പ്രീമിയം കാര്‍ ഷോറൂമിനെ വെല്ലും! ഇത് 'സ്റ്റാര്‍ കിഡ്‌സ്' പഠിക്കുന്ന സ്‌കൂളിന്റെ വാര്‍ഷികം; നടത്തുന്നത് അംബാനി
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം ഇന്ത്യക്കാര്‍ക്ക് സുപരിചിതരാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ജസ്റ്റ് ഡയല്‍, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നെറ്റ്‌വര്‍ക്ക് 18 മീഡിയ, ഹാത്‌വേ കേബിള്‍ ആന്‍ഡ് ഡാറ്റകോം, ജിയോ പ്ലാറ്റ്‌ഫോംസ്, റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ നിരവധി വിജയകരമായ ബിസിനസുകള്‍ അംബാനി കുടുംബം നടത്തി പോരുന്നു. കായിക രംഗത്തും അംബാനിക്ക് സ്വാധീനമുണ്ട്. ഐഎസ്എല്ലിന്റെ നടത്തിപ്പ് മുതല്‍ ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സും മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയുമാണ്.
ഇതൊക്കെ കൂടാതെ അംബാനി കുടുംബം വിദ്യാഭ്യാസ രംഗത്തും സാന്നിധ്യമറിയിക്കുന്നത് പലര്‍ക്കും അറിയില്ല. സ്വന്തം പിതാവിന്റെ പേരില്‍ മുംബൈയില്‍ അംബാനി ഒരു ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നടത്തുന്നുണ്ട്. പ്രിയതമയായ നിത അംബാനിയാണ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സാരഥി. ഇന്ത്യയിലെ പ്രമുഖരായ സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാര്‍ഷിക ദിനം മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്.

ഇന്നലെയായിരുന്നു (ഡിസംബര്‍ 19) ആ ദിനം. സിനിമ അവാര്‍ഡ് നിശ പോലെ താരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു ആഘോഷരാവായിരുന്നു ഇന്നലെ മുംബൈയില്‍. ഇതുമായി ബന്ധപ്പെട്ട ഒരു വൈറല്‍ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങില്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വിലകൂടിയ ആഡംബര കാറുകളില്‍ എത്തുന്നത് ഈ വൈറല്‍ വീഡിയോയില്‍ കാണാം.
ചടങ്ങിലെ പ്രധാന ആകര്‍ഷണം മറ്റാരുമല്ല കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. ഷാരൂഖ്-ഗൗരി ഖാന്‍ ദമ്പതികളുടെ ഇളയ പുത്രന്‍ അബ്രാം പഠിക്കുന്നത് ഈ സ്‌കൂളിലാണ്. അബ്രാമിന്റെ പ്രകടനം കാണാന്‍ കുടുംബത്തോടൊപ്പം റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് കാറിലാണ് എസ്ആര്‍കെ എത്തിയത്. 10 കോടി രൂപയാണ് ഈ കാറിന്റെ വില. വൈറ്റ് കളറിലുള്ള റോള്‍സ് റോയ്‌സാണ് ഷാരൂഖിന്റെ പക്കലുള്ളത്.

ഷാരൂഖിന്റെ സന്തതസഹചാരിയും മാനേജരുമായ പൂജ ദദ്‌ലാനിയും സ്‌കൂളില്‍ എത്തിയിരുന്നു. 95.99 ലക്ഷം രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് കാറിലാണ് പൂജ ദദ്ലാനി എത്തിയത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന്റെയും നടി ഐശ്വര്യ റായ്‌യുടെയും മകള്‍ ആരാധ്യയും ഈ സ്‌കൂളിലാണ് പഠിക്കുന്നത്. അബ്രാമും ആരാധ്യയും ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അമിതാഭ് ബച്ചന്‍ റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫയിലാണ് വന്നത്. 5.76 കോടി രൂപയാണ് ഇതിന്റെ വില.
ടൊയോട്ട വെല്‍ഫയര്‍ ആഡംബര കാറിലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും ചടങ്ങിലെത്തിയത്. വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന കിംവദന്തികള്‍ പരക്കുന്നതിനിടെയാണ് ഇരുവരും പൊതുപരിപാടിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് പാപ്പരാസികള്‍ ആഘോഷമാക്കി.

ബോളിവുഡിലെ യുവ സൂപ്പര്‍ താരം ഷാഹിദ് കപൂറും തന്റെ സാന്നിധ്യം കൊണ്ട് പരിപാടി ധന്യമാക്കി. 3.76 കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് മെയ്ബാക്ക് GLS 600 കാറിലാണ് ഷാഹിദ് കപൂര്‍ എത്തിയത്. ബോളിവുഡിലെ ഏറ്റവും പ്രമുഖനായ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും അംബാനി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി. മെര്‍സിഡീസ് മെയ്ബാക്ക് S 580 കാറിലാണ് എത്തിയത്.
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ 1.24 കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് GLE 450 കാറിലാണ് പരിപാടിയില്‍ പങ്കെടുത്തത്. സെയ്ഫ് അലി ഖാന്റെ കൂടെ ഭാര്യയും നടിയുമായ കരീന കപൂറും ഉണ്ടായിരുന്നു. ബോളിവുഡിലെ ക്യൂട്ട് കപ്പിളുകളായി വിലയിരുത്തപ്പെടുന്നവരാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും വെവ്വേറെ കാറുകളിലാണ് പരിപാടിക്ക് എത്തിയത്.
ജെനീലിയ 1.46 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു iX കാറിലും റിതേഷ് 56.77 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിലുമാണ് വന്നത്. മലയാള സിനിമ ലോകത്ത് നിന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ വാര്‍ഷികാഘോഷത്തിന് സാക്ഷിയാകാന്‍ എത്തി. 4.80 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഉറൂസിലാണ് പൃഥ്വി സ്‌കൂളിലേക്ക് വന്നത്.
ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അഭിഷേന്‍ ബച്ചന്‍, ഐശ്വര്യ റായ്, സെയ്ഫ് അലി ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങ് താരനിബിഡമായ ഉത്സവമായി മാറി. അതുപോലെ തന്നെ കോടികള്‍ വില മതിക്കുന്ന ലോകോത്തര കാറുകള്‍ കാണാന്‍ പറ്റിയതിനാല്‍ വാഹനപ്രേമികള്‍ക്കും അത് ഉത്സവകാഴ്ചയായിരുന്നു. ലക്ഷ്വറി കാര്‍ ഷോറൂം കണക്കെയായിരുന്നു സ്‌കൂള്‍ മുറ്റത്തെ വാഹനങ്ങളുടെ നിര.


Click it and Unblock the Notifications








