എല്ലാവർക്കും എസ്‌യുവി മതി, യൂസ്ഡ് കാർ മാർക്കറ്റിൽ 40 ശതമാനം വളർച്ച

രാജ്യത്ത് യൂസ്ഡ് കാർ മാർക്കറ്റ് വളരെ വേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. ചെറുകാറുകൾക്കായിരുന്നു യൂസ്ഡ് കാർ മാർക്കറ്റിൽ എപ്പോഴും ഡിമാൻഡുണ്ടായിരുന്നത്, എന്നാൽ ഇപ്പോഴത് എസ്‌യുവികളിലേക്കും, സെഡാനിലേക്കും എന്തിനധികം പറയുന്നു ആഡംബര വാഹനങ്ങളിലേക്ക് വരെ മാറിയിരിക്കുകയാണ്.

ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ പ്രീ-ഓൺഡ് കാർ വിപണിയിൽ വിൽപ്പനക്കാരുടെ പങ്കാളിത്തം വർദ്ധിക്കുകയും, അതിൻ്റെ ഫലമായി 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ 1,385 കോടി രൂപയുടെ ഇടപാട് മൂല്യം ഉണ്ടായിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എസ്‌യുവി പ്രേമികളുടെ വാഹനം വാങ്ങുന്ന കാര്യത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. നോൺ-മെട്രോ വിപണികളിൽ എസ്‌യുവി വിൽപ്പനയിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

40

അഹമ്മദാബാദ്, കൊച്ചി, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങൾ എല്ലാം എസ്‌യുവികൾക്ക് കൂടുതൽ പ്രാധാന്യവും മുൻഗണനയും നൽകുന്നുണ്ട്. ടയർ-2, ടയർ-3 നഗരങ്ങളിൽ ഉടനീളം പ്രീ-ഓൺഡ് കാറുകളുടെ വിൽപ്പനയിൽ 30 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഈ പാദത്തിൽ മെട്രോ ഇതര നഗരങ്ങളിലെ വിൽപ്പനയിൽ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ 40 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഫോർഡ് ഇക്കോസ്‌പോർട്ട്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുകളാണ് സെഗ്‌മെൻ്റിൽ ഏറ്റവും ഡിമാൻഡുളള മോഡലുകൾ.

ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് നോക്കുകയാണെങ്കിൽ സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകളുമാണ് മുന്നിൽ. അതോടൊപ്പം തന്നെ ഓട്ടോമാറ്റിക് കാർ വിൽപ്പനയിലും 30 ശതമാനം വർധനയുണ്ടായിട്ടുണ്ട് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്, സൗകര്യത്തിനും ആഡംബരത്തിനും മുൻഗണന നൽകുന്ന വാഹനങ്ങളിലേക്കുള്ള മാറ്റത്തിനാണ് ഇത് അടിവരയിടുന്നത്. സൺറൂഫുകളും അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റങ്ങളും പോലുള്ള ഫീച്ചറുകൾ സ്റ്റാൻഡേർഡായി മാറുന്നതോടെ, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവത്തിനാണ് കസ്റ്റമേഴ്സ് പ്രാധാന്യം നൽകുന്നത്.

40

ഒരു യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പലർക്കും അറിയാത്ത കാര്യമാണ്. വലിയ അപകടങ്ങളിലെല്ലാം പെട്ടവണ്ടികളെല്ലാം പണിതെടുത്ത് ഉയർന്ന വിലക്ക് വിൽക്കുന്നതു പോലെയെല്ലാമുള്ള തട്ടിപ്പുകൾ യൂസ്‌ഡ് കാർ വിപണിയിലെ സ്ഥിരം കാഴ്ച്ചകളാണ്. ഈ തട്ടിപ്പിനെ മറികടക്കാനായി കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഇത്തരം സംഗതികളെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം.

പലർക്കും സെക്കൻഡ് ഹാൻ്റ് വാഹനം സ്വന്തമാക്കാൻ മടി കാണും, എന്നാൽ യൂസ്ഡ് കാർ വാങ്ങിയാലുളള ചില ഗുണങ്ങളും ഉണ്ട് കേട്ടോ, പുതിയ കാര്‍ വാങ്ങുമ്പോള്‍ സാധാരണയായി നമ്മള്‍ വലിയൊരു തുക മുടക്കേണ്ടതായി വരും. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ശ്രദ്ധാപൂര്‍വ്വം വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭിക്കാന്‍ കഴിയും. പുതിയ കാര്‍ വാങ്ങി നിങ്ങള്‍ക്ക് ഒരു അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ വലിയൊരു തുക കുറയും. എന്നാല്‍ നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി പെട്ടെന്ന് വില്‍ക്കേണ്ടി വന്നാലും വലിയ തുകയൊന്നും നഷ്ടമാകില്ല.

അതോടൊപ്പം തന്നെ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം വളരെ കൂടുതലാണ്. ഇതിനായി അധിക തുക നല്‍കണം. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എടുക്കുമ്പോള്‍ ഇത് ഒഴിവാക്കാം. കാറിന്റെ പഴക്കവും ഇന്‍ഷൂറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറവായിരിക്കും.

ഒരു പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വളരെ നിരക്ക് കുറവാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍. പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ നാലിരട്ടി കുറച്ച് മുടക്ക് മാത്രമേ യൂസ്ഡ് കാറിനുണ്ടാകൂ. ഇക്കാര്യം കൂടി പരിഗണിക്കുമ്പോള്‍ യൂസ്ഡ് കാര്‍ വാങ്ങുന്നതായിരിക്കും നല്ലത്. ഒരു യൂസ്ഡ് കാര്‍ വാങ്ങുന്നതിനും ഇപ്പോള്‍ ലോണ്‍ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ യൂസ്ഡ കാർ അനുഭവം ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Wednesday, April 17, 2024, 11:28 [IST]
English summary
Second hand suvs witnessed a staggering 40 percent growth in non metro cities this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X