കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

വാഹനവിപണിയിൽ ബാധിച്ചിരുന്ന ചിപ്പ് ക്ഷാമം കുറഞ്ഞ് വരുന്നതോടെ വാഹന കമ്പനികൾ വരും മാസങ്ങളിൽ റെക്കോർഡ് ലോഞ്ചുകൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

മിക്കവാറും വരാനിരിക്കുന്ന ഉത്സവ സീസണിൽ 21 പാസഞ്ചർ വാഹന ലോഞ്ചുകളും 17 ഇരുചക്ര വാഹന ലോഞ്ചുകളും കാണും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സ്‌പോർട്‌സ് യൂട്ടിലിറ്റി, ഇലക്ട്രിക് വാഹന വിഭാഗങ്ങളിലെ പാസഞ്ചർ വാഹന വിഭാഗത്തിലായിരിക്കും കൂടുതൽ വാഹനങ്ങളുടെ പ്രവർത്തനം നടക്കുക. ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ആൾട്ടോ, മെഴ്‌സിഡസ് AMG EQS 53, ഓഡി ക്യൂ3, എക്‌സ്‌യുവി 400 എന്നിവയൊക്കെ വരാനിരിക്കുന്ന വണ്ടികളാണ്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

വാഹന വ്യവസായത്തിൽ, പുതിയ മോഡലുകൾ സാധാരണയായി 38 മുതൽ 46 മാസം വരെ മുൻകൂട്ടി ആസൂത്രണം ചെയ്യ്താണ് പുറത്തിറക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലയളവ് പുതിയ മോഡലുകളുടെ വികസന പ്രവർത്തനങ്ങളെ കനത്ത രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. എന്നാൽ ശക്തമായ ഒരു ബൗൺസ് ബാക്ക്, തൊഴിൽ അന്തരീക്ഷത്തിലും വിപണിയിലും ഉണ്ടാകുന്നുണ്ട്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

പുതുക്കിയ ആൾട്ടോ 800, ജിംനി എസ്‌യുവി എന്നിവയും പുറത്തിറക്കാനാണ് മാരുതി സുസൂക്കി പദ്ധതിയിടുന്നത്. സെമികണ്ടക്ടർ ക്ഷാമം തുടർന്നിരുന്നെങ്കിൽ, ലോഞ്ച് പോലും മാറ്റിവയ്ക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുമായിരുന്നു, ചിപ്പ് ക്ഷാമം കുറയുകയും അത് മാത്രമല്ല കോവിഡ് പ്രതിസന്ധികൾ എല്ലാം കുറഞ്ഞ് വാഹന വിപണി സജീവമായിക്കൊണ്ടിരിക്കുന്നത് നിർമാതാക്കൾക്ക് വലിയ രീതിയിൽ തന്നെ ആശ്വാസമാണ്. അത് കൊണ്ടാണ് ഇ വർഷം ഒരുപാട് മോഡലുകൾ ലോഞ്ചിനായി ഒരുക്കുന്നത്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഉത്സവ സീസണിൽ ഇവി ലോഞ്ചുകളിൽ വലിയ മുന്നേറ്റം നടത്താനൊരുങ്ങുകയാണ്. ഇന്ത്യക്കായി ഏറെ കാത്തിരുന്ന രണ്ട് ആഡംബര EV-കൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

23 ലെ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1.3 ലക്ഷത്തിലധികം വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പന നേടിയ ടാറ്റ മോട്ടോഴ്‌സ് ഈ ഉത്സവ സീസണിലും വിപണി പിടിക്കാനുളള തയ്യാറെടുപ്പിലാണ്. കൃത്യമായ ഇടവേളകളിൽ പുതിയ ഉൽപ്പന്നങ്ങളും വേരിയന്റുകളും അവതരിപ്പിക്കുന്നവരാണ് ടാറ്റ. അതുകൊണ്ട് തന്നെയാണ് ടാറ്റയുടെ വാഹനങ്ങൾക്ക് ഇത്രമാത്രം കസ്റ്റമേഴ്സുളളത്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

ഓണം മുതൽ ഈ വർഷം ശക്തമായ ഉത്സവ വിൽപ്പനയാണ് എല്ലാ വാഹനനിർമാതാക്കളും പ്രതീക്ഷിക്കുന്നത്, ഉപഭോക്താക്കൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും വാഹനം ബുക്ക് ചെയ്യാനുളള ഓപ്ഷനും കമ്പനി ഒരുക്കുന്നുണ്ട്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

എന്നാൽ ഇത്തവണ, സ്ഥിതി അൽപ്പം വ്യത്യസ്തമാണ്. മുൻകാലങ്ങളിൽ, ഉത്സവ സീസണിന് മുന്നോടിയായി, ആകർഷകമായ ഓഫറുകളും ഫിനാൻസ് സ്കീമുകളും ഉപയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ഫിനാൻസ് കമ്പനികളും കൂടി ശ്രമിച്ചിരുന്നു. ഇത്തവണ, ഇൻവെന്ററി ലഭ്യത കുറവായതിനാൽ സ്കീമുകൾ നൽകേണ്ട ആവശ്യമില്ല,എന്നാണ് മഹീന്ദ്ര പോലുളള കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

വാഹനങ്ങൾക്ക് ഡിമാൻഡും ബുക്കിംഗും കൂടുതലാണെങ്കിലും, പാർട്‌സ് ക്ഷാമം കാരണം വിതരണത്തിൻ്റ കാര്യത്തിൽ വെല്ലുവിളി നേരിടുന്നുണ്ട്. എന്നിരുന്നാലും, ഇത് വാഹനത്തിൻ്റെ ലോഞ്ചുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

കണ്ടകശനി മാറി! ഇനി വാഹനനിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ലകാലം

ഡിമാൻഡ്-സപ്ലൈ വിടവ് ഉത്സവ കാലയളവിൽ പോലും നിലനിൽക്കുമെങ്കിലും, ചില നിർമ്മാതാക്കൾ ഡിമാൻഡ് നിലനിർത്താൻ എക്സ്ചേഞ്ച് ബോണസ് ആനുകൂല്യങ്ങൾ നൽകുന്നു. മോഡലും ട്രിമ്മും അനുസരിച്ച് 20,000-40,000 രൂപയുടെ ഉപഭോക്തൃ ഓഫറുകളാണ് ടാറ്റാ അവതരിപ്പിക്കാനായി പദ്ധതിയിട്ടിരിക്കുന്നത്.

Article Published On: Saturday, August 13, 2022, 13:13 [IST]
English summary
Semi conductor issue back to normal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X