങള്‍ക്ക് നല്ല വിലയ്ക്ക് ഒരെണ്ണം ലഭിക്കുകയാണെങ്കില്‍, തീര്‍ച്ചയായും പരിഗണിക്കാമെന്ന് തന്നെയാണ് പറയുന്നത്. 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് യൂസ്ഡ് കാര്‍ വിപണിയിലെ ആള്‍ട്യുറാസ് G4-ന്റെ വില.

More from DriveSpark

Article Published On: Sunday, November 21, 2021, 9:00 [IST]
English summary
Scorpio to endeavour find here some top 7 seater suvs you can buy from the used car market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X