ക്രൂയിസ് കൺട്രോൾ തകരാറിലായ വാഹനം പാഞ്ഞത് 130 കിലോമീറ്റർ വേഗതയിൽ; മിന്നൽ മുരളിയായി ഷാർജ പൊലീസ്

ഹൈവേയിലൂടെ വാഹനം പറത്തി വിടുമ്പോൾ ചിലപ്പോഴൊക്കെ മനസിലേക്ക് വരാറുള്ള ചിന്തയാണ് വാഹനത്തിൻ്റെ ബ്രേക്ക് എങ്ങാനും തകരാറിലായാൽ എന്തു ചെയ്യുമെന്ന്. ഷാർജയിൽ എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ക്രൂയിസ് കൺട്രോൾ എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഒരു മോട്ടോർ വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് ക്രൂയിസ് കൺട്രോൾ എന്ന് വളരെ ലളിതമായി പറയാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വേഗം നിശ്ചിത അളവിൽ സെറ്റ് ചെയ്യുന്ന രീതിയാണിത്. ഡ്രൈവർ സെറ്റു ചെയ്ത പോലെ ഒരു സ്ഥിരമായ വേഗത നിലനിർത്താൻ കാറിനെ ഈ സംവിധാനം സഹായിക്കുകയും ചെയ്യും.

അല്‍ ദൈദ് റോഡിലൂടെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വാഹനം സഞ്ചരിക്കുന്നതിനിടെയാണ് വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായതെന്ന് ഡ്രൈവർ അറിയുന്നത്. പെട്ടെന്ന് തന്നെ വാഹനം എങ്ങനേയും നിർത്താനാണ് ശ്രമിച്ചത്. അത് പോലെ തന്നെ സഹായത്തിനായി ഓണ്‍-സൈറ്റ് പട്രോളിങ് സംഘവുമായി ബന്ധപ്പെടുകയുടെ ചെയ്തു. ഡ്രൈവർ പട്രോളിങ്ങ് സംഘം നൽകിയ നിർദേശങ്ങൾ പാലിച്ച് വാഹനം നിർത്തുകയായിരുന്നു.

130

വാഹനത്തിൻ്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടമായാൽ എല്ലാവരും പരിഭ്രാന്തരാകും എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. വാഹനം പെട്ടെന്ന് ഡൗൺഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കരുത്. നിങ്ങൾ ഡൗൺഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, 4-ആം ഗിയറിൽ നിന്ന് 1-ആം ഗിയറിലേക്ക് പെട്ടെന്ന് ഷിഫ്റ്റ് ചെയ്യരുത്, കാരണം അങ്ങനെ ചെയ്താൽ ഇത് നിങ്ങളുടെ നിയന്ത്രണം വിട്ടുപോകാൻ കാരണമായേക്കാം.

അത് പോലെ തന്നെ കാർ ഓഫ് ചെയ്യുകയും ചെയ്യരുത്. വാഹനം തെന്നിമാറാനും സ്റ്റീയറിങ്ങ് ലോക്കാകാനും കാരണമായി പോകും. വാഹനം മെല്ലെ ബ്രേക്ക് പമ്പ് ചെയ്യാൻ ശ്രമിക്കുക, അതിന് ശേഷം പെട്ടെന്ന് ഹാൻഡ് ബ്രേക്ക് വലിക്കരുത്, പതുക്കെ എമർജൻസി ബ്രേക്ക് വലിക്കുക, കാരണം പെട്ടെന്ന് വലിച്ചാൽ വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു തെന്നിമാറാൻ സാധ്യതയുണ്ട്.

130

ആക്സിലേറ്ററിൽ നിന്ന കാല് എടുക്കുകയും ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുകയും വേണം. ബ്രേക്ക് പെഡൽ ശക്തമായും വേഗത്തിലും പമ്പ് ചെയ്യുക. മിക്ക ആധുനിക വാഹനങ്ങളിലും ഫ്രണ്ട് ബ്രേക്കുകൾ സ്വതന്ത്രമായി നിയന്ത്രിക്കുന്ന ഇരട്ട ബ്രേക്കിംഗ് സംവിധാനങ്ങളുണ്ട്. വാഹനത്തിൻ്റെ വേഗത കുറയ്ക്കാനാണ് നമ്മൾ പരമാവധി ശ്രമിക്കേണ്ടത്. റോഡ് സൈഡിലുളള ഗാർഡിൽ വാഹനം ഉരച്ച് നിർത്താൽ ശ്രമിക്കുക. ഒരിക്കലും റോഡിൻ്റെ നടുവിലേക്ക് മാറരുത്. അത് നിങ്ങൾക്കും മറ്റുളളവർക്കും അപകടം ക്ഷണിച്ച് വരുത്തും.

കൃത്യമായ സര്‍വീസിങും വാഹനത്തിന്റെ ചെക്കപ്പുകളും നടത്തുന്നതും ബ്രേക്ക് പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ബ്രേക്ക് ഫ്‌ളൂയിഡിന്റെ ചോര്‍ച്ചയും പലപ്പോഴും ബ്രേക്ക് കിട്ടാത്ത അവസ്ഥയിലേക്കെത്തിക്കാറുണ്ട്. പലപ്പോഴും വാഹനത്തിൻ്റെ ഓയിൽ നോക്കാറുണ്ട് എങ്കിലും പലരും മറന്ന് പോകുന്ന ഒരു മേഖലയാണ് കാറിൻ്റെ ബ്രേക്കുകളുടെ ഓയിൽ പരിശോധിക്കുക എന്നത്. ഫ്‌ളൂയിഡ് ചോരുന്നതോടെ ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമതയാണ് കുറയുന്നത്.

ബ്രേക്ക് നഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചും വേഗത കുറയ്ക്കാന്‍ പറ്റും. പരമാവധി പ്രവര്‍ത്തിക്കുന്ന വിധത്തിലേക്ക് എസി ക്രമീകരിക്കുക; ഒപ്പം ഏറ്റവും കൂടിയ ഫാന്‍ വേഗതയും. ഇതിന് പുറമെ ലൈറ്റ്, ഹീറ്റഡ് റിയര്‍ വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താം. ഇതും വേഗത കുറയ്ക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 15:45 [IST]
English summary
Sharjah police rescue a cars driver when the cruise control failed
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X