21-ാം വയസ്സില്‍ ചോക്ലേറ്റ് ഹീറോയെ കെട്ടിയ ഈ സുന്ദരി നടിയല്ല! കറക്കം മെയ്ബാക്കില്‍, 47 ലക്ഷം ഫോളോവേഴ്‌സ്‌

ബോളിവുഡിലെ അഭിനേതാക്കള്‍ മാത്രമല്ല അവരുടെ പങ്കാളികളും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. ചിലര്‍ സിനിമാ മേഖലയില്‍ നിന്ന് പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ മറ്റ് മേഖലകളില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നു. ഒരു കാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് ബോയിയും കരീന കപൂര്‍ അടക്കമുള്ള താരസുന്ദരിമാരുടെ കാമുകനുമായിരുന്ന നടന്‍ ആയിരുന്നു ഷാഹിദ് കപൂര്‍ (Shahid Kapoor). എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളെയല്ല ഷാഹിദ് വിവാഹം ചെയ്തിരിക്കുന്നത്. 2015-ലായിരുന്നു ഡല്‍ഹി സ്വദേശിനിയായ മീര രജ്പുത്തുമായുള്ള (Mira Rajput) ഷാഹിദിന്റെ വിവാഹം. അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന മീര ഷാഹിദിനേക്കാള്‍ 14 വയസിന് ഇളയതായിരുന്നു.

ചെറുപ്രായത്തില്‍ വിവാഹിതയും അമ്മയുമായതിന്റെ ചെറിയ പ്രശ്‌നങ്ങള്‍ അക്കാലത്ത് അനുഭവിച്ചിരുന്നുവെന്ന് മീര ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വെറുമൊരു സ്റ്റാര്‍ വൈഫല്ല രാജ്യം അറിയുന്ന ലൈഫ്‌സ്്‌റ്റൈല്‍ ഇന്‍ഫ്‌ലുവന്‍സറാണ് മീര. ഇന്‍സ്റ്റഗ്രാമില്‍ 4.7 ദശലക്ഷം പേരാണ് മീരയെ പിന്തുടരുന്നത്. പണം സമ്പാദിക്കുന്നതിനൊപ്പം അത് ബുദ്ധിപരമായി നിക്ഷേപിക്കാനും മീര മടിക്കാറില്ല. സര്‍വ എന്ന യോഗ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്.

mira rajput spotted in mercedes-maybach s-class s580

ഷ്വാറ്റ്‌സ്‌കോഫ് ഫ്രഷനല്‍, ഹൗസ് ഓഫ് ചിങ്കാരി, സ്ലര്‍പ്് ഫാം, മദര്‍ഷെയ്‌റി ഫ്രഷ് ഡിലൈറ്റ്‌സ്, സ്‌കിന്‍ ബൈ ടൈറ്റന്‍ എന്നീ പ്രമുഖ ബ്രാന്‍ഡുമായും അവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുന്നു. ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങി നില്‍ക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്ന ഈ യുവതി ആഡംബര ജീവിതശൈലിയാണ് പിന്തുടരുന്നത്. ഇപ്പോള്‍ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസില്‍ മീര രജ്പുത് വന്നിറങ്ങുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ്. ഷാഹിദ് കപൂറിനെ കൂടാതെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, കിയാര അദ്വാനി, കങ്കണ റണൗട്ട് എന്നിവരുടെ പക്കലും മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസുണ്ട്. വൈറല്‍ വീഡിയോയില്‍ മീര രജ്പുത് തന്റെ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഇറങ്ങുന്നത് നമുക്ക് കാണാന്‍ കഴിയും.

mira rajput

മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസിന്റെ S580 വേരിയന്റാണ് ഷാഹിദിന്റെയും മീരയുടെയും പക്കലുള്ളത്. ഈ വേരിയന്റിന് നിലവില്‍ ഇന്ത്യന്‍ വിപണിയി 2.77 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3.50 കോടി രൂപയ്ക്കടുത്ത് ചെലവ് വരും.
മീര ഉപയോഗിക്കുന്ന മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് S 580 വേരിയന്റിന് 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

5,500 ആര്‍പിഎമ്മില്‍ പരമാവധി 503 bhp പവറും 2,000-4,500 ആര്‍പിഎമ്മില്‍ 700 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ കാര്‍ വെറും 4.8 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

shahid kapoor mercedes-maybach

5,469 മില്ലിമീറ്റര്‍ നീളമുള്ള ഈ കാറിന്റെ അകത്തളത്തില്‍ ധാരാളം ഇടമുണ്ട്. 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, റിയര്‍ ഡോറുകള്‍ക്ക് ഓട്ടോമാറ്റിക് ഡോര്‍ ക്ലോസ് ഫംഗ്ഷന്‍, റിയര്‍ സീറ്റ് റീക്ലൈന്‍, സീറ്റ് ഹീറ്റിംഗ്, വെന്റിലേഷന്‍ ഫംഗ്ഷന്‍, മസാജ് ഫംഗ്ഷന്‍, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍, സണ്‍റൂഫുകള്‍ തുടങ്ങിയവ സവിശേഷതകള്‍ ഈ കാറില്‍ വരുന്നു. കൂടാതെ റിയര്‍ സീറ്റ് എന്റര്‍ടെയിന്‍മെന്റ് പാക്കേജും മറ്റ് നിരവധി സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ഒന്നിലധികം എയര്‍ബാഗുകള്‍, നൈറ്റ് വിഷന്‍ ക്യാമറ, ABS, EBD, ADAS എന്നിവയടക്കമുള്ള വിപുലമായ സേഫ്റ്റി സ്യൂട്ടും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഷാഹിദും മീരയും അള്‍ട്രാ ലക്ഷ്വറി കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് അവരുടെ ഗരാജിലെ ഒന്നിലധികം മെയ്ബാക്കുകള്‍. ഒരുപക്ഷേ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ മെയ്ബാക്കുകള്‍ ഉള്ള നടനും ഷാഹിദ് ആകും. ഇത് കൂടാതെ ദമ്പതികളുടെ ഗരാജില്‍ മെര്‍സിഡീസ് ബെന്‍സ് GL ക്ലാസ്, പോര്‍ഷ കയെന്‍ GTS, റേഞ്ച് റോവര്‍ എന്നിവയുണ്ട്.

More from DriveSpark

Article Published On: Sunday, May 25, 2025, 16:00 [IST]
English summary
Shahid kapoors wife mira rajput spotted with mercedes maybach s class luxury sedan watch video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X