'സ്ക്ര്യൂ' പോയവരുടെ ഡിസൈന്‍ കണ്‍സെപ്റ്റ്
മോട്ടോര്‍വാഹനം എന്ന സങ്കല്‍പം തന്നെ ഉരുത്തിരിയുന്നത് ഒരല്‍പം ഭ്രാന്ത് കയറിയ മനസ്സില്‍ നിന്നായിരുന്നിരിക്കാനേ വഴിയുള്ളൂ. ഈ ഭ്രാന്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് ലോകത്തിന്‍റെ നിരത്തുകളിലെമ്പാടും കാണുന്ന വണ്ടികള്‍. ഈ പിന്തുടര്‍ച്ചയുടെ നേരവകാശിയാണ് നില്‍സ് ഫെബര്‍ എന്ന ഡിസൈനര്‍. തന്നെക്കാള്‍ വട്ടുള്ള മൂന്ന് സുഹൃത്തുക്കളുടെ സഹായം കൂടി ലഭിച്ചിട്ടുണ്ട് "ഇഎക്സ്" അഥവാ "എക്സെന്‍ട്രിക്" അഥവാ "അരവട്ടന്‍" എന്ന ത്രീവീലര്‍ സൃഷ്ടിച്ചെടുക്കാന്‍ നീലിന്. സെബാസ്റ്റ്യന്‍ ഓറേ, റൂബന്‍ ഫേബര്‍, ലുഡോള്‍ഫ് വോണ്‍ ഓള്‍ഡര്‍ഷോസന്‍ എന്നിവരാണവര്‍.
രണ്ട് ഇലക്ട്രിക് സ്കൂഡ്രൈവറുകളാണ് നീലിന്‍റെ വാഹനത്തിന് ഊര്‍ജ്ജം പകരുന്നത്. ഈ വാഹനം നിരത്തിലിറക്കുക എന്നത് അസാധ്യമാണെന്ന് കാണാന്‍ വലിയ പ്രയാസമൊന്നുമില്ല. കൂടുതല്‍ വിവരങ്ങളെ താഴെ ഗാലറിയില്‍.

ഡിസൈനിന്‍റെ പ്രത്യേകത കാരണം സാധാരണ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന ഘടകഭാഗങ്ങളൊന്നും തന്നെ ഈ എക്സെന്‍ട്രിക് വണ്ടിക്ക് ഉപകാരപ്പെട്ടില്ല. ചില ഭാഗങ്ങള്‍ സൈക്കിളുകളില്‍ ഉപയോഗിക്കുന്നവയാണ്.

ഓടിക്കുന്നയാള്‍ ദാ ഇങ്ങനെ കിടക്കണം.

ബോഷ് നിര്‍മിച്ചു നല്‍കിയ 18 വോള്‍ട്ടിന്‍റെ സ്ക്ര്യൂഡ്രൈവറാണ് വാഹനത്തെ മുന്നോട്ട് നീക്കുന്നത്. ഈ സ്ക്രൂഡ്രൈവറുകളുടെ തിരിച്ചില്‍ വഴി ചെയിന്‍ കറങ്ങുകയാണ് ചെയ്യുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 30 കിമി.

ക്ലച്ച് ഗിയര്‍ വീലുകള്‍ കറങ്ങുന്നതിലൂടെ സ്ക്ര്യൂഡ്രൈവറുകള്‍ പകരുന്ന ചക്രവീര്യം വാഹനത്തിന്‍റെ ചക്രങ്ങളിലെത്തുന്നു.

ഇരുവശത്തുമുള്ള പല്‍ചക്രങ്ങളില്‍ ഏതെങ്കിലുമൊന്ന് കറങ്ങിയാലും മതി വണ്ടിയോടുവാന്‍. ഒരെണ്ണത്തില്‍ ബാറ്ററി കുറഞ്ഞാലും കുഴപ്പമില്ല.

വാഹനം നിരത്തിലിറക്കുക എന്ന ഉദ്ദേശ്യം നീലിനും കൂട്ടര്‍ക്കുമില്ല എന്ന് പറഞ്ഞല്ലോ. ഇത് റോഡിലിറക്കി ഓടിക്കുക സുരക്ഷിതമോ സുഖകരമോ ആയിരിക്കില്ല എന്നതാണ് കാര്യം. വാഹനം ഡിസൈന്‍ ചെയ്യുക എന്ന ഒരേയൊരു ഉദ്ദേശ്യം മാത്രമേ ഈ വാഹനത്തിന് പിന്നിലുള്ളൂ!


Click it and Unblock the Notifications








