ബോളിവുഡിൻ്റെ 'ഷാഷാ', 3.5 കോടിയുടെ മെയ്ബാക്കിൽ വന്നിറങ്ങുന്ന താരപുത്രൻ്റെ വീഡിയോ വൈറൽ

ബോളിവുഡിലെ എല്ലാ സെലിബ്രിറ്റികളുടേയും ഇഷ്ടബ്രാൻഡാണ് മെർസിഡീസ് ബെൻസ്. ഈ വർഷം തന്നെ നിരവധി താരങ്ങൾ ബെൻസിൻ്റെ നിരവധി മോഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ പ്രധാനിയാണ് ഷാഹിദ് കപൂർ. 3 ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച നടനാണ് അദ്ദേഹം. മുതിർന്ന ടിവി-സിനിമാ അഭിനേതാക്കളായ പങ്കജ് കപൂറിൻ്റെയും നീലിമ അസീമിൻ്റെയും മകനായ അദ്ദേഹം പുതിയ മെഴ്‌സിഡസ് മെയ്ബാക്ക് എസ് 580 സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം മെഴ്‌സിഡസ് മെയ്ബാക്ക് എസ് 580 -യിൽ വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ ഫിലിംഗ്യാൻ എന്ന പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടിലേക്ക് കയറി പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് ഷാഹിദ് ഇറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. അദ്ദേഹത്തിന് മെയ്ബാക്ക് GLS600 മോഡലും സ്വന്തമായിട്ടുണ്ട്. മെര്‍സിഡീസ്-മെയ്ബാക്ക് കാറുകള്‍ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമാണ്. ദീപാവലി വേളയില്‍ ബോളിവുഡ് താരം അനില്‍ കപൂര്‍ ഒരു മെയ്ബാക്ക് S 580 സ്വന്തമാക്കിയിരുന്നു. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ മുന്‍നിര സെഡാന്‍ മോഡലായ മെയ്ബാക്ക് S580-ക്ക് 2.70 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

3 5

48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഈ മെര്‍സിഡീസ് സെഡാന്റെ ഹൃദയം. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 4MATIC ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ ലക്ഷ്വറി സലൂണ്‍ വെറും 4.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്തും. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്‌ട്രോണിക്കലി പരിമിപ്പെടുത്തിയിട്ടുണ്ട്. ഈ കാറിന്റെ അകത്തളത്തില്‍ നിരവധി സാങ്കേതിക, സുഖ സൗകര്യങ്ങള്‍ കുത്തിനിറച്ചതായി കാണാം. എല്ലാ സീറ്റുകള്‍ക്കും മള്‍ട്ടി-കോണ്ടൂര്‍ മസാജ്, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഡോര്‍ പാനലുകള്‍, സീറ്റ് വെന്റിലേഷന്‍, റിയര്‍സീറ്റ് ഫുട്റെസ്റ്റിനുള്ള കാള്‍ഫ് മസാജര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്.

3 5

മുന്നിലും മധ്യത്തിലും 12.8 ഇഞ്ച് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്ള ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മോഡല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ട് 11.6 ഇഞ്ച് റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും 1,750 വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവും കാറിലുണ്ട്. സേഫ്റ്റി ഫീച്ചറുകള്‍ കൊണ്ടും സമ്പന്നമാണ് മെര്‍സിഡീസ് മെയ്ബാക്ക് S580. എവേസിവ് സ്റ്റിയറിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ക്രോസ്-ട്രാഫിക് ഫംഗ്ഷന്‍ എന്നിവയടക്കം ലെവല്‍ 2 ഓട്ടോണോമസ് ഡ്രൈവിംഗുമായാണ് ഇത് എത്തുന്നത്.

രണ്ട് ബെല്‍റ്റ്-ബാഗുകളും റിയര്‍ എയര്‍ബാഗുകളും ഉള്‍പ്പെടെ 13 എയര്‍ബാഗുകളാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്. യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ റിയര്‍-ആക്സില്‍ സ്റ്റിയറിംഗും എയര്‍മാറ്റിക് എയര്‍ സസ്‌പെന്‍ഷനും ഓപ്ഷണലായി ലഭിക്കുന്നു. ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത്, കിയാര അദ്വാനി തുടങ്ങിയവരാണ് ഇന്ത്യയില്‍ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് സ്വന്തമായുള്ള മറ്റ് ചില സെലിബ്രിറ്റികള്‍.

3 5

കഴിഞ്ഞ വർഷമാണ് താരം മെയ്ബാക്ക് GLS600 മോഡൽ സ്വന്തമാക്കിയത്. 3.50 കോടി രൂപയാണ് ഷാഹിദ് കപൂർ സ്വന്തമാക്കിയ മെർസിഡീസ് ബെൻസ് മെയ്‌ബാക്ക് GLS 600 എസ്‌യുവിയുടെ മുംബൈയിലെ ഓൺ-റോഡ് വില വരുന്നത്. കാറിന്റെ ഇൻഷുറൻസിന് മാത്രം ഏകദേശം 12 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വരുന്നുണ്ടെന്നാണ് കണക്കുകൾ. GLS 600 സ്റ്റാൻഡേർഡിനെ അടിസ്ഥാനമാക്കി തന്നെയാണ് മെയ്ബാക്ക് സീരീസിലെ ഈ പതിപ്പിനെയും പണികഴിപ്പിച്ചിരിക്കുന്നത്.

ആഡംബര എസ്‌യുവിക്ക് കരുത്തേകുന്നത് 542 bhp പവറിൽ 730 Nm torque നൽകുന്ന 4.0 ലിറ്റർ V8 ബൈ-ടർബോ എഞ്ചിനാണ്. 21 bhp കരുത്തും 250 Nm torque ഉം നൽകുന്ന 48-വോൾട്ട് സിസ്റ്റം EQ ബൂസ്റ്റ് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 4MATIC ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് ഓപ്ഷനും സ്റ്റാൻഡേർഡായാണ് എസ്‌യുവിയിലേക്ക് എത്തുന്നത്.

More from DriveSpark

Article Published On: Wednesday, July 3, 2024, 19:01 [IST]
English summary
Shahid kapoor spotted with his new mercedes maybach s580 video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X