പാക്-ചൈന അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

Posted By:

പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി എന്ന വിശേഷണത്തോടെ 'ഐഎൻഎസ് അരിഹാന്ത്' കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ഇന്ത്യയെ തൊട്ടുകളിക്കാൻ ഇനിയാർക്കും സാധിക്കാത്ത വിധം പ്രതിരോധ മേഖലയിൽ കരുത്താർജ്ജിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം എന്നതിൽ അഭിമാനിക്കാവുന്ന നിമിഷമാണിത്.

To Follow DriveSpark On Facebook, Click The Like Button
പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ആണവ അന്തർവാഹിനിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും അംഗത്വം നേടിയിരിക്കുന്നു.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

ആഗസ്തിൽ കേന്ദ്രമന്ത്രാലയത്തിലുള്ള ചില പ്രമുഖരുടെ അറിവോടെ മാത്രം ആഗസ്തിലായിരുന്നു അരിഹാന്തിന്റെ കമ്മീഷൻ നടന്നത്. സുരക്ഷാ കാരണങ്ങളാൽ അതീവ രഹസ്യമായി നടത്തിയ കമ്മീഷനെ കുറിച്ചുള്ള വിവരം ഇന്നലെയായിരുന്നു ദേശീയ ചാനൽ പുറത്ത് വിട്ടത്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

2009 ലായിരുന്നു ഈ ഇന്ത്യൻ നിർമിത ആണവ അന്തർവാഹിനിയുടെ നിർമാണം പൂർത്തീകരിച്ചത്. പിന്നീട് 2014-ലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ അരിഹന്തിനെ ആദ്യമായി കടലിലിറക്കിയത്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

പേരിൽ തന്നെ 'ശത്രുവിന്റെ അന്തകൻ' എന്നർത്ഥം വരുന്ന ഈ ആണവ അന്തർവാഹിനി പദ്ധതിക്ക് 1984കാലയളവിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു തുടക്കമിട്ടത്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

അരിഹാന്ത് ഇന്ത്യൻ സേനയുടെ ഭാഗമായതോടെ ത്രിതല ആണവശേഷിയുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവഴി കരയിൽ നിന്നും ആകാശത്തു നിന്നും കടലിനടിയിൽ നിന്നും ആണവ ശക്തി പ്രയോഗിക്കാനുള്ള ത്രിതല ശേഷി ഇന്ത്യ കൈവരിച്ചിരിക്കുന്നു.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

83 മെഗാവാട്ട് സമ്മര്‍ദിത ജല റിയാക്ടറാണ് 6000 ടണ്‍ ഭാരമുള്ള അരിഹന്തിന് ഊര്‍ജം പകരുന്നത്. ഈ ആണവ റിയാക്ടറില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ചാണ് അരിഹന്തിന്റെ പ്രവർത്തനം.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പതിവ് അന്തര്‍വാഹിനികളെക്കാള്‍ ചില സവിശേഷതകളുണ്ട് ഈ അന്തർവാഹിനിക്ക്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ എന്‍ജിന്‍ ശബ്ദം വലിയ തോതിൽ ഉണ്ടാകില്ല എന്നതുകൊണ്ട് തന്നെ ശത്രുവിന്റെ സെന്‍സറുകള്‍ക്ക് അന്തര്‍വാഹിനിയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കില്ല. മാത്രമല്ല ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാന്‍ ഇടയ്ക്കിടെ ഉപരിതലത്തിലേക്കു പൊങ്ങിവരേണ്ട ആവശ്യവുമില്ല.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

റഷ്യയുടെ സഹകരണത്തോടെ നിർമിച്ച ദീര്‍ഘദൂര ആണവ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ ആണവ അന്തര്‍വാഹിനി എന്നനിലയിലും അരിഹന്ത് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

സമുദ്രാന്തര്‍ഭാഗത്തു നിന്ന് തന്നെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാൻ അരിഹന്തിന് സാധിക്കും. ആണവാക്രമണമുണ്ടായാല്‍ അതിവേഗത്തിൽ പ്രത്യാക്രമണം നടത്താനും കഴിയുമെന്നുള്ളതും മറ്റൊരു സവിശേഷതയാണ്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

മറ്റു അന്തർവാഹിനികളിൽ നിന്നു വ്യത്യസ്തമായി ശത്രുവിന്റെ കണ്ണില്‍പെടാതെ വളരെ ദീർഘക്കാലത്തേക്ക് കടലിനടിത്തട്ടിൽ കഴിയാനും അരിഹന്തിന് സാധിക്കും.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

നൂറോളം വരുന്ന നാവികരെ വഹിക്കാന്‍ ശേഷിയുള്ള ഈ മുങ്ങിക്കപ്പലിന് 6,000ടൺ ഭാരമാണുള്ളത്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ (എടിവി) വിഭാഗത്തിൽപ്പെടുന്ന ഐഎൻഎസ് അരിഹന്തിന് 112 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

പ്രത്യേക റഷ്യന്‍ വിദഗ്ധരിൽ നിന്നും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിൽ നിന്നും പരിശീലനം സിദ്ധിച്ചവരാണ് കപ്പലിലെ നൂറോളം വരുന്ന ജീവനക്കാർ.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

റഷ്യയുടെ അകുല-1 അന്തര്‍വാഹിനികളുടെ മാതൃക പിൻതുടർന്നാണ് അരിഹന്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

പാക്-ചൈനയുടെ അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി!!

ആണവ വാഹകശേഷിയുള്ള മിറാഷ് 2000 പോര്‍വിമാനം, കരുത്തുറ്റ തേജസ് പോർവിമാനം, കരയില്‍നിന്ന് തൊടുക്കുന്ന അഗ്നി ബാലിസ്റ്റിക് മിസൈല്‍ എന്നിവയുടെ കൂട്ടത്തിലേക്ക് അരിഹന്ത് ആണവ അന്തർവാഹിനിയും ചേരുമ്പോള്‍ പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കരുത്ത് ഇരട്ടിക്കുമെന്നതിൽ സംശയമില്ല.

കൂടുതല്‍... #കപ്പൽ #ship
English summary
India inducts INS Arihant into service, completes its nuclear triad
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark