ഷാരൂഖിനെ ഇന്ത്യയിലെ സമ്പന്നനായ നടനാക്കിയതിന് പിന്നില്‍ ഈ സ്ത്രീ! ബെന്‍സില്‍ കറങ്ങുന്ന കക്ഷി ചില്ലറക്കാരിയല്ല

പണക്കാര്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന കാറുകളില്‍ ചിലത് പുറത്തിറക്കുന്ന കമ്പനിയാണ് മെര്‍സിഡീസ് ബെന്‍സ്. പതിറ്റാണ്ടുകളായി ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെ സമ്പന്നരായ ആളുകളുടെ യാത്രകള്‍ക്ക് കൂട്ടാകുന്നു. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഒരു കാര്‍ മോഡലാണ് E-ക്ലാസ് (Mercedes Benz E-Class). നിരവധി സെലിബ്രിറ്റികള്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്റെ മാനേജര്‍ ഈ കാറില്‍ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

അത്യാധുനിക ആഡംബരവും സുരക്ഷാ സവിശേഷതകളും സുഖകരമായ യാത്രയും പ്രധാനം ചെയ്യുന്ന ഒരു ആഡംബര സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പണക്കാര്‍ക്ക് പറ്റിയ ഓപ്ഷനാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 78.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

srk manager pooja dadlani spotted in mercedes benz

മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ആഡംബര സെഡാന്‍ 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍, 3.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആഡംബര സവിശേഷതകള്‍ കുത്തിനിറച്ച കാറുകളില്‍ ഒന്ന് കൂടിയാണിത്.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ഈ കാറില്‍ ജര്‍മന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു.

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്. അത്യാധുനിക ആഡംബരവും സുരക്ഷാ സവിശേഷതകളും സുഖകരമായ യാത്രയും പ്രധാനം ചെയ്യുന്ന ഈ കാര്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങിയ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ഈ കാറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരമായ ഷാരൂഖ് ഖാനോടൊപ്പം ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുന്ന സെലിബ്രിറ്റി മാനേജരായ പൂജ ദദ്ലാനി. ബോളിവുഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്തുടരുന്നവര്‍ക്ക് പൂജയെ കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടാകില്ല. 6,300 കോടി രൂപയിലധികം ആസ്തിയുള്ള ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ നടനാണ്. അഭിനയത്തിനു പുറമേ, ഷാരൂഖ് ഖാന്‍ മികച്ച ബിസിനസുകാരനും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സഹ-ഉടമ കൂടിയാണ്.

srk manager pooja dadlani spotted in mercedes benz

വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്പൂജ ദദ്‌ലാനി. വര്‍ഷങ്ങളായി ഷാരൂഖിന്റെ കൂടെയുളള പൂജയുടെ ശമ്പളം കോടികളാണ്. സൂപ്പര്‍ താരത്തിന്റെ കൂടെ സദാസമയം കറങ്ങുന്ന പൂജയും ആഡംബര പൂര്‍ണമായ ജീവിതശൈലിയാണ് പിന്തുടരുന്നത്. ബോളിവുഡ് താരങ്ങളില്‍ പലരും സ്വന്തമാക്കിയ മെര്‍സിഡീസ് E-ക്ലാസ് ആണ് പൂജയുടെ സ്വകാര്യ വാഹനങ്ങളില്‍ ഒന്ന്. അടുത്തിടെ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് തന്റെ വൈറ്റ് കളര്‍ മെര്‍സിഡീസില്‍ പൂജ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

പൂജ ദദ്ലാനിയെ കുറിച്ച് പറയുമ്പോള്‍ സൂക്ഷ്മമായ മാനേജ്മെന്റിനും തന്ത്രപരമായ വൈദഗ്ധ്യത്തിനും പേരുകേട്ട അവര്‍ 2012 മുതല്‍ ഷാരൂഖിന്റെ മാനേജറായി പ്രവര്‍ത്തിച്ച് വരുന്നു. കിംഗ് ഖാന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി നിലനിര്‍ത്തുന്നതില്‍ പൂജ നിര്‍ണായക പങ്ക്വഹിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പൂജ ദദ്‌ലാനി പ്രതിവര്‍ഷം 7 മുതല്‍ 9 കോടി രൂപ വരെ സമ്പാദിക്കുന്നു. അവരുടെ ഏകദേശ ആസ്തി 45 മുതല്‍ 50 കോടി രൂപ വരെയാണ്.

srk manager pooja dadlani spotted in mercedes benz

ഇത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രിറ്റി മാനേജര്‍മാരില്‍ ഒരാളാക്കി പൂജയെ മാറ്റുന്നു. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പൂജക്ക് ഖാന്‍ കുടുംബത്തിലെ അംഗങ്ങളുമായി ഊഷ്മളമായ ബന്ധമാണുള്ളത്. 2021-ല്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്ക് മരുന്ന് കേസില്‍ കുടുങ്ങിയപ്പോള്‍ കുടുംബത്തിന് പിന്തുണയുമായി നെടുംതൂണ്‍ പോലെ പൂജയുണ്ടായിരുന്നു. കേസില്‍ നിയമപരമായ കാര്യങ്ങള്‍ എല്ലാം കൈകാര്യം ചെയ്തത് അവരായിരുന്നു.

More from DriveSpark

Article Published On: Sunday, May 11, 2025, 10:00 [IST]
English summary
Shah rukh khans manager pooja dadlani spotted in mercedes benz e class watch video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X