കൊച്ചിയില്‍ ഷി ടാക്‌സി വിജയിക്കുമോ?
കൊച്ചിയിലും ഷി ടാക്‌സി സംവിധാനം തുടങ്ങിയിരിക്കുകയാണ്. കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഷി ടാക്‌സി പദ്ധിയുടെ വിപുലീകരണമാണിത്. സ്ത്രീകള്‍ സ്ത്രീകള്‍ക്കു വേണ്ടി ഓടിക്കുന്ന സ്ത്രീകളുടെ ടാക്‌സിയാണ് ഷി ടാക്‌സി എന്നാണ് വിശദീകരണം.
2013 നവംബര്‍ മാസത്തില്‍ തിരുവനതപുരത്ത് ആരംഭിച്ച ഷി ടാക്‌സി പദ്ധതിക്ക് വലിയ സ്വീകരണം ലഭിച്ചതിന്റെ തെളിവാണ് കൊച്ചിയിലേക്കുള്ള ഈ വ്യാപനം. പൊതുസ്ഥലങ്ങളില്‍ മലയാളി പുരുഷന്മാരില്‍ നിന്ന് ഒരു ശരാശരി മലയാളി സ്ത്രീക്ക് ലഭിക്കുന്ന പരിഗണനയുടെ തെളിവായിക്കൂടി ഇതിനെ കാണേണ്ടതുണ്ട്. ചുരുക്കത്തില്‍ ഷി ടാക്‌സി കൊച്ചിയില്‍ വിജയിച്ചില്ലെങ്കില്‍ ലോകത്തെവിടെയും വിജയിക്കില്ല എന്ന്!

ക്ലിക്കിനീങ്ങുക

തിരുവനന്തപുരത്ത് വെറും അഞ്ച് ടാക്‌സികളുമായാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. ഇപ്പോള്‍ ഈ സംഘത്തില്‍ 25 ടാക്‌സികളുണ്ട്. സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് സ്വതന്ത്രമായി ജോലിയെടുക്കാനുള്ള സൗകര്യം സര്‍ക്കാര്‍ തന്നെ ഒരുക്കിയപ്പോളുണ്ടായ പ്രതികരണമാണിത്. എന്തെല്ലാം കുഴപ്പങ്ങളുണ്ടെങ്കിലും ഇതൊരു നല്ല സംവിധാനമായിത്തന്നെ കാണണം. അതെസമയം കേരളത്തെ സംബന്ധിച്ച് ഇതൊരു മുന്നേറ്റമൊന്നുമല്ല എന്നും തിരിച്ചറിയണം

ഷി ടാക്‌സി ലോഞ്ചിന് മഞ്ജൂ വാര്യരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ വലിയ ആള്‍ക്കൂട്ടം എറണാകുളം നോര്‍ത്തിലെ ടൗണ്‍ ഹാളിലുണ്ടായിരുന്നു.

ദില്ലിയില്‍ പുരുഷന്മാരുടെ കൂട്ടബലാല്‍സംഗത്തിനിരയായി ഒരു പെണ്‍കുട്ടി മരിക്കുകയും തല്‍ഫലമായി വലിയ രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിക്കുകയു ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നഗരങ്ങളില്‍ 'സ്ത്രീകള്‍ക്കു വേണ്ടി' എന്ന ലേബലില്‍ ഇത്തരം പരിപാടികള്‍ ധാരാളം നടക്കുന്നുണ്ട്.

ഇനി മേലില്‍ ഇത്തരം സംഭവങ്ങളുണ്ടാവുകയും അതിന്റെ പേരില്‍ പുതിയ രാഷ്ട്രീയമാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് താല്‍പര്യമില്ല. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇക്കാര്യത്തില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തുണ്ട്. കേരളത്തെ സംബന്ധിച്ച് ബലാല്‍സംഗം തടയുന്നതിനുള്ള ഏകവഴി, പുരുഷന്മാരും സ്ത്രീകളും പൊതുനിരത്തുകളില്‍ കണ്ടുമുട്ടുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ്. വീടുകളിലെ ബലാല്‍സംഗം തടയാന്‍ തല്‍ക്കാലം വഴികളൊന്നും തന്നെ സര്‍ക്കാരിന്റെ കൈവശമില്ല.

കേരളത്തിന്റെ ഷി ടാക്‌സി സംവിധാനം ലോകത്തിനു തന്നെ ഒരു മാതൃകയാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുന്നു. ലോകത്തിനു മുഴുവന്‍ ഈ പദ്ധതി അനുകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാല്‍സംഗത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കുന്ന രാഷ്ട്രങ്ങള്‍ക്കുള്ള ആഹ്വാനം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്.

അടുത്തതായി കോഴിക്കോട് നഗരത്തിലാണ് ഷി ടാക്‌സി പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. മന്ത്രി എംകെ മുനീറിന്റെ ഉത്സാഹത്തിലാണ് ഷി ടാക്‌സി സംവിധാനം പ്രവര്‍ത്തനം തുടങ്ങിയത്. വൈകുന്നേരങ്ങളില്‍ ഉദ്ധൃതരായിത്തീരുന്ന മലയാളി പുരുഷന്മാരില്‍ നിന്ന് കുറച്ചെങ്കിലും സംരക്ഷണം നല്‍കാന്‍ ഷി ടാക്‌സിക്ക് സാധിക്കുന്നുണ്ടെന്നു വേണം കരുതാന്‍.

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വഴിനടക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനു പകരം അവരെ പ്രത്യേകം അറകളിലാക്കി വീട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനം ശക്തമാണിപ്പോള്‍.


Click it and Unblock the Notifications








