സീരിയലിൽ നിന്ന് ദിലീപിൻ്റെ ബാന്ദ്രയിൽ എത്തിയ സുന്ദരി; കുടുംബവുമായി യാത്ര ചെയ്യാൻ സ്വന്തമാക്കിയ 7 സീറ്റർ കണ്ടോ

മലയാള സീരിയൽ പരമ്പരകളിൽ നായികാനായകൻമാരേക്കാൾ കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് വില്ലൻ കഥാപാത്രങ്ങളാണ്, അത് ഒരു സ്ത്രീ കഥാപാത്രം കൂടിയാണെങ്കിൽ പറയുകയേ വേണ്ട, അത്തരത്തിൽ എല്ലാ വീട്ടമ്മമാരും നോക്കി വച്ചിരിക്കുന്ന ഒരു ചെറിയ വില്ലത്തി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്നേഹക്കൂട്ട് എന്ന സീരിയലിലുമുണ്ട്. സ്വാതി എന്ന കഥാപാത്രം അഭിനയിക്കുന്ന ദിയ ദീപനെയാണ് വീട്ടമ്മമാർ നോക്കി വച്ചിരിക്കുന്ന കുട്ടിവില്ലത്തി. സീരിയലിൽ വില്ലത്തിയാണെങ്കിലും ജീവിതത്തിൽ ദിയ ഒരു പാവം പൂച്ചക്കുട്ടിയാണ് എന്നാണ് താരം പല ഇൻ്റർവ്യുകളിലും പറയാറുള്ളത്. സീരിയലിൽ നിന്ന് താരം സിനിമയിലും തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

ദിലീപ് നായകനായി എത്തിയ ബാന്ദ്രയിൽ ശരത് കുമാറിൻ്റെ മകളായി അഭിനയിക്കാനുള്ള അവസരം ദിയയ്ക്ക് ലഭിച്ചു. ഡിഗ്രി വിദ്യാർത്ഥിനിയായ ഈ തിരുവനന്തപുരംകാരി മോഡലിങ്ങിലും തൻ്റേതായ ഇടം സൃഷ്ടിക്കുകയാണ്. താരത്തിൻ്റെ യാത്രകൾക്ക് കൂട്ടായി ദിയ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്. റെനോ ട്രൈബറാണ് നടി വാങ്ങിയിരിക്കുന്നത്. വാഹനം ഡെലിവറി എടുക്കുന്നതിൻ്റെ ചിത്രങ്ങൾ ദിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകർ നടിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

actress diya deepan buys Renault triber

ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ഒരു 7 സീറ്റര്‍ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ വാഹനമാണ് റെനോ ട്രൈബര്‍. വെറും 6.15 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ കാര്‍ ഫ്രഞ്ച് കമ്പനി പുറത്തിറക്കുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന് 8.98 ലക്ഷം രൂപ മാത്രമാണ് വില.RXE, RXL, RXT, RXZ എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് റെനോ ട്രൈബർ ലഭ്യമാകുന്നത്.

ഇവയെല്ലാം തന്നെ 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാൻ സാധിക്കും. മാത്രമല്ല സീറ്റുകള്‍ മടക്കി 5 സീറ്ററായി ഉപയോഗിക്കാനും പറ്റും. അങ്ങനെ ചെയ്യുമ്പോള്‍ ബൂട്ട് സ്പേസ് 84 ലിറ്ററില്‍ നിന്ന് 625 ലിറ്ററായി കൂടുന്നു. അത് വഴി ഒരു അഞ്ചംഗ കുടുംബത്തിന് എല്ലാ ലഗേജും വാഹനത്തിൽ ഉൾക്കൊളളിക്കാൻ സാധിക്കും എന്നതാണ് ഹൈലൈറ്റ്. 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന് തുടിപ്പേകുന്നത്.

actress diya deepan buys Renault triber

72 PS പവറും 96 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൈലേജിന്റെ കാര്യത്തിലും ഈ ഫാമിലി മാന്‍ ഒട്ടും മോശമല്ല. ലിറ്ററിന് 20 കിലോമീറ്ററാണ് ട്രൈബറിന്റെ റെനോ അവകാശപ്പെടുന്ന മൈലേജ്. വാഹനത്തിൻ്റെ ഇൻ്റീരിയറിൽ മാന്യമായ ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്രൈവര്‍ സീറ്റില്‍ ഒരു ആംറെസ്റ്റ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഫ്രഞ്ച് കമ്പനി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. സേഫ്റ്റി കിറ്റിലേക്ക് നോക്കിയാല്‍ 4 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവ കാണാം.

actress diya deepan buys Renault triber

2025 അവസാനത്തോടെ പുതുതലമുറ റെനോ ട്രൈബര്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂജെന്‍ മോഡല്‍ പുറത്തിറങ്ങുന്നതോടെ വാഹനത്തിൻ്റെ ഡിമാൻ്റ് വർധിക്കാനുളള സാധ്യതകൾ തളളിക്കളയാനാവില്ല. റെനോയുടെ ഇനി എല്ലാവരും കാത്തിരിക്കുന്ന മോഡലാണ് ഡസ്റ്റ്ർ. കോംപാക്ട് എസ്‌യുവികളിൽ വിൽപ്പന നിർത്തിയിട്ടും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ആവശ്യക്കാരുളള മോഡലാണ് ഡസ്റ്റർ.

actress diya deepan buys Renault triber

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

IMAGE SOURCE : INSTAGRAM

More from DriveSpark

Article Published On: Monday, July 7, 2025, 13:28 [IST]
English summary
Serial actress diya deepan bought renault triber images goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X