കോവിഡില്‍ കോടികള്‍ വാരി! 10 കോടിയുടെ ഫെറാറി കാര്‍ ഗരാജിലെത്തിച്ച് വാക്‌സിന്‍ രാജാവ്!

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട പേരാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ സിഇഒയാണ് അഡാര്‍ പൂനാവല്ല (Adar Poonawalla). ഇന്ത്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ സൈറസ് പൂനാവല്ലയുടെ മകനാണ് അഡാര്‍ പൂനാവല്ല. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൈറസ് പൂനാവല്ലയുടെ ആസ്തി 107,533 കോടി രൂപയാണ്.

ഇന്ത്യയിലെ അടുത്ത തലമുറ ശതകോടീശ്വരന്‍മാരില്‍ ഒരാളായ അഡാര്‍ പൂനാവല്ല തന്റെ ലക്ഷ്വറി ലൈഫ്‌സ്‌റ്റൈലിലൂടെ മുമ്പ് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മറ്റ് പല സെലിബ്രിറ്റികളെയും ബിസിനസുകാരെയും പോലെ തന്നെ അഡാര്‍ പൂനാവല്ലയും കാറുളോട് പ്രത്യേക താല്‍പര്യം കാത്തുസൂക്ഷിക്കുന്നയാളാണ്. ഇതിനോടകം തന്നെ വില കൂടിയ ഒത്തിരി കാറുകള്‍ സ്വന്തമായുള്ള അഡാര്‍ തന്റെ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ്.

adar poonawalla ferrari purosangue

ഒരു പുതിയ ഫെറാറി പുരോസാങ്‌ഗ്വേ എസ്‌യുവിയാണ് അഡാര്‍ തന്റെ ഗരാജില്‍ ചേര്‍ത്തതായാണ് പുതിയ വാര്‍ത്തകള്‍. ശതകോടീശ്വരന്റെ പുത്തന്‍ ഫെറാറിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓട്ടോമൊബിലി ആര്‍ഡന്റ് ഇന്ത്യയാണ് ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കറുത്ത പുരോസാങ്‌ഗ്വേ ആണ് പോസ്റ്റില്‍ കാണാനാകുക.

ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇന്ത്യയില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായ നമ്പര്‍പ്ലേറ്റാണ് ദൃശ്യമാകുക. കാരണം അഡാര്‍ പൂനവല്ല കാര്‍ വാങ്ങിയത് ഇന്ത്യയിലല്ല, മറിച്ച് ബ്രിട്ടനിലാണ്. പുരോസാങ്‌ഗ്വേ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനല്ല അഡാര്‍ പൂനവല്ല. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഭീമനായ ബൂപേഷ് റെഡ്ഡി (ബ്രെന്‍ ഗാരേജ്) ആണ് ഈ ഫെറാറി വാങ്ങിയ ആദ്യ ഇന്ത്യക്കാരന്‍. ഫെറാറി ഈ കാര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പേ തന്നെ ബൂപേഷ് ഇത് സ്വന്തമാക്കിയിരുന്നു.

adar poonawalla ferrari purosangue

ബൂപേഷ് റെഡ്ഡിക്ക് തൊട്ടുപിന്നാലെ ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയും ഈ എസ്‌യുവി വാങ്ങി. അംബാനിയുടെ മകന്റെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ക്കായി ജാംനഗറിലെത്തിയ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ ഡ്രോപ്പ് ചെയ്യാനായി ഈ കാറായിരുന്നു ഉപയോഗിച്ചിരുന്നത്. അന്ന് ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫെറാറി നിര്‍മ്മിച്ച ആദ്യ എസ്‌യുവിയെന്ന വിശേഷണം പുരോസാങ്‌ഗ്വേക്കുണ്ട്.

4 ഡോറുകളുമായി വരുന്ന ഈ കാറാണ് ഫെറാറി ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും പ്രായോഗികമായ മോഡല്‍. 2022-ല്‍ ആഗോളതലത്തില്‍ പുറത്തിറക്കിയ ഈ മോഡല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഏകദേശം 10.85 കോടി രൂപയാണ് ഇതിന്റെ ഇന്ത്യയിലെ വില. അഡാര്‍ എത്ര കോടി മുടക്കിയാണ് കാര്‍ സ്വന്തമാക്കിയതെന്ന കാര്യം വ്യക്തമല്ല.

adar poonawalla ferrari purosangue

4 ഡോര്‍ ഓഫര്‍ ചെയ്യുന്ന ആദ്യ മോഡലായതിനാലാണ് ബ്രാന്‍ഡിന്റെ ആദ്യ ഫാമിലി ഫ്രണ്ട്ലി കാറെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്. എസ്‌യുവിയില്‍ കാണുന്ന കറുത്ത ഷേഡ് ഒരുപക്ഷേ നീറോ ഡേടോണ ഷേഡായിരിക്കാം. അഡാര്‍ പൂനാവല്ല വാങ്ങിയ എസ്‌യുവിയില്‍ മഞ്ഞ ബ്രേക്ക് കാലിപ്പറുകളോട് കൂടിയ ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയര്‍ ഉണ്ട്. സമാനമായ കറുപ്പും മഞ്ഞയും കോമ്പിനേഷന്‍ കാറിന്റെ ഇന്റീരിയറിലും കാണാം.

6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഫെറാറി കാറിന് തുടിപ്പേകുന്നത്. പരമാവധി 715 bhp പവറും 716 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ മോട്ടോര്‍ 2-സ്പീഡ് പവര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയര്‍-സെറ്റ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

adar poonawalla ferrari purosangue

ഇത് നാല് വീലുകളിലേക്കും ഒരു പോലെ പവര്‍ അയക്കാന്‍ സഹായിക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ പുരോസാങ്‌ഗ്വേയ്ക്ക് 3.3 സെക്കന്‍ഡ് സമയം മാത്രം മതി. വെറും 10.6 സെക്കന്‍ഡിനുള്ളില്‍ 0-200 kmph വേഗത തൊടും. മണിക്കൂറില്‍ 310 കിലോമീറ്ററാണ് എസ്‌യുവിയുടെ ടോപ് സ്പീഡ്.

ആക്റ്റീവ് സസ്പെന്‍ഷന്‍, സെറാമിക് ബ്രേക്കുകള്‍, മുന്‍ ചക്രങ്ങളില്‍ ടോര്‍ക്ക് വെക്റ്ററിംഗ്, ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, ഫോര്‍ വീല്‍ സ്റ്റിയറിംഗ് എന്നിവയും ഈ കാറില്‍ ഫെറാറി ഓഫര്‍ ചെയ്യുന്നുണ്ട്. പെര്‍ഫോമന്‍സ് എസ്‌യുവി വിഭാഗത്തില്‍ ബെന്റ്‌ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവക്കെതിരെയാണ് ഈ മോഡല്‍ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, May 22, 2024, 18:27 [IST]
English summary
Serum institute of india ceo adar poonawalla bought brand new ferrari purosangue in london
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X