ഇന്ത്യയുടെ ഭാഗമല്ലാതിരിന്നിട്ടും ശകുന്തള മഹാരാഷ്ട്രക്കാരുടെ സ്വന്തം എക്സ്പ്രെസ്

By Praseetha

ഇന്ത്യയുടെ തന്നെ ജീവൻരേഖയായിട്ടാണ് ഇന്ത്യൻ റെയിൽവെ അറിയപ്പെടുന്നത്. ലക്ഷോപലക്ഷമാളുകളാണ് ഒരു ദിവസം തന്നെ ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. ട്രെയിൻ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ കഴിയാത്ത വിധം ജീവിതത്തിലെ അവിഭാജ്യ ഘടകമായി തീർന്നിരിക്കുകയാണ് ട്രെയിനുകൾ.

ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ അറിയാം ചില കാര്യങ്ങൾ

1951ലാണ് ഇന്ത്യൻ റെയിൽവെ ദേശീയവൽക്കരിച്ചത്. എന്നിലിവിടെ ഇന്ത്യൻ റെയിൽവെ കുറിച്ചല്ല പറഞ്ഞുവരുന്നത്, ആരും തന്നെ കേട്ടിരിക്കാൻ ഇടയില്ലാത്ത ബ്രിട്ടീഷ് ഭരണക്കാലത്ത് നിലനിന്നിരുന്ന ഒരു സ്വകാര്യ കമ്പനിയായ ശകുന്തള റെയിൽവെസിനെ കുറിച്ചാണിവിടെ പരാമർശിക്കുന്നത്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

കേൾക്കുമ്പോൾ ഒരുപക്ഷെ വിഭിന്നമായ ഒരു പേരായി തോന്നിയേക്കാം. ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിക്കുന്നതിന് മുൻപ് ബ്രിട്ടീഷ് അധീനതയിൽ നിലക്കൊണ്ടൊരു കമ്പനിയായിരുന്നു ശകുന്തള റെയിൽവെസ്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

1951ൽ ദേശീയവൽക്കരിക്കുമ്പോൾ ഇന്ത്യയുടെ ഭാഗമാകാതെ സ്വതന്ത്രമായി നിലക്കൊണ്ടൊരു സർവീസായിരുന്നു ഇത്. എന്തുകൊണ്ട് ഇന്ത്യയുടെ ഭാഗമാക്കിയില്ലെന്നുള്ളത് ഇന്നും അജ്‍ഞാതമായി അവശേഷിക്കുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

1910ലായിരുന്നു സെൻട്രൽ പ്രോവിൻസ് റെയിൽവെ കമ്പനി(സിപിആർസി) എന്നറിയപ്പെടുന്ന ശകുന്തള റെയിൽവെസ് നിലവിൽ വന്നത്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ക്ലിക്ക് നിക്സൺ എന്നൊരു ബ്രിട്ടീഷ് കമ്പനിയാണ് ഈ റെയിൽവേയ്ക്ക് രൂപം നൽകിയത്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ബ്രിട്ടീഷ് ഭരണക്കാലത്ത് വിദർഭയിലേക്ക് പരുത്തി കൊണ്ടുപോകുന്നതിന് വേണ്ടിയായിരുന്നു സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ശകുന്തള എക്സ്പ്രെസ് ഉപയോഗിച്ചിരുന്നത്. പരുത്തി പിന്നീട് ഇംഗ്ലണ്ടിലേക്കും കയറ്റി അയച്ചിരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

അക്കാലത്ത് സിപിആർസിയും മറ്റൊരു കമ്പനിയായ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവെ(ജിഐപിആർ) തമ്മിലൊരു കച്ചവട ഇടപാടുണ്ടായിരുന്നു. ജിഐപിആർ പിന്നിട് സെൻട്രൽ റെയിൽവെയുടെ ഭാഗമായപ്പോഴും ഈ ഇടപാടുകൾ തുടർന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

പരുത്തി കൊണ്ടുപോകുന്നതിന് മാത്രമല്ല പിന്നീട് യാത്രക്കാരെ കയറ്റിയും ശകുന്തള റെയിൽവെ സർവീസ് ആരംഭിച്ചു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

സിപിആർസിയുടെ ട്രാക്കുകളായിരുന്നു ജിഐപിആർ ഉപയോഗിച്ചിരുന്നത്. അതിന് കമ്പനിക്ക് കുടിശ്ശികയും നൽകിയിരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ജിഐപിആർ പിന്നെ സെൻട്രൽ റെയിൽവെ ആയി പരിണമിച്ചപ്പോഴും കുടിശിക നൽകൽ തുടർന്നിരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

