സെബാസ്റ്റ്യന്‍ ലോയെബിന്റെ പൈക്‌സ് പീക്ക് റെക്കോഡ്
ദുര്‍ഘടം പിടിച്ച പൈക്‌സ് പീക്ക് ചുരത്തെക്കുറിച്ച് നമ്മളെറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. പാറകള്‍ നിറഞ്ഞ ഈ വലിയ പര്‍വതത്തിന്റെ ഉച്ചിയിലേക്ക് 20 കിലോമീറ്റര്‍ നീളുന്ന, 156 കൊടും വളവുകള്‍ താണ്ടിവേണം ചെല്ലാന്‍.
കടല്‍നിരപ്പില്‍ നിന്നും 14,110 അടി ഉയരത്തിലാണ് പൈക്‌സ് പീക്ക് പര്‍വതത്തിന്റെ ഉച്ചി സ്ഥിതി ചെയ്യുന്നത്. കടുത്ത കാലാവസ്ഥയുള്ള ഈ ഉയരത്തിലേക്ക് കാറോടിച്ചു ചെല്ലുവാന്‍ നല്ല ശാരീരികക്ഷമത ആവശ്യമാണ്.
താഴെയുള്ള വീഡിയോയില്‍ ഫ്രഞ്ച് ഡ്രൈവറായ സെബാസ്റ്റ്യന്‍ ലൊയെബ് നടത്തിയ റെക്കോഡ് ഡ്രൈവ് കാണാം. മണിക്കൂറില്‍ ശരാശരി 145 കിലോമീറ്റര്‍ വേഗതയിലാണ് ലോയെബിന്റെ യാത്ര. നിലവിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തുകൊണ്ട് 8 മിനിട്ട് 13.878 സെക്കന്‍ഡ് എന്ന സമയത്തില്‍ ലോയബ് പൈക്‌സ് പീക്കിന്റെ നെറുകയിലെത്തിച്ചേര്‍ന്നു.
ഒരു പൂഷോ 208 വന്‍തോതില്‍ മോഡിഫൈ ചെയ്താണ് ലൊയെബ് തന്റെ യാത്രയ്ക്കായി ഉപയോഗിച്ചത്. നേരത്തെ സ്ഥാപിക്കപ്പെട്ടിരുന്ന സമയം 9 മിനിട്ട് 46.164 സെക്കന്‍ഡ് ആയിരുന്നു. റൈസ് മില്ലന്‍ 2012ലാണ് ഈ റെക്കോഡ് സ്ഥാപിച്ചത്.
ഈ വര്‍ഷത്തെ പൈക്‌സ് പീക്ക് അന്താരാഷ്ട്ര ഹില്‍ ക്ലൈമ്പ് ജൂണ്‍ 29നാണ് തുടങ്ങുക. നിരവധി അന്താരാഷ്ട്ര പ്രശസ്തിയുള്ള ഡ്രൈവര്‍മാര്‍ ഈ മലയുടെ ഉച്ചിയിലേക്ക് ഭ്രാന്തുപിടിച്ച ചക്രങ്ങളുമായു പാഞ്ഞുകയറും. പുതിയ റെക്കോഡുകള്‍ പിറക്കും. നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








