ട്രസ്റ്റ് എന്നാൽ ടൊയോട്ട; ഈ വിശ്വാസ്യതയ്ക്കായി കമ്പനി കാത്തു സൂക്ഷിക്കുന്ന രഹസ്യങ്ങൾ അറിയുമോ?

വിശ്വസനീയതയ്ക്ക് പര്യാമയമായി കണക്കാക്കപ്പെടുന്നവയാണ് ടൊയോട്ട കാറുകൾ. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുള്ളവർക്ക് നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. 8.0 ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ കേരളത്തിൽ നിന്നുള്ള ടൊയോട്ട ക്വാളിസ്, പതിവ് സർവീസ് അല്ലാതെ മറ്റ് യാതൊരു പണിയുമില്ലാതെ, ഓഡോമീറ്ററിൽ 10 ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ടൊയോട്ട ഇന്നോവയുടെ എന്നിവയെല്ലാം ടൊയോട്ടയുടെ ഈ സൽപേരിന് ഉദാഹരമാണ്.

ഇന്ത്യയിലെ ടൊയോട്ട കാറുകളുടെ പ്രധാന വിൽപ്പന പോയിൻ്റുകളിൽ ഒന്നാണ് വിശ്വാസ്യത, അല്പം ഉയർന്ന വില കണക്കിലെടുക്കാതെ മികച്ച സെയിൽസ് പെർഫോമെൻസ് കാഴ്ചവയ്ക്കുന്നതിൻ്റെ ഒരു കാരണം ഇതാണ്. ടൊയോട്ട കാറുകൾക്ക് വലിയ റീസെയിൽ വാല്യു ഉള്ളതും ഇതുകൊണ്ടാണ്. ടൊയോട്ട തങ്ങളുടെ മോഡലുകളുടെ ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ സ്ഥിരത നിലനിർത്തുന്നത് എങ്ങനെ? സ്റ്റെബിലിറ്റി നിലനിർത്താൻ നിർമ്മാതാക്കൾ പിന്തുടരുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ കുറച്ച് രീതികളെക്കുറിച്ചാണ് നാം ഈ ലേഖനത്തിൽ നോക്കുന്നത്.

ടൊയോട്ട കാറുകളുടെ വിശ്വാസ്യതയ്ക്ക് പിന്നിലെ രഹസ്യം

ആദ്യത്തേത് ജിഡോകയാണ്. ജിഡോക എന്നത് ഒരു ജാപ്പനീസ് പദമാണ്, അത് 'ഓട്ടോമേഷൻ വിത്ത് എ ഹ്യൂമൻ ടച്ച്' എന്ന് വിവർത്തിക്കുന്നു. മിക്ക നിർമ്മാതാക്കളും പുതിയ കാറുകളും എഞ്ചിനുകളും നിർമ്മിക്കാൻ ആധുനിക യന്ത്രസാമഗ്രികൾ/ മെഷീനറികൾ ഉപയോഗിക്കുമ്പോൾ, ടൊയോട്ട ഇത് അല്പം വ്യത്യസ്തമായി ചെയ്യുന്നു. മെഷീനറികളെ പൂർണ്ണമായും ആശ്രയിക്കുന്നതിനുപകരം, ടൊയോട്ട എഞ്ചിനീയർമാരെ ഉപയോഗിച്ച് എഞ്ചിൻ ഒരു സമ്പൂർണ്ണ പൂർണ്ണതയിലേക്ക് കൈകൊണ്ട് തന്നെ നിർമ്മിക്കുന്നു.

എഞ്ചിൻ കൈകൊണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ, അവർ അത് ഒരു ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ കടത്തി വിടുന്നു. ഈ ഹാൻഡ് ബിൾഡ് നിർമ്മാണ രീതി, എല്ലാ എഞ്ചിനും ഏതാണ്ട് പെർഫെക്റ്റ് ആണെന്ന് ഉറപ്പാക്കുന്നു, എഞ്ചിനുകളുടെ കാര്യത്തിൽ ടൊയോട്ട പല തരത്തിലുള്ള ഓപ്ഷണൽ എക്സ്ട്രാകൾ നൽകാത്തതിൻ്റെ കാരണവും ഇതു തന്നെയാണ്. എഞ്ചിൻ നിർമ്മിക്കാൻ കമ്പനി വളരെയധികം പരിശ്രമിക്കുന്നതിനാൽ അവർ പല മോഡലുകളിലും ഒരേ പാർട്സുകളും എഞ്ചിനും ഉപയോഗിക്കുന്നു.

ടൊയോട്ട കാറുകളുടെ വിശ്വാസ്യതയ്ക്ക് പിന്നിലെ രഹസ്യം

ടൊയോട്ടയുടെ വിശ്വാസ്യതയുടെ രണ്ടാമത്തെ രഹസ്യം കൈസൺ ആണ്. ഇത് മറ്റൊരു ജാപ്പനീസ് വാക്കാണ്, 'നല്ലതിനായുള്ള മാറ്റം' എന്നാണ് ഇത് വിവർത്തനം ചെയ്യുന്നത്. ഓർഗനൈസേഷനിലെ ഒരാളുടെ സ്ഥാനം പരിഗണിക്കാതെ തന്നെ, ഒരു ടൊയോട്ട ജീവനക്കാരന് അയാൾ പരിഹരിക്കേണ്ട ഒരു പ്രശ്നം കാണുകയോ നേരിടുകയോ ചെയ്താൽ പ്രൊഡക്ഷൻ ലൈൻ നിർത്താൻ കഴിയും എന്നതാണ് ശ്രദ്ധേയം.