അടുത്തക്കാലത്ത് വരെ അവരുടെ ട്രാക്കുകൾ ഉപയോഗിക്കുന്നതിന് സെൻട്രൽ റെയിൽവെ ബ്രിട്ടീഷ് കമ്പനിക്ക് കരം നൽകുന്നത് തുടർന്നിരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

എന്നാൽ ഈയിടെ ട്രാക്കുകൾക്കുള്ള കുടിശ്ശിക നൽകുന്നതിന് പകരം അവയുടെ റിപ്പെറും മെയിന്റനൻസും നടത്തി പോരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ഇന്ത്യയിലെ മറ്റ് റെയിൽ ലൈനുകൾ പോലെയല്ല ശകുന്തള റെയിൽ ലൈനുകൾ ഇന്നും വളരെ ഇടുങ്ങിയതാണ്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ശകുന്തള എക്സ്പ്രെസ് എന്ന പേരിൽ ആ ട്രാക്കുകളിൽ ട്രെയിൻ ഓടിക്കുന്നതിന് ഇന്ത്യൻ റെയിൽവെയിൽ നിന്ന് ഒരു കോടിയിലധികം രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

മഹാരാഷ്ട്രയിലെ യവാത്മലിൽ നിന്നും മുർത്തിജാപൂറിലേക്കാണിപ്പോൾ ഈ ശകുന്തള എക്സ്പ്രെസ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

അമരാവതി ഡിവിഷന് കീഴിലുള്ള പരുത്തി വിളയുന്ന മനോഹരമായ അജാൽപർ എന്ന സ്ഥലത്ത്കൂടിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

നിങ്ങൾക്ക് ഈ ട്രെയിനിൽ കയറാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ അതൊരു പഴക്കാല പതൊൻപതാം നൂറ്റാണ്ടിന്റെ സ്മരണയുയർത്തും എന്നതിൽ സംശയമില്ല.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ആധുനികവൽക്കരിക്കപ്പെട്ടപ്പോൾ ശകുന്തള എന്നൊരു റെയിൽവെ കുറിച്ച് തന്നെ ആരും ഓർത്തില്ല.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ഇന്ന് നൂറ് കണക്കിന് പാവപ്പെട്ട ജനങ്ങളുടെ നിത്യഗതാഗത മാർഗമാണ് ശകുന്തള. ഈ ട്രെയിൻ ഫെയറിനേക്കാളും അഞ്ച്-ആറ് മടങ്ങ് അധികമാണ് ഇന്നത്തെ ബസ് ചാർജ്ജ്.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

ഒരു കളിതീവണ്ടി എന്നപ്പോലെ ഇടുങ്ങിയ പാതയിലൂടെ വളരെ കുറഞ്ഞനിരക്കിൽ 190കിലോമീറ്റർ ദൂരത്തോളം ഇന്നും ശകുന്തള എക്സ്പ്രെസ് സർവീസ് തുടരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

നമ്മുടെ ആധുനിക ട്രെയിനുകൾ ഇലക്ട്രിക് എൻജിനിൽ വരെ ഓടിതുടങ്ങിയപ്പോൾ ഇന്നും ശകുന്തള എക്സ്പ്രെസ് ചിരകാലസ്മരണയുയർത്തി ആവിഎൻജിനിലുള്ള യാത്ര തുടരുന്നു.

50-കളിലെ ശകുന്തള റെയിൽവെസിനെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ

മെയ്ഡ് ഇൻ ലിവർപൂൾ എന്ന് ആലേഖനം ചെയ്തിട്ടുള്ള ബ്രിട്ടീഷ് യുഗത്തിലെ റെയിൽ സിഗ്നലുകളാണ് ഉപയോഗിച്ച് വരുന്നതെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

കൂടുതൽ വായിക്കൂ

അതിവേഗ ടാൽഗോ ട്രെയിൻ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി

കൂടുതൽ വായിക്കൂ

ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെയാദ്യത്തെ ഹോസ്പിറ്റൽ ട്രെയിൻ

More from DriveSpark

Article Published On: Wednesday, June 8, 2016, 13:30 [IST]
English summary
Shakuntala Railways: The Only Train Line In India That Is Still Not Owned By India
കൂടുതല്‍... #ട്രെയിൻ #train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X