സെബാസ്റ്റ്യന്‍ വെറ്റലിന്റെ വാല്‍സ് കസ്റ്റം ബൈക്ക്

By Santheep

അഞ്ചുതവണ ലോകചാമ്പ്യനായ മൈക്കേല്‍ ഷൂമാക്കറിന്റെ റെക്കോഡിന് ഒരു ചാമ്പ്യന്‍ഷിപ്പ് മാത്രം അകലെയാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നു വേണമെങ്കില്‍ പറയാം. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ് വെറ്റലിന്റെ വിജയാരവങ്ങളോടെ അവസാനിച്ചതിനു ശേഷം അദ്ദംഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമാധ്യമങ്ങളില്‍ നിറയുകയാണ്. ഫോര്‍മുല വണ്‍ ചാമ്പ്യന്റെ കാര്‍ കളക്ഷനെക്കുറിച്ചും മറ്റും കേട്ടുമടുത്തവര്‍ക്ക് അദ്ദേഹത്തിന്റെ മോട്ടോര്‍സൈക്കിളിനെക്കുറിച്ചറിയാന്‍ തീര്‍ച്ചയായും താല്‍പര്യമുണ്ടായിരിക്കും.

ജര്‍മനിയിലെ ഏറ്റവും കേളികേട്ട കസ്റ്റം ബൈക്ക് നിര്‍മാതാക്കളായ വാല്‍സ് ഹാഡ്‌കോര്‍ സൈക്കിള്‍സാണ് സെബാസ്റ്റിയന്‍ വെറ്റലിന്റെ ബൈക്ക് നിര്‍മിച്ചുനല്‍കിയത്.

Sebastian Vettels Walz Hardcore Cycles Custom Motorcycle

ജര്‍മനിയിലെ ഹോക്കന്‍ഹെയിമിലാണ് വാല്‍സ് ഹാര്‍ഡ്‌കോര്‍ സൈക്കിള്‍സ് സ്ഥിതി ചെയ്യുന്നത്. ഇവര്‍ പുറത്തിറക്കുന്ന വീതിയും നീളവുമേറിയ ബൈക്കുകള്‍ ലോകത്തെമ്പാടുമുള്ള കസ്റ്റം ബൈക്ക് പ്രണയികളുടെ പ്രലോഭനകേന്ദ്രങ്ങളാണ്. വെറ്റലിന്റെ ഈ ബൈക്ക് ഡിസൈന്‍ ചെയ്തത് മാര്‍കസ് വാല്‍സ് ആണ്. വലത്തേയറ്റത്ത് നില്‍ക്കുന്നതാണ് പുള്ളി.

Sebastian Vettels Walz Hardcore Cycles Custom Motorcycle

മറ്റൊരു ഫോര്‍മുല വണ്‍ ചാമ്പ്യനായ കിമി റൈക്കൊനണ്‍ അടക്കമുള്ള വന്‍ താരങ്ങള്‍ വാല്‍സ് ഹാര്‍ഡ്‌കോര്‍ സൈക്കിള്‍സ് തേടിവന്നിട്ടുണ്ട്.

Sebastian Vettels Walz Hardcore Cycles Custom Motorcycle

അവലാന്‍ഷെ എന്ന ബില്‍ഡറുടെ ബൈക്കിനെ ആധാരമാക്കിയാണ് സെബാസ്റ്റ്യന്‍ വെറ്റലിന്റെ കസ്റ്റം ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.

Sebastian Vettels Walz Hardcore Cycles Custom Motorcycle

വെറ്റലിനുള്ള ബൈക്കില്‍ റെഡ്-ബുള്‍ ലിവറി ഉപയോഗിച്ചതിനു പുറമെ 'റെഡ്ബുള്‍ റേസിംഗ്' എന്ന് എഴുതിപ്പിടിപ്പിച്ചതായും കാണാം. ഓരോ വീല്‍ ആരങ്ങളിലും വെറ്റല്‍ എന്ന് ബാഡ്ജ് ചെയ്തിരിക്കുന്നു.

Sebastian Vettels Walz Hardcore Cycles Custom Motorcycle

പിന്‍വശത്തെ ടയര്‍ 280 എംഎം എംഇ880 എക്‌സ്എക്‌സ്എല്‍ യൂണിറ്റാണ്. വാല്‍സ് ഹാഡ്‌കോര്‍ സൈക്കിള്‍സിന്റെ നിര്‍മിതികളിലെല്ലാം ഈ ടയര്‍ യൂണിറ്റ് പിന്‍വശത്ത് ഉപയോഗിക്കുന്നു.

Sebastian Vettels Walz Hardcore Cycles Custom Motorcycle

വളരെ താഴ്ന്ന നിലയിലാണ് സീറ്റ് ഘടിപ്പിച്ചിരിക്കുന്നത്. തറനിരപ്പില്‍ നിന്ന് 470 എംഎം ആണ് സീറ്റിലേക്കുള്ള ഉയരം.

Sebastian Vettels Walz Hardcore Cycles Custom Motorcycle

ആദ്യത്തെ എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പ് വിജയം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ ഈ പുതിയ ബൈക്ക് സ്വന്തമാക്കിയത്. 2010ലായിരുന്നു സംഭവം.

Sebastian Vettels Walz Hardcore Cycles Custom Motorcycle

വാല്‍സ് ഹാഡ്‌കോറിന്റെ ഉപഭോക്താക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നും അറിയുക.

വെറ്റൽ

വെറ്റൽ

വെറ്റൽ

More from DriveSpark

Article Published On: Monday, November 25, 2013, 16:09 [IST]
English summary
F1 World Champion Sebastian Vettel owns one of the best looking custom choppers from the best custom motorcycle builder from Germany - Walz Hardcore Cycles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X