മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Thar ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പലപ്പോഴും ഡീലര്‍ഷിപ്പുകള്‍ വലിയ തുക ചില ഫീച്ചറുകള്‍ക്ക്, അല്ലെങ്കില്‍ വേരിയന്റുകള്‍ക്ക് വാങ്ങുമ്പോള്‍, അടിസ്ഥാന വേരിയന്റുകള്‍ വാങ്ങി ഫീച്ചറുകള്‍ അഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി വാഹനത്തില്‍ ചേര്‍ക്കാനാണ് പലരും ശ്രമിക്കുന്നത്.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

ഇത്തരത്തില്‍ കുറച്ച് ആളുകള്‍ ചെറിയ രീതിയില്‍ ഉള്ള മോഡിഫിക്കേഷനുകള്‍ നടത്തുമ്പോള്‍, വലിയ രീതിയില്‍ മോഡിഫിക്കേഷനുകള്‍ നടത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്യമേ തന്നെ പറയട്ടെ.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

ഇങ്ങനെയൊക്കെയാണെങ്കിലും, ഇത്തരത്തില്‍ മോഡിഫൈ ചെയ്‌തൊരു മഹീന്ദ്ര ഥാറിന്റെ അവസ്ഥയാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഥാര്‍ മോഡിഫൈ ചെയ്തതിന്റെ നിരവധി വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും, ഈ മോഡിഫിക്കേഷനില്‍ ഉപഭോക്താവ് തൃപ്തനല്ലെന്ന് വീഡിയോ പറഞ്ഞുവെയ്ക്കുന്നു.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

ഇന്ത്യയിലെ അസംഘടിത കാര്‍ മോഡ് വ്യവസായത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. ഏത് വാഹനത്തെയും മറ്റേതൊരു വാഹനമാക്കി മാറ്റുമെന്ന് അവകാശപ്പെടുന്ന നിരവധി പുതിയ മോഡിഫിക്കേഷന്‍ ബ്രാന്‍ഡുകളെ വിപണിയില്‍ വരുന്നത് നാം കണ്ടിട്ടുണ്ട്.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

അടിസ്ഥാനപരമായി, നിങ്ങളുടെ കാര്‍ പ്രീമിയവും അതുല്യവുമാക്കുന്നതിന് താരതമ്യേന താങ്ങാനാവുന്ന ഒരു പരിഹാരം ഇത്തരക്കാര്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അത് ചെയ്യാനുള്ള ശ്രമത്തില്‍, ഉയര്‍ന്നുവന്നേക്കാവുന്ന ചില പ്രശ്നങ്ങളുണ്ട്, ഈ ജോലികള്‍ക്കായി ഉപയോഗിക്കുന്ന തൊഴിലാളികള്‍ക്ക് യോഗ്യതയോ വൈദഗ്ധ്യമോ മിക്കപ്പോഴും ഉണ്ടായിരിക്കില്ല.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

നിങ്ങളുടെ കാര്‍ ഒരു മോഡിഫയറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഈ വീഡിയോ കണ്ടിരിക്കുന്നത് നല്ലതാകുമെന്ന് വേണം പറയാന്‍.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

വീഡിയോയില്‍ ഥാര്‍ ഉടമ തന്റെ പുതുതായി പരിഷ്‌കരിച്ച ഥാറില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഓരോന്നായി എടുത്ത് പറയുന്നത് കാണാന്‍ സാധിക്കും. തന്റെ ഥാറിലെ ഈ ആഫ്റ്റര്‍ മാര്‍ക്കറ്റ് പരിഷ്‌ക്കരണങ്ങള്‍ക്കായി അദ്ദേഹം 12 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

ഒരു പുതിയ കാറിന്റെ അധിക പരിഷ്‌ക്കരണങ്ങള്‍ക്കായി ഇത് അവിശ്വസനീയമാംവിധം വലിയ സംഖ്യയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉടമ തന്റെ കാര്‍ പരിഷ്‌ക്കരിച്ചു, ഇതിന് പിന്നാലെയാണ് ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയത്.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

ഓഡിയോ സിസ്റ്റം ഘടകം സ്ഥാപിച്ചിരിക്കുന്ന A-പില്ലറിന്റെ ഉള്ളില്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകള്‍ അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നു. വാഹനത്തിന്റെ ബോഡിയുടെ വിവിധ ഭാഗങ്ങളില്‍ തുരുമ്പിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

ഡ്രൈവറുടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഗ്ലാസില്‍ ഉടമ ഒരു സ്റ്റിക്കി ഫീല്‍ കാണിക്കുന്നു. വാഹനത്തിന്റെ യുഎസ്ബി പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ഹോണ്‍ പ്രവര്‍ത്തിക്കാന്‍ വലിയ ശക്തിയായി പ്രയോഗിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് ഉടമ വീഡിയോയില്‍ വിവരിക്കുന്നത്.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

എന്നിരുന്നാലും, ഏറ്റവും ഞെട്ടിക്കുന്ന ഭാഗം എസ്‌യുവിയുടെ ട്രാന്‍സ്മിഷനില്‍ വരുത്തിയ മാറ്റങ്ങള്‍ ആണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഈ ഥാര്‍ വരുന്നത്. എസ്‌യുവി പരിഷ്‌കരിച്ചതിന് ശേഷം, 2 ദിവസത്തിന് ശേഷം ഉടമയ്ക്ക് ഗിയറുകളില്‍ ഒരു പ്രശ്നം അനുഭവപ്പെട്ടതായും പറയുന്നു.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

വാഹനം സര്‍വീസ് സെന്ററിലെത്തിച്ച ശേഷം ഗിയര്‍ബോക്സിനുള്ളിലെ ബോള്‍ട്ട് മാറ്റിയതായി കണ്ടെത്തി. യഥാര്‍ത്ഥ ബോള്‍ട്ട് കാര്‍ മോഡിഫയര്‍ നഷ്ടപ്പെട്ടിരിക്കണം, പകരം ഉടമയെ അറിയിക്കാതെ അവന്‍ മറ്റൊരു ബോള്‍ഡ് ഇട്ട് വാഹനം കൈമാറുകയാണ് ചെയ്തത്.

മോഡിഫിക്കേഷനായി ചെലവാക്കിയത് 12 ലക്ഷം രൂപ; Tahr ഉടമയ്ക്ക് അവസാനം സംഭവിച്ചത് മറ്റൊന്ന്

വിന്‍ഡോകളിലെ ഗ്ലാസില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ വര്‍ക്കിന്റെ ഫിനിഷും ഉടമ എടുത്തുകാണിക്കുന്നു. നിങ്ങള്‍, നിങ്ങളുടെ വാഹനം മോഡിഫൈ ചെയ്യാന്‍ കൊണ്ടുപോകുന്നുവെങ്കില്‍ പരിചയസമ്പന്നരുടെയും വിശ്വാസ യോഗ്യരായവരുടെയും അടുത്ത് കൊണ്ടുപോകണമെന്നും ഉടമ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
See customer made modifications in his mahindra thar video now viral
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X