ബൈക്ക് റൈഡിങ്ങിനിടെ സിംഹത്തിൻ്റെ മുന്നിൽപ്പെട്ടാൽ എന്തുചെയ്യും, കാട്ടിലെ രാജാവ് ചെയ്തത് കണ്ടോ
നിങ്ങൾ കാടിൻ്റെ അതിർത്തി വഴികളിലൂടെ ബൈക്കിൽ ഓടിച്ചു പോകുമ്പോൾ വന്യമൃഗങ്ങൾ പ്രത്യേകിച്ച് സിംഹം മുന്നിലേക്ക് വന്നാൽ എന്തു ചെയ്യും. തമാശയ്ക്ക് പറയാം നമ്മൾ ഒന്നു ചെയ്യേണ്ട സിംഹം എല്ലാം ചെയ്തിട്ട് പോക്കോളുമെന്ന്. എന്നാൽ തമാശ കാര്യമായാൽ എന്തു ചെയ്യും. അത്തരമൊരു ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
അർദ്ധരാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഒരാളുടെ മുന്നിലേക്ക് സിംഹം നടന്ന് വരുന്നതാണ് വീഡിയോയിൽ റെഡ്ഡിറ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഹീറോ സ്‌പ്ലെൻഡർ മോട്ടോർസൈക്കിളിൽ ഇരിക്കുന്ന രണ്ടുപേർ സഞ്ചരിക്കുന്നതാണ് 23 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ആരംഭിക്കുന്നത്. സിംഹം പതുക്കെ ഈ മോട്ടോർസൈക്കിൾ റൈഡറുകളിലേക്കും പിലിയനിലേക്കും അടുത്ത് വരികയാണ്.പെട്ടെന്ന് സിംഹം അവരുടെ അടുത്തേക്ക് വരുന്നത് കണ്ട് അവർ ഭയചകിതരായി.

ഭാഗ്യവശാൽ, ബൈക്ക് യാത്രികരുടെ അടുത്ത് വന്ന സിംഹം പിന്തിരിഞ്ഞുപോയതായി കാണാം. മോട്ടോർ സൈക്കിൾ റൈഡറുടെ തൊട്ടുമുന്നിലൂടെ സിംഹം റോഡ് മുറിച്ചുകടക്കുന്നതും മതിൽ ചാടിക്കടക്കുന്നതും കണ്ടു. ഇതിന് തൊട്ടുപിന്നാലെ, ബൈക്കർ വേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിൽ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. സിംഹങ്ങളുടെ എണ്ണത്തിൽ പേരുകേട്ട ഗിർ ദേശീയോദ്യാനത്തിനടുത്തുള്ള ഒരു ഗ്രാമം ആയിരിക്കാമെന്നാണ് തോന്നുന്നു. ഈ പ്രദേശങ്ങളിലെ സിംഹങ്ങൾക്ക് മനുഷ്യരെ കാണുന്നത് പതിവ് കാഴ്ച്ചയായിരിക്കാം എന്നാണ് തോന്നുന്നത്.
രാത്രികാലങ്ങളിൽ ഈ സിംഹങ്ങളെ ഗ്രാമങ്ങളിൽ പലപ്പോഴും കാണാറുണ്ടെന്ന് നെറ്റിസൺസ് പറയുന്നു. കാലക്രമേണ, അവർ മെരുക്കപ്പെടുകയും, മനുഷ്യരെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോൾ അവർ ഗ്രാമീണരുടെ കന്നുകാലികളെ ആക്രമിക്കാറുണ്ട്. മനുഷ്യരെ അക്രമിക്കുന്നത് വളരെ കുറവാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളെ എപ്പോഴും സൂക്ഷിക്കുക. പ്രത്യേകിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ. ആന പോലെ വലിയ ജീവികളാണ് എങ്കിൽ ബൈക്കിനെ തൂക്കിയെടുത്തു എറിയാനാണ് സാധ്യത കൂടുതൽ. കാട്ടാനയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ആളുകൾ മൃഗത്തിൻ്റെ ചവിട്ടലിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വീഡിയോ ഇതിനോടകം ഇൻ്റർനെറ്റിൽ വൈറലായിരുന്നു. വയനാടൻ ഗ്രാമം തങ്ങളുടെ ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
ഹ്യുണ്ടായി ഐ20യുടെ തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാർ യാത്രക്കാരനാണ് ഇത് റെക്കോർഡ് ചെയ്തത്. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചാൽ കാറിലുണ്ടായിരുന്നവർ ഇതുവഴി സഞ്ചരിക്കുന്ന വിനോദസഞ്ചാരികാനാണ് സാധ്യത. റോഡരികിൽ ഒരു കാട്ടാനയെ കണ്ടതോടെ അവർ ആവേശഭരിതരായി ആളുകൾ കാറിൽ നിന്ന് ഇറങ്ങി റോഡിൽ ആനയോടൊപ്പം സെൽഫിയെടുക്കാൻ തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന വിവരം. ആന പെട്ടെന്ന് മനുഷ്യർക്ക് നേരെ ഓടിവരികയായിരുന്നു.

അവർ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ്, ആന അവരുടെ പിന്നാലെ എത്തി. കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് പോവുകയായിരുന്ന സവാദ് എന്ന വ്യക്തിയാണ് ആന ഒരു കൂട്ടം ആളുകൾക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് വീഡിയോ പകർത്തിയത്. ഇരുവരും കാറിൽ കയറാൻ ശ്രമിച്ചെങ്കിലും ആന അടുത്ത് നിന്നതിനാൽ വാതിൽ തുറന്ന് അകത്ത് കയറാൻ സമയം കിട്ടാതെ മീറ്ററുകളോളം ഓടിയപ്പോൾ ഒരാൾ നിലത്തുവീണു. ആന ഉടനെ നിർത്തി തിരിഞ്ഞു.
സൂക്ഷിച്ചു നോക്കിയാൽ ആന മനുഷ്യനെ പിൻകാലുകൾ കൊണ്ട് നിലത്തിട്ട് ചവിട്ടാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ആ മനുഷ്യൻ വളരെ ഭാഗ്യവാനായത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് തവണ ആന ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പെട്ടെന്ന് എതിർദിശയിൽ നിന്ന് വാഹനം വന്നത് കൊണ്ട് ആന അതിന് പിന്നാലെ പോയത് കൊണ്ട് മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ഒരിക്കലും റോഡിൽ നിർത്തരുത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.
വാഹനം നിർത്തിയാലും വാഹനത്തിൽ നിന്ന് ഇറങ്ങാനോ വന്യമൃഗങ്ങളുടെ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അത്പോലെ തന്നെ രാത്രിയിൽ ഇത്തരം റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക, ഈ സമയത്ത് നിരവധി മൃഗങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്. നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് തികച്ചും വന്യമൃഗങ്ങളാണ് എന്നൊരു ചിന്ത നിങ്ങൾക്കുണ്ടാകണം. വീട്ടിൽ വളർത്തുന്നതോ മനുഷ്യരുമായി ഇണങ്ങിയവരോ അല്ല എന്ന് മനസിലാക്കുക.


Click it and Unblock the Notifications








