ആട്ടവും പാട്ടുമായി സിനിമയെ വെല്ലുന്ന വാഹന ഡെലിവറി, ശേഖർ സുമൻ മകന് നൽകിയത് ഒന്നര കോടിയുടെ ഇവി

ഡെലിവറി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ചിലതൊക്കെ സിനിമ സ്റ്റൈലിലാണ് ഡെലിവറി. എന്നാൽ അവയെപോലും വെല്ലുന്ന തരത്തിലുളള ഒരു ആഡംബര ഇവിയുടെ ഡെലിവറിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ, ചലച്ചിത്ര നടനായ ശേഖർ സുമൻ തൻ്റെ മകൻ അധ്യായൻ സുമനുവേണ്ടി അദ്ദേഹം ഒരു പുതിയ ഔഡി Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി വാങ്ങിയിരിക്കുകയാണ്. ഇത് തീർത്തും സിനിമാ സ്റ്റൈലിലുളള ഡെലിവറി ആയിരുന്നു. ഇതിനുശേഷം, കാറിന് ചുറ്റും ഒരു ക്ലാസിക്കൽ നൃത്ത പ്രകടനവും കാണാം . നൃത്തത്തിനൊടുവിലാണ് ഇലക്ട്രിക് എസ്‌യുവി നടൻ്റെ മുന്നിൽ അവതരിപ്പിക്കുന്നത്. ഔഡി Q8 ഇ-ട്രോൺ കുറച്ച് കാലം മുൻപാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഇത് മുഖം മിനുക്കി വിപണിയിൽ വീണ്ടും അവതരിപ്പിച്ചിരുന്നു. സുസുക്ക ഗ്രേ മെറ്റാലിക് അല്ലെങ്കിൽ ഗ്ലേസിയർ വൈറ്റിലാണ് താരം എസ്‌യുവി വാങ്ങിയതെന്ന് തോന്നുന്നു. വീഡിയോയിൽ കാണുന്നഔഡി Q8 ഇ-ട്രോൺ ഫെയ്‌സ്‌ലിഫ്റ്റിൽ റീഡിസൈൻ ചെയ്ത ഗ്രിൽ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുക്കിയ ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും, വലിയ എയർ ഇൻലെറ്റുകൾ, പുതിയ 20 ഇഞ്ച് എയ്‌റോ അലോയ് വീലുകൾ ലഭിക്കുന്നു.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് Q8 ഇ-ട്രോൺ ഓഡി വാഗ്ദാനം ചെയ്യുന്നത്. 95 kWh ബാറ്ററി പാക്കും 114 kWh ബാറ്ററി പാക്കും ഓഫറിലുണ്ട്. ഈ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെയാണ് ലഭ്യമാക്കുന്നത്. 95 kWh ബാറ്ററി പാക്ക് പതിപ്പിന് 340 PS ഉം 664 Nm torque ഉം സൃഷ്ടിക്കാൻ സാധിക്കുന്നു, അതേസമയം വലിയ ബാറ്ററി പാക്ക് ഓപ്ഷന് 408 PS ഉം 664 Nm torque ഉം പുറപ്പെടുവിക്കാൻ സാധിക്കും.

കഴിഞ്ഞ വർഷമാണ് ശേഖർ ബിഎംഡബ്ല്യു i7 തൻ്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്. ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിച്ച ആഡംബര ഇലക്ട്രിക് സെഡാനാണ് ബിഎംഡബ്ല്യു i7. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് i7 ഇലക്ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് ഇത് വരുന്നത്.

അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കര്‍വ്ഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക. റിയര്‍ യാത്രക്കാര്‍ക്കായി ആമസോണ്‍ ഫയര്‍ ടിവി ബില്‍റ്റ്-ഇന്‍ ഉള്ള 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തിയറ്റര്‍ സ്‌ക്രീനോടുകൂടിയ സിനിമാ അനുഭവമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്സ്‌ക്രീനും പിന്‍ഡോറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബിഎംഡബ്ല്യു i7 പവര്‍ എടുക്കുന്നത്. ഇവിയിലെ ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റം മൊത്തം 544 hp പവറും 745 Nm പീക്ക് പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുമായിട്ടാണ് കാര്‍ വരുന്നത്.

ബിഎംഡബ്ല്യു i7 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മതി. എന്നാല്‍ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇലക്ട്രിക് 7 സീരീസ് എസി സിസ്റ്റത്തില്‍ 11 കിലോവാട്ട് വരെയും ഡിസി സിസ്റ്റത്തില്‍ 195 കിലോവാട്ട് വരെയും ചാര്‍ജ് ചെയ്യാം. 34 മിനിറ്റിനുള്ളില്‍ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികള്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഡിസി ചാര്‍ജറിലൂടെ സാധിക്കും. 2.03 കോടി രൂപയാണ് ബിഎംഡബ്ല്യു i7 ഇവിയുടെ എക്സ്‌ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 13, 2024, 11:55 [IST]
English summary
Shekhar suman gifted new audi q8 e tron electric suv for his son delivery video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X