പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

ഫോക്‌സ്‌വാഗണ്‍ കാറുകളെ കുറിച്ച് നല്ല മതിപ്പാണെങ്കിലും സര്‍വീസിങ്ങിന്റെ കാര്യം ആലോചിക്കാന്‍ വയ്യെന്ന് പറയുന്ന ചില ഉടമകളെ കണ്ടിട്ടുണ്ട്. സര്‍വീസ് കോസ്റ്റിന്റെ കാര്യത്തില്‍ ഭീമമായ തുക ചെലവിടേണ്ട അവസ്ഥ ചിലരെ ഫോക്‌സ്‌വാഗണ്‍ കാര്‍ സ്വന്തമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു പോളോ അറ്റകുറ്റപ്പണി നടത്താനായി എസ്റ്റിമേറ്റിട്ട തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഉപയോക്താവ്.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

പോളോ ഹാച്ച്ബാക്ക് നന്നാക്കാന്‍ ഒരു സര്‍വീസ് സെന്റര്‍ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കൈമാറിയത്. കാര്‍ ഉടമയായ അനിരുദ്ധ് ഗണേഷ് ആണ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് സാമൂഹ്യ മാധ്യമമായ ലിങ്ക്ഡ്ഇനില്‍ എഴുതിയത്.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

കര്‍ണാടകയിലെ ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അനിരുദ്ധിന്റെ ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്ഐ കേടായി. വെള്ളപ്പൊക്കത്തില്‍ അദ്ദേഹത്തിന്റെ വാഹനം പൂര്‍ണമായും മുങ്ങിപ്പോയി. പിന്നാലെ ഇദ്ദേഹം വാഹനം വൈറ്റ്ഫീല്‍ഡിലെ ഫോക്‌സ്‌വാഗണ്‍ സര്‍വീസ് സെന്ററിലേക്ക് അയച്ചു. രാത്രിയില്‍ കാര്‍ ട്രക്കിലേക്ക് കയറ്റുന്ന സമയത്ത് സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും അനിരുദ്ധ് പറഞ്ഞു.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

കാര്‍ 20 ദിവസത്തോളംവർക്ക് ഷോപ്പിലായിരുന്നു. ശേഷം ഫോക്‌സ്‌വാഗണ്‍ സര്‍വീസ് സെന്ററില്‍ നിന്ന് അനിരുദ്ധിന് ഒരു കാള്‍ വന്നു. 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക എന്നവര്‍ വ്യക്തമാക്കി. തുടര്‍ന്ന് അദ്ദേഹം തന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ അക്കോയുമായി ബന്ധപ്പെട്ടു. കാര്‍ മൊത്തം നഷ്ടമായി എഴുതിത്തള്ളുമെന്നും സര്‍വീസ് സെന്ററില്‍ നിന്ന് വാഹനം വാങ്ങുമെന്നും ഇന്‍ഷുറന്‍സ് കമ്പനി മറുപടി നല്‍കി.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

കാറിന്റെ രേഖകള്‍ ശേഖരിക്കാന്‍ ഷോറൂമിലെത്തിയ അനിരുദ്ധിന് 44,840 രൂപയുടെ ബില്ലാണ് നല്‍കിയത്. തുടര്‍ന്ന് അനിരുദ്ധ് ഫോക്‌സ്‌വാഗണുമായി ബന്ധപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ പരിഹാരം കാണുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോക്‌സ്‌വാഗണ്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് അദ്ദേഹത്തിന് ഒരു കോള്‍ ലഭിച്ചത്.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

സെപ്റ്റംബര്‍ 25ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അനിരുദ്ധിനെ വിളിച്ച് എസ്റ്റിമേറ്റുകള്‍ക്ക് കമ്പനി ഇത്രയും പണം ഈടാക്കുന്നില്ലെന്ന് അറിയിച്ചു. ഉപഭോക്താവിന്റെ മൊത്തം നഷ്ടം കണക്കാക്കാന്‍ പരമാവധി 5,000 രൂപയുടെ പരിധിയുണ്ട്. കാര്‍ സര്‍വീസ് സെന്ററുകള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് എസ്റ്റിമേറ്റ് രേഖ നല്‍കേണ്ടതുണ്ട്. ക്ലെയിം നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിയമപരമായ പ്രമാണമായി ഈ രേഖകള്‍ മാറുന്നു.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

