ഒറ്റ വെബ്‌സീരിസിലൂടെ പാന്‍-ഇന്ത്യ സ്റ്റാര്‍! റെനോയില്‍ നിന്ന് ജാഗ്വാറിലേക്ക് മാറി അര്‍ജുന്‍ റെഡ്ഡിയുടെ 'കാമുകി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നത് സിനിമാക്കാരാണ്. അതില്‍ തന്നെ ഒട്ടുമിക്കയാളുകളും പുത്തന്‍ പുതിയ കാറുകള്‍ ഗരാജിലെത്തിക്കാനാണ് ശ്രമിക്കുക. എന്നാല്‍ സമീപകാലത്തായി യൂസ്ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങുന്ന സെലിബ്രിറ്റികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മുമ്പ് റെനോ ക്യാപ്ചര്‍ കാറില്‍ ചുറ്റിക്കറങ്ങിയിരുന്ന ഒരു നടി ഇപ്പോള്‍ ജാഗ്വാര്‍ F-പേസ് മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കേരളീയര്‍ക്കും അറിയാവുന്ന നടിയാണ് അവര്‍. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരീസിലൂടെ ഇന്ത്യയില്‍ മൊത്തം ആരാധകരെ നേടിയെടുത്ത നടിയുടെ ഇഷ്ട കാറിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിക്കുന്ന സെലിബ്രിറ്റികള്‍ എന്തിനാണ് യൂസ്ഡ് കാര്‍ വാങ്ങുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. കാരണം അവയുടെ മൂല്യത്തകര്‍ച്ച തന്നെയാണ്. ഓന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ആഡംബര കാറുകളില്‍ മിക്കതിന്റെയും മൂല്യം ഗണ്യമായി ഇടിയും. ആഡംബര കാറുകള്‍ ആയതിനാല്‍ തന്നെ അതിന്റെ ഉടമകള്‍ ഇത് നല്ല രീതിയില്‍ പരിപാലിച്ചിട്ടുണ്ടാകും. പെട്ടെന്ന് മൂല്യം കുറയുന്ന പുത്തന്‍ കാറുകള്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ വിലയില്‍ അവ സ്വന്തമാക്കുന്നു.

shalini pandey used jaguar f-pace

റേഞ്ച് റോവര്‍ വോഗ്, ബെന്റ്‌ലി ഫ്‌ലൈയിംഗ് സ്പര്‍ എന്നിവയുള്‍പ്പെടെ കുറച്ച് യൂസ്ഡ് കാറുകള്‍ സ്വന്തമാക്കിയ നടി ശില്‍പ ഷെട്ടിയാണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റികളില്‍ ഒരാള്‍. ഇവരെ കൂടാതെ പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, യുവരാജ് സിങ് എന്നിവര്‍ക്കൊപ്പം ബോളിവുഡ് റാപ്പര്‍ ബാദ്ഷായും യൂസ്ഡ് ആഡംബര കാറുകള്‍ സ്വന്തമാക്കിയ പ്രമുഖരുടെ പട്ടികയിലുണ്ട്. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് നടി ശാലിനി പണ്ഡെ (Shalini Pandey).

ജ്യോതിക, നിമിഷ സജയന്‍, ഷബാന ആസ്മി, അഞ്ജലി ആനന്ദ്, സായ് തംഹങ്കര്‍ എന്നിവര്‍ക്കൊപ്പം ശാലിനി പാണ്ഡെ തകര്‍ത്ത് അഭിനയിച്ച ഡബ്ബാ കാര്‍ട്ടല്‍ (Dabba Cartel) എന്ന വെബ്‌സീരീസ് അടുത്തിടെയാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. വിഷ്ണു മേനോനും ഭാവന ഖേറും രചന നിര്‍വഹിച്ച സീരീസ് സംവിധാനം ചെയ്തത് ഹിതേഷ് ഭാട്ടിയയാണ്. മയക്കുമരുന്ന് സാമ്രാജ്യത്തെ കുറിച്ചും മിഡില്‍ ക്ലാസില്‍ ജീവിക്കുന്ന വ്യത്യസ്തരായ കുറച്ച് സ്ത്രീകളെ കുറിച്ചുമാണ് സീരീസ് സംസാരിക്കുന്നത്.

