പഴയ വാഹനം പൊളിച്ചാൽ, 50000 രൂപ നേടാം; കിടിലൻ ഓഫറുമായി ദില്ലി സർക്കാർ, പക്ഷേ ഒരു കാര്യമുണ്ടേ

പഴയ വാഹനങ്ങളുടെ സ്‌ക്രാപ്പിംഗ് നയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പുതിയ വാഹനം വാങ്ങുമ്പോൾ പഴയ വാഹനം സ്‌ക്രാപ്പ് ചെയ്യാൻ കൊടുത്താൽ ഒരാൾക്ക് 50,000 രൂപ ഫ്ലാറ്റ് ബെനിഫിറ്റ് ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി സർക്കാർ. പുതിയതായി വാങ്ങുന്ന വാഹനത്തിന് റോഡ് നികുതിയിനത്തിൽ 50,000 രൂപ വരെ സബ്‌സിഡിയായി ആനുകൂല്യം ലഭിക്കുമെന്നതാണ് ഓഫർ.

ഡൽഹിയിലെ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ഈ പുതിയ നീക്കത്തെക്കുറിച്ച് ഒരു നയം തയ്യാറാക്കിയിട്ടുണ്ട്, ഇത് നടപ്പിലാക്കുന്നതിന് മുമ്പ് ഇത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നയം നിലവിൽ ഡൽഹി സർക്കാരിന്റെ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്, അതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ.

Scrapping Policy Of Old Vehicles Delhi Government

ദില്ലി സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചിട്ടും, ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവും ആയുസ്സ് പൂർത്തിയാക്കിയ ഒരുപാട് വാഹനങ്ങൾ ഇപ്പോഴും റോഡുകളിൽ ഓടുന്നുണ്ട് പഴയ വാഹനങ്ങളുടെ കാറ്റഗറിയും വിലനിലവാരവും അനുസരിച്ച് സബ്‌സിഡിക്കായി വിവിധ സ്ലാബുകൾ ഡൽഹി സർക്കാർ കൊണ്ടുവരും. സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും വ്യത്യസ്ത സ്ലാബുകൾ ഉണ്ടായിരിക്കും.

പുതിയ നയം അത്തരം പഴയ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ പഴയ വാഹനങ്ങൾ ഒഴിവാക്കാനും താരതമ്യേന കുറഞ്ഞ എമിഷനും പുതിയതും വൃത്തിയുള്ളതുമായ വാഹനം സ്വന്തമാക്കാനും ഇതൊരു സഹായകരമായിരിക്കും. ഡൽഹി സർക്കാർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021-2022, 2022-23 വർഷങ്ങളിൽ 55 ലക്ഷം സ്വകാര്യ, വാണിജ്യ വാഹനങ്ങൾ എൻസിആറിൽ ഡീലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ 55 ലക്ഷം വാഹനങ്ങളിൽ 1.4 ലക്ഷം വാഹനങ്ങൾ മാത്രമാണ് ഉടമകൾ പൊളിച്ചു മാറ്റിയത്.

Scrapping Policy Of Old Vehicles Delhi Government

വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്.

2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു. മലിനീകരണം കുറയ്ക്കുക എന്നിനു പുറമെ ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎൻജി-വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്ക്രാപ്പേജ് നയത്തിലൂടെ കേന്ദ്രം ലക്ഷ്യംവെക്കുന്നത്.

Scrapping Policy Of Old Vehicles Delhi Government

15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി വാഹനം സ്ര്കാപ്പേജ് പോളിസിക്ക് കീഴിലാക്കുമെന്നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നിരുന്നാലും, രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനവും ആഭ്യന്തര സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കവചിത വാഹനങ്ങള്‍ക്കും അതുമല്ലെങ്കില്‍ മറ്റേതെങ്കിലും പ്രത്യേക വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാകില്ലെന്ന് ഗതാഗത മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നയം വാഹന വ്യവസായത്തെ കൂടുതൽ ചലനാത്മകമാക്കാനും ഉത്പാദനചെലവ് കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. മാത്രമല്ല പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കുകയും കേന്ദ്ര സർക്കാരിന്റെ ജിഎസ്‍ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നുമാണ് കരുതുന്നത്.

Scrapping Policy Of Old Vehicles Delhi Government

വായു മലിനീകരണത്തിനെതിരായ സര്‍ക്കാറിന്റെ പോരാട്ടങ്ങളുടെ ഭാഗമാണ് സ്‌ക്രാപ്പേജ് നയം. ഓരോ നഗര കേന്ദ്രത്തിന്റെയും 150 കിലോമീറ്ററിനുള്ളില്‍ ഒരു വാഹനം സ്‌ക്രാപ്പിംഗ് കേന്ദ്രമെങ്കിലും വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ദക്ഷിണേഷ്യന്‍ മേഖലയുടെ മുഴുവന്‍ വാഹന സ്‌ക്രാപ്പിംഗ് ഹബ്ബായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്ന പ്രത്യാശയിലാണ് കേന്ദ്ര സർക്കാർ. നിങ്ങൾക്ക് എന്താണ് ഈ നയത്തെ കുറിച്ചു ഇപ്പോൾ ദില്ലി സർക്കാർ നൽകുന്ന ഓഫറിനെ കുറിച്ചും തോന്നുന്നത്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Thursday, January 25, 2024, 8:28 [IST]
English summary
Scrapping policy of old vehicles delhi government offering benfit of 50k
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X