ബംഗ്ലൂരുവിൽ നിന്ന് ചെന്നൈയിലേക്ക് എത്താൻ 2 മണിക്കൂർ; സെമി ഹൈസ്പീഡ് ട്രെയിനിനായി കാത്തിരിക്കാം
ബംഗ്ലൂരുവിൽ നിന്ന് ചെന്നൈയിലേക്ക് യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കാനുളള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന പുതിയ സെമി-ഹൈ ട്രെയിൻ സർവീസ് ബ്രോഡ്ഗേജ് ലൈൻ തുടങ്ങാൻ തീരുമാനമായിരിക്കുകയാണ്.
16 കോച്ചുകളും 2 എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുള്ള ഫുൾ റിസർവ്ഡ് ട്രെയിനായിരിക്കും പുതിയ ട്രെയിൻ സർവീസിൽ ഉൾപ്പെടുത്തുക. പുതിയ
ട്രെയിൻ വരുന്നതോടെ 4 മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുളള ബെംഗളൂരു-ചെന്നൈ യാത്രാ സമയം 2 മണിക്കൂർ 15 മിനിറ്റ് ആയി കുറയും. ബംഗ്ലൂരുവലെ ബൈപ്പനഹളളിക്കും ചെന്നൈ സെൻട്രലിനും ഇടയിലായി 350 കിലോമീറ്റർ ദൂരത്തിനുളള സർവേയ്ക്ക വേണ്ടി റെയിൽവേ മന്ത്രാലയം 8.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ പോകണമെങ്കിൽ ആദ്യം ട്രാക്കുകൾ അതിന് ഉതകുന്ന രീതിയിൽ സജ്ജീകരിക്കണം. ഈ വർഷം തന്നെ ട്രാക്ക് നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് മാത്രമല്ല ഇത് സാധ്യമായാൽ ബെംഗളൂരു-ചെന്നൈ റൂട്ടിനെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ റൂട്ടുകളിലൊന്നാക്കി മാറ്റുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്.
16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. 'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും.
ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.
ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത് ദീർഘദൂര യാത്രകളെ ലക്ഷ്യംവെച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നതും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.


Click it and Unblock the Notifications