shalini pandey used jaguar f-pace

ഈ സീരീസില്‍ 'രാജി' എന്ന കഥാപാത്രമായി എത്തിയ ശാലി പാണ്ഡെ ഇപ്പോള്‍ ഇന്ത്യ മൊത്തം സംസാര വിഷയമാണ്. ഐഎംഡിബിയുടെ പ്രശസ്തമായ പോപ്പുലര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ നടി കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അര്‍ജുന്‍ റെഡ്ഡിയെന്ന തെലുങ്ക് ചിത്രത്തിലെ നായികാ വേഷത്തിലൂടെയാണ് ശാലിനി ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി അല്‍പ്പം ബോള്‍ഡ് വേഷം തന്നെയാണ് ശാലിനി ചെയ്തത്.

ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം നാടന്‍ വേഷങ്ങളും ശാലിനിക്ക് നന്നായി ഇണങ്ങും. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ ്ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അര്‍ജുന്‍ റെഡ്ഡിയ്ക്ക് ശേഷം മേരി നിമ്മോ എന്ന സിനിമയിലൂടെ ശാലിനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശാലിനി ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തിയ മഹാരാജയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ഡബ്ബാ കാര്‍ട്ടലിലൂടെ പാന്‍-ഇന്ത്യ പ്രശസ്തി കൈവന്ന താരം അടുത്തിടെ സ്വന്തമാക്കിയ ജാഗ്വാര്‍ F-പേസില്‍ (Jaguar F-Pace) മുംബൈയിലൂടെ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. സുഹൃത്തിനൊപ്പം മുംബൈ അന്ധേരിയിലെ റസ്റ്ററന്റില്‍ എത്തിയതായിരുന്നു നടി. ക്ലാസി വൈറ്റ് ഷെയ്ഡിലുള്ള ഈ കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നടി സ്വന്തമാക്കിയതെന്നാണ് വിവരം. സെക്കന്‍ ഓണര്‍ ആണെങ്കിലും ഇത് കാറിന്റെ ഏറ്റവും പുതിയ തലമുറ മോഡലാണെന്ന് തോന്നുന്നു.

എക്‌സ്‌ക്ലൂസീവ് ആര്‍ സ്പോര്‍ട് വേരിയന്റാണ് നടി വാങ്ങിയത്. ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയപ്പോള്‍ 1.51 കോടി രൂപയായിരുന്നു ഈ കാറിന്റെ വില. എന്നാല്‍ ശാലിനി ഈ കാര്‍ എത്ര വില കൊടുത്താണ് വാങ്ങിയതെന്ന കാര്യം അറിവില്ല. 296 bhp പവറും 700 Nmപീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ശക്തമായ 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

shalini pandey renault captur

യൂസ്ഡ് ജാഗ്വാര്‍ F-പേസ് ആര്‍ സ്പോര്‍ട്ടിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് മുമ്പ് നടി ഒരു റെനോ ക്യാപ്ചര്‍ എസ്‌യുവി യിലായിരുന്നു സഞ്ചരിച്ചിരുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി നിലവില്‍ വില്‍പ്പനക്കെത്തുന്നില്ല. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരുന്നു ക്യാപ്ചര്‍ ഓഫര്‍ ചെയ്തിരുന്നത്. അക്കാലത്ത് 15.78 ലക്ഷം ആയിരുന്നു കാറിന്റെ ടോപ് സ്‌പെക് വേരിയന്റിന്റെ വില.

More from DriveSpark

Article Published On: Wednesday, March 12, 2025, 16:00 [IST]
English summary
Shalini pandey spotted in mumbai with her used jaguar f pace r sport suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X