പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

പ്രായഭേദമന്യേ വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇഷ്ടപ്പെടുന്നതിനൊപ്പം ഒരു അവസരം കിട്ടിയാല്‍ ഒന്നു ഓടിക്കാനും നമ്മളില്‍ പലര്‍ക്കും മടിയില്ല. അതിന് നിയമത്തിന്റെ കുറച്ച് കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പ്രായം ഇന്ന് അതിനൊരു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെന്ന് വേണം പറയാന്‍.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

സമൂഹമാധ്യമങ്ങള്‍ ഒന്നു തുറന്നു നോക്കിയാല്‍ മതി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ വാഹനം ഓടിക്കുന്നതും അതില്‍ അഭ്യാസങ്ങള്‍ നടത്തുന്നതും കാണാന്‍ സാധിക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നതും.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

കേരള ഡ്രൈവേഴ്‌സ് എന്നൊരു യുട്യൂബ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏകദേശം നല്ല പ്രായം തോന്നിക്കുന്ന ഒരു അപ്പൂപ്പന്‍ ചെറുപ്പക്കാരുടെ അതേ ആവേശത്തില്‍ ടൂറിസ്റ്റ് ബസ് ഓടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

വീഡിയോ പുതിയതാണോ പഴയതാണോ എന്നൊന്നും വ്യക്തമല്ല. എങ്കിലും 2019 നവംബര്‍ 5 -നാണ് ഈ പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് കാണിച്ചിട്ടുണ്ട്. അപ്പൂപ്പന്‍ പുലിയാണ് എന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

ആറായിരത്തിലധികം വ്യൂസ് ഈ ദിവസങ്ങളിലായി ആ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. താഴെയായി കമന്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്ഥലം എവിടെയാണെന്നോ, വീഡിയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല.

വാഹനം ഓടിക്കുന്നതിന് പ്രായ കൂടുതല്‍ ഒരു പ്രശനമല്ല. പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട് പ്രായം കൂടും തോറും വാഹനം ഓടിക്കുന്നതിന് ഇരുത്തം വരുമെന്ന്. എന്നാല്‍ പ്രായകൂടുതല്‍ ഉള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളും ഉണ്ട്.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

പ്രായം കൂടുംതോറും നമ്മുടെ ശരീരവും തളരും. അപ്പോള്‍ സ്വഭാവികമായി തന്നെ കാഴ്ച കുറയും, കേള്‍വി കുറവ് ഉണ്ടാകും, നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ ശരീരം വഴങ്ങിയെന്നു വരില്ല, അതിനൊപ്പം തന്നെ ആരോഗ്യ സ്ഥിതിയും മോശമാകാം.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

എന്നാല്‍ ഇതെല്ലാം നിങ്ങളുടെ ഡ്രൈവിങ് കഴിവ് നഷ്ടപ്പെടുത്തുന്നുവെന്നല്ല ഉദ്ദേശിച്ചത്. മറിച്ച് സുരക്ഷിതമായ ഒരു യാത്ര നടത്തുന്നതിന് ഒരു തടസ്സം സൃഷ്ടിച്ചേക്കാം. എന്നാല്‍ പ്രായം ഇത്രയൊക്കെ ആയാലും ഇന്നും ചെറുപ്പക്കാര്‍ക്ക് ഒപ്പം നിരത്തില്‍ വാഹനങ്ങള്‍ ഒടിക്കുന്ന അപ്പുപ്പന്‍മാരെ കാണാന്‍ സാധിക്കും.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

സുരക്ഷിതമായ ഡ്രൈവിങ് തുടരാന്‍ കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കാഴച കുറയുന്നുവെന്ന് മനസ്സിലാക്കിയാല്‍ കണ്ണുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ലെന്‍സുകള്‍ നിലവിലുള്ളതാണെന്ന് ഉറപ്പാക്കുക. വിന്‍ഡ്ഷീല്‍ഡ്, മിററുകള്‍, ഹെഡ്ലൈറ്റുകള്‍ എന്നിവ നല്ല കാഴ്ച ലഭിക്കുന്ന വിധത്തില്‍ സൂക്ഷിക്കുക.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

ആവശ്യമെങ്കില്‍ ഡാഷ്ബോര്‍ഡിലെ ഇന്‍സ്ട്രുമെന്റ് പാനലില്‍ തെളിച്ചം വര്‍ദ്ധിപ്പിക്കുക. കാഴ്ചയ്‌ക്കൊപ്പം കേള്‍വിയും പരിശോധിക്കുക. നിങ്ങള്‍ക്ക് ശ്രവണസഹായികള്‍ ആവശ്യമുണ്ടെങ്കില്‍, വാഹനമോടിക്കുമ്പോള്‍ അവ ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.

പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

രോഗങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്ന ആളാണു നിങ്ങളെങ്കില്‍ ഡ്രൈവിങ് കഴിവിനെ എങ്ങനെ ബാധിക്കുമെന്ന് ഡോക്ടറുമായി സംസാരിക്കുക. നന്നായി ഉറങ്ങുക. നന്നായി വാഹനമോടിക്കുന്നതിന് മതിയായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

Source: Kerala Drivers/YouTube

More from DriveSpark

Article Published On: Monday, November 11, 2019, 18:49 [IST]
English summary
Senior Citizen driving tourist bus in Kerala age does not affect skills. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X