ഉപഭോക്താക്കൾക്ക് വിറ്റഴിക്കുന്ന വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതിന് പകരം പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രശ്നം കണ്ടെത്തി, അവ പരിഹരിക്കപ്പെടുന്നുവെന്ന് ഈ രീതി ഉറപ്പാക്കുന്നു. പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തുവരുമ്പോൾ ഓരോ വാഹനവും ശ്രദ്ധാപൂർവം പരിശോധിക്കപ്പെടുന്നു എന്ന് ഈ രീതി ഉറപ്പാക്കുന്നു, തൽഫലമായി മികച്ച വിശ്വാസ്യത ബ്രാൻഡിന് ലഭിക്കും.

ടൊയോട്ട കാറുകളുടെ വിശ്വാസ്യതയ്ക്ക് പിന്നിലെ രഹസ്യം

മൂന്നാമത്തേതാണ് ഏറ്റവും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒന്നാണിത്. ഫംഗ്ഷൻ ഓവർ ഫോം, ഓവർ എഞ്ചിനീയറിംഗ് എന്നിവയാണ് ടൊയോട്ടയുടെ പ്രൊഡക്ഷൻ്റെ കാതൽ. ടൊയോട്ട, എഞ്ചിനുകൾ നിർമ്മിക്കുന്നത് കുറഞ്ഞത് ഒരു ദശലക്ഷം കിലോമീറ്റർ എങ്കിലും നിലനിൽക്കണം എന്ന ഉദ്ദേശത്തോടെയാണ്. ഇത് നേടുന്നതിന്, നിർമ്മാതാക്കൾ ചില വിട്ടുവീഴ്ചകൾ ചെയ്യണം. അവർ ഇതിനായി ഫംഗ്ഷൻ ഓവർ ഫോം തിരഞ്ഞെടുക്കുന്നു.

വളരെക്കാലം നിലനിൽക്കും എന്ന് ഉറപ്പാക്കാൻ ബ്രാൻഡ് തങ്ങളുടെ പാർട്സുകൾ ഓവർ എഞ്ചിനീയർ ചെയ്യുന്നു. ടൊയോട്ട എഞ്ചിനുകൾ മനഃപൂർവ്വം താഴ്ന്ന/ ലോ RPM -കളിലേക്ക് പരിമിതപ്പെടുത്തുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി, എഞ്ചിൻ വളരെയധികം സമ്മർദ്ദം ചെലുത്തുന്നില്ല എന്ന് അവർക്ക് ഉറപ്പാക്കാൻ കഴിയും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ തേയ്മാനം കുറയുന്നു എന്നത് ശ്രദ്ധേയമാണ്.

ടൊയോട്ട കാറുകളുടെ വിശ്വാസ്യതയ്ക്ക് പിന്നിലെ രഹസ്യം

കഴിഞ്ഞ വർഷം, ടൊയോട്ട എഞ്ചിനീയർമാർ ഒരു ടെസ്‌ല മോഡൽ Y പൂർണ്ണമായി അഴിച്ചെടുത്ത ഒരു റിപ്പോർട്ട് നാം ഏവരും കണ്ടിട്ടുണ്ട്, കാർ പ്രൊഡക്ഷൻ പ്രക്രിയകളിലെ പുതുമകളുടെ കാര്യത്തിൽ കമ്പനി ടെസ്‌ലയ്ക്ക് എത്രമാത്രം പിന്നിലാണെന്ന് കണ്ടു ഞെട്ടി എന്ന് നിസംശയം പറയാം. ഞെട്ടിപ്പിക്കുന്ന ഈ തിരിച്ചറിവിനുശേഷം, ടൊയോട്ട CEO, കോജി സാറ്റോ കമ്പനിയുടെ ഇവികളിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചു.

ടൊയോട്ട ഫ്യൂച്ചർ ബാറ്ററി ഇവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 2026 -ഓടെ ലെക്സസ് ബ്രാൻഡിന് കീഴിൽ ഒരു പുതിയ ഇലക്ട്രിക് മോഡൽ വിൽപ്പനയ്ക്ക് എത്ത ക്കുകയും ചെയ്യും. ഇതിനോടകം വിറ്റഴിച്ച കാറുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് എങ്കിലും, ടൊയോട്ട ഇപ്പോഴും പിന്നിലാണ്.

ടൊയോട്ട കാറുകളുടെ വിശ്വാസ്യതയ്ക്ക് പിന്നിലെ രഹസ്യം

ടൊയോട്ടയിൽ നിന്നുള്ള ICE വാഹനങ്ങൾക്ക് ഇത് ഒരു അവസാനമാണ് എന്ന് ഇതിനർത്ഥമില്ല. സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട ഇന്റേണൽ കംബഷൻ എഞ്ചിനുകളിൽ ഫോക്കസ് ചെയ്യുന്നത് തുടരുമെന്ന് ടൊയോട്ട മോട്ടോർ ചെയർമാൻ അകിയോ ടൊയോഡ വെളിപ്പെടുത്തി, ഈ എഞ്ചിനുകൾ ഇപ്പോഴും വളരെ നിർണായക പങ്ക് വഹിക്കുന്നു. പുതിയ ഐസി എഞ്ചിനുകൾ വികസിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ പോലും ടൊയോട്ട ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, February 11, 2024, 11:00 [IST]
English summary
Secrets behind reliability of toyota cars explained
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X