നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

By Praseetha

ഉല്ലാസബോട്ടുകളിൽ നിന്നും വേറിട്ട ഒരു കൺസ്പെറ്റിന് രൂപം നൽകിയിരിക്കുകയാണ് ഇറ്റാലിയൻ ഡിസൈനറായ ഗബ്രിയൽ ടെറുസി. 'സർവ്വവല്ലഭൻ' എന്നർത്ഥം വരുന്ന ഹെബ്രു പദമായ 'ഷദായ് ' എന്ന പേരിലാണ് ഈ ബോട്ട് അറിയപ്പെടുന്നത്.

ബോട്ടിൽ നിന്നും 38മീറ്റർ അകലെയായി105 മീറ്റർ വിസ്തീർണമുള്ള ഒരു മട്ടുപ്പാവ് നൽകിയിരിക്കുന്നതാണ് മറ്റ് ബോട്ടുകളിൽ ഇല്ലാത്തൊരു സവിശേഷത. മറ്റേതൊരു ഉല്ലാസബോട്ടിനേയും വെല്ലാൻ കഴിയുന്ന സുഖസൗകര്യങ്ങളാണ് ഈ ബോട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

മറ്റ് ബോട്ടുകളിൽ സാധ്യമാകാത്ത പുറം കാഴ്ചകളും ഈ മട്ടുപ്പാവ് സമ്മാനിക്കുന്നു. ബോട്ടിന്റെ അടിത്തട്ടിൽ നിന്നും ഉയർന്ന് നിൽക്കുന്ന മട്ടുപ്പാവ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

കടൽപ്പരപ്പിലെ കാഴ്ചകൾ കണ്ട് മടുത്താൽ കാണികൾക്ക് ആകാശകാഴ്ചയുമാകാം. ബാർ, തീൻ മേശ, ചെറിയൊരു നീന്തൽക്കുളം എന്നിവയാണ് മട്ടുപ്പാവിൽ ഒരുക്കിയിരിക്കുന്നത്.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

ചുറ്റുമുള്ള കാഴ്ചകളും ബോട്ടിൽ സെർവ് ചെയ്യുന്ന വിഭവങ്ങളും ഇവിടെ ഇരുന്ന് മതിവരുവോളം ആസ്വദിക്കാം. കൂട്ടത്തിൽ മനോഹരമായ അസ്തമനത്തിനും ഉദയത്തിനും സാക്ഷ്യം വഹിക്കുകയുമാകാം.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

താഴെതട്ടിന്റെ മേൽക്കൂര സ്ഫടികം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഒരു നീന്തൽക്കുളമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

താഴെത്തട്ടിൽ ബീച്ച് ക്ലബ്, അക്വേറിയം, മേൽത്തട്ടിലെ നീന്തൽക്കുളത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ മനോഹരമായ ശബ്ദം എന്നിവ ആസ്വദിക്കാം.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

സമകാലീന വാസ്തുവിദ്യയുപയോഗിച്ചാണ് ഈ ഉല്ലാസ ബോട്ടിന്റെ നിർമാണം നടത്തിയിട്ടുള്ളതെന്ന് ഡിസൈനർ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Thursday, May 19, 2016, 14:36 [IST]
English summary
The Height Of Luxury On The High Seas
കൂടുതല്‍... #കപ്പൽ #ship
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X