എസ്റ്റിമേറ്റ് രേഖകള്‍ നല്‍കില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്ന സര്‍വീസ് സെന്ററുകളും ഏറെയാണ്. എന്നിരുന്നാലും, ഒരു എസ്റ്റിമേറ്റ് രേഖ നല്‍കുന്നതിനുള്ള ഏതൊരു സേവന കേന്ദ്രത്തിനുമുള്ള ഉയര്‍ന്ന പരിധി 5,000 രൂപയാണ് എന്നത് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

അറ്റകുറ്റപ്പണിയുടെ ചെലവ് IDV അല്ലെങ്കില്‍ വാഹനത്തിന്റെ പ്രഖ്യാപിത മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി എല്ലായ്‌പ്പോഴും കാര്‍ മൊത്തം നഷ്ടമായി എഴുതിത്തള്ളുന്നു. ഇന്‍ഷുറന്‍സ് കമ്പനി വാഹന ഉടമയ്ക്ക് സെറ്റില്‍മെന്റ് തുകയായി IDV നല്‍കുന്നു.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

സര്‍വീസ് സെന്റര്‍ 22 ലക്ഷം രൂപ എസ്റ്റിമേറ്റ് നല്‍കിയപ്പോള്‍ താന്‍ 11 ലക്ഷം രൂപയ്ക്കാണ് കാര്‍ വാങ്ങിയതെന്ന് അനിരുദ്ധ് തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചു. സര്‍വീസ് സെന്റര്‍ അധികൃതര്‍ ഇത് രേഖാമൂലം നല്‍കിയില്ലെങ്കിലും 22 ലക്ഷം രൂപ വളരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

പാര്‍ട്‌സ് വിലയും ലേബര്‍ ചാര്‍ജുകളും കൂട്ടുമ്പോള്‍ ഏതൊരു വാഹനത്തിന്റെയും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് മിക്ക ആളുകളും എല്ലാത്തരം നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന സീറോ ഡിപ്രിസിയേഷന്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നത്. എനും മറ്റ് ഭാഗങ്ങളും ഉള്‍പെടുത്താവുന്ന അധിക കവറുകളുമുണ്ട്. ഇത് ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുമെങ്കിലും അപകടമുണ്ടായാല്‍ ഉടമയ്ക്ക് ഒരു സുരക്ഷാ വലയമായി പ്രവര്‍ത്തിക്കുന്നു.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

അടുത്ത മാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് വില വര്‍ധിക്കാന്‍ പോകുകയാണ്. എല്ലാ മോഡലുകള്‍ക്കും മൊത്തത്തിലുള്ള വിലയുടെ ഏകദേശം 2 ശതമാനം വര്‍ധന വരുമെന്നാണ് സൂചന. ഉയര്‍ന്ന ഇന്‍പുട്ട് ചെലവാണ് വിലവര്‍ധനക്ക് കാരണം. വെര്‍ട്ടിസ്, ടൈഗൂണ്‍, പുതിയ ടിഗുവാന്‍ എന്നീ മോഡലുകളാണ് കമ്പനി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

വെന്റോയ്ക്ക് പകരമെത്തിയ വെര്‍ട്ടിസ് നിലവില്‍ ഡൈനാമിക് ലൈന്‍, പെര്‍ഫോമന്‍സ് ലൈന്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ലഭ്യമാകുന്നത്. 11.22 ലക്ഷം രൂപ മുതല്‍ 17.92 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) നീളുന്നതാണ് നിലവിലെ വിലകള്‍. വിലയ വര്‍ദ്ധനയോടെ വെര്‍ട്ടിസിന്റെ വില 11.34 ലക്ഷം രൂപയില്‍ നിന്ന് (എക്സ്ഷോറൂം) ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

ടൈഗൂണ്‍ എസ്‌യുവിക്ക് നിലവില്‍ 11.39 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. വില കൂടുന്നതോടെ ഇത് 11.50 ലക്ഷം രൂപ (എക്സ്ഷോറൂം) വരെ ആയേക്കാം. ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വിലവര്‍ധനവിന്റെ ഔദ്യോഗിക പ്രഖ്യാപനവും വില വിവരപ്പട്ടികയും അടുത്ത മാസം തുടക്കത്തില്‍ ലഭ്യമാകും.

Most Read Articles

Malayalam
English summary
Service centre gave rs 22 lakh repair estimate to flood affected volkswagen polo bought for 11 lakh
Story first published: Tuesday, September 27, 2022, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X