ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ

ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ നമുക്ക് ഏവർക്കും അറിയാം. മറ്റ് സൂപ്പർ താരങ്ങളെ പോലെ, ഷാരൂഖ് ഖാനും ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കുന്ന ഒരു വ്യക്തിയാണ്, കൂടാതെ അടുത്തിടെ സ്വന്തമാക്കിയ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് ഉൾപ്പെടെ നിരവധി വിലയേറിയതും ആകർഷകവുമായ കാറുകളും അദ്ദേഹത്തിനുണ്ട്.

എന്നാൽ ഇത്തരം താരങ്ങൾ അല്ലെങ്കിൽ സൂപ്പർ സ്റ്റാറുകൾ അവരുടെ ലൈഫ്സ്റ്റൈലിന് അസാധാരണമായ യാത്രാ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. സൂപ്പർ സ്റ്റാറുകൾ പെട്ടെന്ന് നമ്മുടെ അടുത്തു വന്നു നിന്നാലുള്ള അവസ്ഥ ഒന്നു ആലോചിച്ച് നോക്കിക്കെ. പെട്ടെന്ന് നടൻ ഷാരൂഖ് ഖാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും? ഒന്നു അന്തംവിട്ടു പോവുമല്ലേ?

എന്നാൽ അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. പിങ്ക്‌വില്ല തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഷാരൂഖ് ഖാൻ എയർപോർട്ടിൽ ഒരു ബസിനുള്ളിൽ നിൽക്കുന്നത് നമുക്ക് കാണാം. നടൻ മുംബൈയിൽ നിന്ന് വിമാനത്തിൽ കയറുക ആയിരുന്നുവെന്ന് തോന്നുന്നു.

വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തുതു മുതൽ നിരവധി പേർ വീഡിയോയ്ക്ക് കീഴിൽ കമൻ്റ് ചെയ്തിട്ടുണ്ട് എന്ന് നമുക്ക് കാണാനാവും. മിക്കവരും താരത്തെ പ്രശംസിക്കുകയും കിംഗ് ഖാനെ ഡൗൺ ടു എർത്ത് എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് നിന്നാണോ വീഡിയോ പകർത്തിയത് അതോ താരം തൻ്റെ വിമാനത്തിലേക്ക് പോകാനാണോ ബസിൽ കയറിയത് എന്ന് ഇതിൽ നിന്ന് വ്യക്തമല്ല.

എന്നാൽ അതൊന്നും അറിഞ്ഞില്ലേലും ആരാധകർ വീഡിയോയ്ക്ക് താഴെ ഭ്രാന്തമായി കമന്റുകൾ എഴുതി നിറയ്ക്കുകയാണ്, "താരം വളരെ വിനയനും, സാധാരണക്കാരനുമാണ്," "ബോഡിഗാർഡുകളില്ലാതെ, നമ്മുടെ SRK ഒരു സാധാരണ മനുഷ്യനെപ്പോലെയാണ്", "ഞങ്ങൾ ഇത് ശരിക്കും ഇഷ്ടപ്പെടുന്നു," "വളരെ കുലീനനായ ഒരു മനുഷ്യൻ," എന്നിങ്ങനെയുള്ള കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ശ്രദ്ധാപൂർവം നോക്കിയാൽ, വിമാനത്താവളത്തിൽ ആളുകളെ കൊണ്ടുപോകുന്ന ഒരു നോർമൽ ബസിനെ അപേക്ഷിച്ച് ഇത് ശൂന്യമായി തോന്നുന്നു. ബസിൽ അധികം യാത്രക്കാരില്ല. ഗ്ലാസ് വിൻഡോയ്ക്ക് സമീപം ഒരു കുട്ടിയുടെ തലയും നമുക്ക് കാണാം, പക്ഷേ അത് ഒരു സാധാരണ യാത്രക്കാരനാണോ അതോ ഷാരൂഖ് ഖാൻ്റെ ടീമിൽ നിന്നോ കുടുംബത്തിൽ നിന്നോ ഉള്ള ആളാണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

ആൾക്കൂട്ടത്തെ അധികം ആകർഷിക്കാതിരിക്കാനും സുഖകരമായ രീതിയിൽ യാത്ര ചെയ്യാനും താരത്തിന് എയർപ്പോർട്ട് തന്നെ ഈ ബസ് ഏർപ്പാടാക്കിയിരിക്കാമെന്നും തോന്നുന്നു. ഇന്ത്യയിൽ, എയർപോർട്ട് ബോർഡിംഗ് ഗേറ്റുമായി വിമാനത്തെ ഡയറക്ടായി കണക്ട് ചെയ്യുന്ന എയറോബ്രിഡ്ജുകൾക്ക് പകരം ഇത്തരം ബസുകളെ ആശ്രയിക്കുന്ന നിരവധി വിമാനത്താവളങ്ങൾ ഇപ്പോഴും ഉണ്ട്.

ഇത്തരം വിമാനത്താവളങ്ങളിൽ ഇത്തരം ബസ് ഷട്ടിൽ സ്ഥിരം കാഴ്ചയാണ്, ഇങ്ങനെയുള്ള വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും എയർലൈൻ കമ്പനി നൽകുന്ന ഇത്തരം ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇവിടെ അത്തരത്തിലുള്ള ഒരു ബസിലാണ് ഷാരൂഖിനെ കണ്ടത്. ബോളിവുഡ് സെലിബ്രിറ്റികൾ യാത്രയ്ക്കായി പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്നത് ഇതാദ്യമായല്ല നാം കാണുന്നത്.

അടുത്തിടെ, നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ട്രാഫിക്കിൽ നിന്ന് രക്ഷപെട്ട് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ മെട്രോയിൽ സഞ്ചരിച്ചത് നാം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ഹൃത്വിക് റോഷൻ, ഹേമമാലിനി, കിയാര അദ്വാനി, അക്ഷയ് കുമാർ, നോറ ഫത്തേഹി തുടങ്ങിയ താരങ്ങൾ എല്ലാം മെട്രോയിൽ യാത്ര ചെയ്തതിന്റെ പല ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മെട്രോ ഉപയോഗിച്ചതിനാൽ, ഇവർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനും മുംബൈ റോഡുകളിലെ കനത്ത ട്രാഫിക്ക് ഒഴിവാക്കാനും കഴിഞ്ഞു.

More from DriveSpark

Article Published On: Thursday, April 25, 2024, 8:30 [IST]
English summary
Shahrukh khan boards bus in airport video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X