ഇതൊക്കെ എങ്ങനെ സാധിക്കുന്നു; സ്കൂട്ടറിൽ 7 പേരുമായി ഹെൽമറ്റില്ലാതെ യാത്ര
ഹെൽമറ്റില്ലാതെ ഒരു സ്‌കൂട്ടറിൽ 7 കുട്ടികളുമായി ഓടിക്കുന്ന വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. ഏഴ് കുട്ടികളെ പിന്നിൽ ഇരുത്തിയും നിർത്തികൊണ്ടും പോകുന്ന വീഡിയോ മുംബൈ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും വാഹനം ഓടിച്ച വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയുടെ ഫോട്ടോയും വീഡിയോയും മുംബൈ പൊലീസ് തങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികലും ലഗേജും ആയിട്ടാണ് റൈഡർ ഓടിച്ചു പോകുന്നത്. മുംബൈ സെൻട്രൽ ബ്രിഡ്ജിൽ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിന് അഞ്ച് ദിവസത്തിന് ശേഷമാണ് മുംബൈ ട്രാഫിക് പൊലീസ് റൈഡറിനെ കണ്ടുപിടിച്ചത്. പ്രതി ആരെന്ന് ഇതുവരെ ഡിപ്പാർട്ട്മെൻ്റ് വെളിപ്പെടുത്തിയിട്ടില്ല. സ്കൂട്ടറിൽ യാത്ര ചെയ്ത വ്യക്തിയുടെ മുഖം മോർഫ് ചെയ്താണ് പൊലീസ് പോസ്റ്റ് ചെയ്തത്.

മറ്റ് പില്യൺ യാത്രക്കാരുടെ ജീവനും വഴിയാത്രക്കാരുടെ ജീവനും ഭീഷണിയുളള തരം പ്രവർത്തിയാണ് പ്രതി കാണിച്ചിരിക്കുന്നത്. റൈഡറിനെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ നടത്താൻ ശ്രമിച്ചതിന് ഐപിസി 308 ഐപിസി പ്രകാരം ഗുരുതരമായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഹെൽമറ്റ് ഇല്ലാതെയാണ് പലരും യാത്ര ചെയ്യുന്നത്. സ്വന്തം ജീവന് പോലും ഒട്ടും വില കൽപ്പിക്കുന്നില്ല.
കേരളത്തിലാണെങ്കിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നതാണ് അടിസ്ഥാനമായ കാര്യം. എന്നാൽ പലരും ഇക്കാര്യത്തിൽ മടികാണിക്കാറുണ്ട്. ലഭിക്കുന്ന പിഴയും ചലാനുമെല്ലാം പേടിച്ചാണ് മിക്കവരും ഇത് ധരിക്കുന്നത് തന്നെ. നിയമ പാലകര്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവരും അനേകമാണ്.

പക്ഷേ ബൈക്കിലും സ്‌കൂട്ടറിലുമെല്ലാം യാത്ര ചെയ്യുമ്പോൾ ശരിയായ സേഫ്റ്റി ഗിയറുകൾ ധരിച്ചാൽ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ഹൈ-എൻഡ് സ്‌പോർട്‌സ് ബൈക്ക് അല്ലെങ്കിൽ മിഡ് റേഞ്ച് മോട്ടോർസൈക്കിൾ ഓടിക്കുന്നവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നത് വളരെ സ്വീകാര്യമായ കാര്യമാണ്. പക്ഷേ സാധാരണ ബൈക്കുകളും സ്കൂട്ടറുകളുമെല്ലാം ഉപയോഗിക്കുന്നവർ നിയമപാലകരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതാണ് പതിവ്.
ഇപ്പോൾ പിൻസീറ്റിലിരിക്കുന്നവർക്കും കേരളത്തിലുൾപ്പടെ ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അപകട വേളയിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ തലയ്ക്കു പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പിന്നിലിരിക്കുന്നവർക്കും ഇത് നിർബന്ധമാക്കിയിരിക്കുന്നത്. എങ്ങനെയാണ് നല്ല ഹെല്‍മെറ്റുകള്‍ തെരഞ്ഞെടുക്കുക എന്നതിനെ പറ്റി പലർക്കും വലിയ പിടിയൊന്നുമില്ല.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ISI മുദ്രണമുണ്ടാകും. ഇന്ത്യയിൽ നിർമിക്കുന്നഗുണനിലവാരമുള്ള ഏത് ഹെൽമെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തണം. വ്യാജമായി ISI സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. അതിനാല്‍ ശരിയയായ ISI മാര്‍ക്ക് ആണോ ഹെല്‍മെറ്റിലുള്ളതെന്ന് വാങ്ങുന്നതിനു മുമ്പ് ഉറപ്പു വരുത്തുക.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) എല്ലാ ഹെൽമെറ്റുകളും ഒരു പരിധിവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തുടർന്ന് അത് ISI മാർക്ക് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നു. ഒരു ഹെൽമെറ്റിന് ISI സർട്ടിഫിക്കേഷൻ ഇല്ലെങ്കിൽ, അത് ബിഐഎസ് പരീക്ഷിച്ചിട്ടില്ലെന്നും അതിന്റെ സുരക്ഷാ വശം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ലെന്നുമാണ്. അതിനാൽ, ഇത്തരമൊരു ഹെൽമെറ്റ് നിങ്ങളുടെ ജീവൻ അപകടത്തിലാക്കും. അതിനാൽ സർട്ടിഫിക്കേഷനില്ലാത്തവ ഒരു കാരണവശാലും വാങ്ങരുത്.
റൈഡറുടെയോ പില്യണിന്റേയോ സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് സ്നെൽ മെമ്മോറിയൽ ഫൗണ്ടേഷൻ. സ്നെൽ ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ DOT അല്ലെങ്കിൽ ECE എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹെൽമറ്റ് നിർമാതാക്കൾക്ക് സർട്ടിഫിക്കേഷൻ സ്വമേധയാ ഉള്ളതാണെങ്കിലും ഇവ നിർബന്ധമാണ്.


Click it and Unblock the Notifications








