വീഡിയോ: വലിയ തൂണ് കൊണ്ടുപോകുമ്പോള്‍ സംഭവിച്ചത്
ഉരുക്കിന്റെ വലിയൊരു തൂണ്‍ കൊണ്ടുപോകാന്‍ ഇതൊക്കെത്തന്നെയാണ് വഴി. പക്ഷേ റോഡില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കാം. അതൊക്കെ സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ ഇതൊക്കെത്തന്നെയാണ് റിസള്‍ട്ട്. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒരു പണിയാണിത്.
ഇത്തരം വന്‍വീഴ്ചകള്‍ ലോകത്തെമ്പാടുമുള്ള റോഡുകളില്‍ നടക്കാറുണ്ട്. ഈ വീഡിയോയില്‍ ട്രക്ക് ഡ്രൈവര്‍ ഒരു വലിയ വളവ് ഒടിച്ചെടുത്ത് മുന്നേറുന്നത് നമ്മള്‍ കാണുന്നു. പിന്നീട് സംഭവിക്കുന്നതാണ് സംഭവം.
ട്രക്കിനു പിന്നാലെ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ് കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇതിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം, ഇത്തരം സാധനങ്ങൾ കയറ്റിയ വണ്ടികളെ കണ്ടാൽ ഒരുകാരണവശാലും അടുത്തു ചെല്ലാതിരിക്കുക എന്നതാകുന്നു. പിന്നിൽ പതുക്കെ സഞ്ചരിച്ച് വീഡിയോയിൽ എല്ലാം പകർത്തുന്നതാണ് ഉത്തമം. നമുക്കും നമ്മുടെ വണ്ടിക്കും. വീഡിയോ കാണുക.


Click it and Unblock the Notifications








