സ്ക്രാപ്പേജ് പോളിസിയിൽ ഹിമാചൽ പ്രദേശും, 12 സ്ക്രാപ്പേജ് സെൻ്റർ തുടങ്ങാൻ സർക്കാർ തീരുമാനം

രാജ്യത്ത് പല സംസ്ഥാനങ്ങളും സ്ക്രാപ്പേജ് പോളിസി അംഗീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഹിമാചൽ പ്രദേശും സ്ക്രാപ്പേജ് പോളിസിക്ക് പച്ചകൊടി കാണിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശ് സർക്കാർ ഗതാഗത വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ ഓരോ ജില്ലയിലും 12 സ്ക്രാപ്പ് സെൻ്ററുകൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പുതിയ നയമനുസരിച്ച്, സ്‌ക്രാപ്പ് ചെയ്‌ത വാഹനങ്ങളിൽ നിന്നുള്ള സ്‌പെയർ പാർട്‌സുകളൊന്നും പുനരുപയോഗത്തിന് യോഗ്യമല്ല. ഇതിനുപുറമെ, സുതാര്യത ഉറപ്പുവരുത്തുന്നതിനായി, പൊളിച്ചുമാറ്റിയ വാഹനങ്ങളുടെ സമഗ്രമായ രേഖകൾ സൂക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മെക്കാനിക്കുകൾ വഴി വീണ്ടും വിപണിയിൽ പ്രവേശിക്കുന്ന പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് തടയുകയാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ടതും അപകടകരവുമായ വാഹനങ്ങളെ നിരത്തുകളിൽ നിന്ന് ഒഴിവാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ഇത് തുരങ്കം വയ്ക്കുന്ന പ്രവർത്തിയായിരുന്നു ഇതു വരെ നടന്നിരുന്നത്.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

2023-24 വർഷത്തെ കേന്ദ്ര ബജറ്റിൽ അഞ്ചാമത്തെ മുൻഗണനയായിട്ടാണ് കാലപ്പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നത് ഇടംപിടിച്ചത്. ചെറിയ നാക്ക് പിഴയോടെയാണ് പഴയ വാഹനങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓൾ പൊലൂട്ടിങ്ങ് വെഹിക്കിൾ എന്നത് ഓൾഡ് പൊളിറ്റിക്കൽ എന്ന് വായിച്ചത് സഭയിൽ ചിരി പടർത്തിയിരുന്നു.

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർ‌വി‌എസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. വാഹനങ്ങളിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി, വാഹന നിർമ്മാതാക്കൾ പിൻ സീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം സംവിധാനം ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി മുൻപ് പറഞ്ഞിരുന്നു

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 21, 2024, 18:00 [IST]
English summary
Scrappage policy announced in himachal pradesh details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X