ബോളിവുഡിൻ്റെ രാജാവിന് ഇന്ന് ജന്മദിനം! ഗാരേജിലെ വണ്ടികൾ വിറ്റാൽ ഒരു ബാഹുബലി നിർമിക്കാം

ബോളിവുഡിൻ്റെ അഭിനയകുലപതിയും രാജാവുമായ ഷാരൂഖ് ഖാന് ഇന്ന് 59 വയസ് തികഞ്ഞിരിക്കുകയാണ്. അൽപ്പം ചരിഞ്ഞ് കൈയും വിരിച്ച് നിന്ന് കൊണ്ട് പ്രേക്ഷകരുടേയും പല സുന്ദരിമാരുടേയും മനസിൽ കൂട് കൂട്ടിയ ആളാണ് കിംഗ് ഖാൻ. സിനിമ പോലെ തന്നെ അദ്ദേഹത്തിന് വാഹനങ്ങളോടും അമിത കമ്പവും സ്നേഹവുമാണ്. അദ്ദേഹത്തിൻ്റെ ഗാരേജിലേക്ക് പുതിയ നിരവധി അതിഥികൾ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍ കൂടിയാണ് ഷാരൂഖ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ സിനിമ നടന്‍മാരുടെ പട്ടികയില്‍ നാലാമനാണ് ഷാരൂഖ്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് വരെ ഷാരൂഖിന് പിന്നിലാണ്.

റോൾസ് റോയ്സ് കലിനൻ, ഗോസ്റ്റ്, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് അങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്. ഏറ്റവും പുതിയതായി അദ്ദേഹം തൻ്റെ ഇളയ മകന് വേണ്ടി വാങ്ങിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവിയായ ലെക്‌സസ് LM 350H 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയിരിക്കുന്നത്. സോണിക് ടൈറ്റാനിയം എക്‌സ്റ്റീരിയര്‍ കളറിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അകത്തളം സോളിന് വൈറ്റ് നിറത്തിലാണ് വരുന്നത്.

വിഐപി, അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലെക്‌സ് LM 350h വാങ്ങാവുന്നതാണ്. വിഐപി പതിപ്പ് 7 സീറ്ററാണ്. എന്നാല്‍ അള്‍ട്ര ലക്ഷ്വറി 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയത്. ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന്‍ ആണ് ഫോര്‍-സീറ്റര്‍ പതിപ്പിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. യാത്രക്കാരുടെ മുന്‍ഗണന അനുസരിച്ച് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പറ്റുന്ന ഈ സൗകര്യം സ്വകാര്യത ഉറപ്പാക്കുന്നു.

ക്യാബനിനില്‍ വിനോദത്തിനായി 48 ഇഞ്ച് ടിവി, വിമാനത്തിലെ ഫസ്റ്റക്ലാസ് സ്യൂട്ടുകളോട് കിടപിടിക്കുന്ന സീറ്റുകള്‍, പ്രീമിയം 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മിനി ഫ്രിജ്, റിയര്‍ ഗ്ലോവ് ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബല്ല ഹോള്‍ഡര്‍ എന്നീ അധിക സൗകര്യങ്ങളും കാറിലുണ്ട്.

ആഡംബര വാഹനങ്ങളുടെ കൂടെ തന്നെ ഹ്യുണ്ടായി ക്രെറ്റയുമുണ്ട് കേട്ടോ. മറ്റൊന്നും കൊണ്ടല്ല ഹ്യുണ്ടായിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്. കൃത്യമായ ഇടവേളകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും ആരേയും മോഹിപ്പിക്കുന്ന വില നിർണയവും തന്നെയാണ് ക്രെറ്റയുടെ വിജയമന്ത്രം. ഒപ്പം ഡീസൽ, പെട്രോൾ എഞ്ചിനുകളുടെ സാന്നിധ്യവും ആശാന് കരുത്താണ്. 2015 മുതല്‍ ഇന്ത്യൻ വിപണിയിൽ എത്തിയ ക്രെറ്റ ഇതുവരെ 10 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചിട്ടുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം കൂടി ചേർത്തതോടെ വണ്ടി കൂടുതൽ ഗമയോടെ കൊണ്ടുനടക്കാം. E, EX,S,S(O),SX,SX ടെക്, SX(O), N-ലൈൻ എന്നിങ്ങനെ വ്യത്യസ്‌തമായ വേരിയന്റുകളിലാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ വിപണനത്തിന് എത്തുന്നത്.നിലവിൽ 11.00 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

N-ലൈൻ പെർഫോമൻസ് പതിപ്പാണെങ്കിൽ വില 20.45 ലക്ഷമായി ഉയരും. 1.5 ലിറ്റർ MPi പെട്രോൾ , 1.5 ലിറ്റർ U2 CRDi ഡീസൽ, പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വരുന്നത്.

ഇതിൽ ആദ്യത്തെ 1.5 ലിറ്റർ പെട്രോളിന് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 1.5 ലിറ്റർ ഡീസലിന്റെ പെർഫോമൻസിലേക്ക് നോക്കിയാൽ 116 bhp പവറിൽ 250 Nm torque വരെ നൽകുന്ന വിധമാണ് ഹ്യുണ്ടായി എഞ്ചിൻ ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത്. 1.5 ടർബോയാണെങ്കിൽ 60 bhp പവറിൽ പരമാവധി 253 Nm torque വരെയാണ് നിർമിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 2, 2024, 14:12 [IST]
English summary
Shahrukh khans 59th birthday check his latest car collection details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X