കെഎസ്ആർടിസിയും ഉണ്ടേ..; കർക്കശനിയമവുമായി ആൻ്റണി രാജു, കലിപ്പിലാണോ?
അടുത്ത മാസം നവംബര്‍ തൊട്ട് കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും ക്യാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുളള തീരുമാനവുമായി മുന്നോട്ട് പോയിരിക്കുകയാണ് കേരളത്തിൻ്റെ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു. സംസ്ഥാനത്തെ എഐ ക്യാമറകൾ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നുണ്ട് എങ്കിലും പിഴ അടയ്ക്കുന്നവരുടെ എണ്ണം കുറവാണ്.
ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെ 62.67 ലക്ഷം കേസുകള്‍ ക്യാമറയില്‍ പതിയുകയും ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തത് വെറും 19.53 ലക്ഷം കേസുകളിലാണ്. പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചതാണെങ്കിലോ 7.5 ലക്ഷം നിയമലംഘനങ്ങൾക്കും. ആകെ 14.88 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്.

ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസിൽ ക്യാബിൻ ഉളളതാണ് എങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്. ഇനി ക്യാബിൻ ഇല്ലാത്ത ബസിൽ ആണെങ്കിൽ ഡ്രൈവറെങ്കിലും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. കേന്ദ്ര സർക്കാരിന്റെ റോഡ് ഗതാഗത നിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ ഡ്രൈവറും മുന്നിൽ ഇരിക്കുന്ന മറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ഇത് വരെ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നത് കൊണ്ടാണ് നിയമം കടുപ്പിക്കാഞ്ഞത്.
ഭാരവാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ തിരിച്ചറിയാനുളള സംവിധാനം സംസ്ഥാനത്തെ എഐ ക്യാമറകളിൽ ഒരുക്കിയിട്ടുണ്ട് കെൽട്രോൺ. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. മീഡിയം, ഹെവി വാഹനങ്ങളിലും ഡ്രൈവര്‍മാരും മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കാനും ആര്‍.ടി.ഒ.മാരോട് നിര്‍ദേശിച്ചു.
എഐ ക്യാമറകൾ വന്നതിന് ശേഷം റോഡുകളിലെ അപകടങ്ങൾ കുറഞ്ഞുവെന്നാണ് കേരളത്തിൻ്റെ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ പ്രസ്താവന. വാഹനാപകട മരണങ്ങളിൽ 50 ശതമാനം കുറവുണ്ടായി എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ചുരുക്ക സമയത്തിനുളളിൽ ഇത്രയും അപകട നിരക്ക് കുറയ്ക്കാൻ സാധിച്ചെങ്കിൽ അത് വലിയ നേട്ടമാണ് തന്നെയാണ്. കാരണെ കേരളത്തിൽ അപകടം വളരെ കൂടുതലായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കിൽ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .
നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.
കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
എന്നാൽ മാറ്റി സ്ഥാപിക്കുന്ന ക്യാമറകൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ തകരാറിലാണ്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളുളളതിൽ 46 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉള്‍പ്പെടെ നാല് ക്യാമറകള്‍ പ്രവൃത്തിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








