വളരെ വളരെ സ്ട്രിക്റ്റാണ്; ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം
വാഹനങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ച് കാറിൽ പോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നുളളത്. ഇപ്പോൾ സർക്കാരിൻ്റെ പുതിയ നിയമം വന്നിരിക്കുകയാണ് കെഎസ്ആർടിസി ബസുൾപ്പടെയുളള ഹെവി വാഹനങ്ങൾക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയരിക്കുകയാണ്. കേരളത്തിൻ്റെ ഗതാഗത മന്ത്രിയായ ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസിൽ ക്യാബിൻ ഉളളതാണ് എങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്. ഇനി ക്യാബിൻ ഇല്ലാത്ത ബസിൽ ആണെങ്കിൽ ഡ്രൈവറെങ്കിലും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ബസിലെ ഇതേ നിർദേശങ്ങൾ കെഎസ്ആർടിസിയ്ക്കും ബാധകമാണെന്ന് കൂടി മന്ത്രി പറഞ്ഞു.

എന്തായാലും കെഎസ്ആർടിസി ബസിൽ ഇനി സീറ്റ് ബെൽറ്റ് പിടിപ്പിക്കേണ്ടി വരും. മറ്റൊരു കാര്യം എന്താണ് എന്ന് വച്ചാൽ കേന്ദ്ര സർക്കാരിന്റെ റോഡ് ഗതാഗത നിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ ഡ്രൈവറും മുന്നിൽ ഇരിക്കുന്ന മറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ഇത് വരെ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നത് കൊണ്ടാണ് നിയമം കടുപ്പിക്കാഞ്ഞത്.
കേരള സർക്കാർ റോഡ് സുരക്ഷയുടെ കാര്യത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണല്ലോ എഐ ക്യാമറകൾ സ്ഥാപിച്ചത്. അത് കൊണ്ട് വളരെ വലിയ മാറ്റമാണ് ട്രാഫിക് നിയമലംഘനത്തിൽ വന്നിരിക്കുന്നത്. എഐ ക്യാമറ സ്ഥാപിച്ചതിൻ്റെ ആദ്യത്തെ ദിവസം 28000 പേരാണ് നിയമം ലംഘിച്ചത്. നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവാണ് ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായിരിക്കുന്നത്.
ആദ്യ ദിവസം കൊല്ലത്താണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചിരിക്കുന്നത്. 4778 ട്രാഫിക് ലംഘനങ്ങളാണ് നടന്നത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്.545 ട്രാഫിക് നിയമലംഘനങ്ങളാണ് മലപ്പുറത്ത് നടന്നത്. നിയമലംഘനങ്ങളുടെ പിഴത്തുകയും സർക്കാർ പുറത്തുവിട്ടിരുന്നു.675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്.
സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും.
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘനങ്ങൾ. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ.
കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്. അത് കൊണ്ട് വാഹനത്തിൽ പോകുമ്പോൾ എല്ലാ നിയമങ്ങളും പാലിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








