സെഞ്ച്വറികളുടെ രാജാവ് ഇനി മോട്ടോ ജിപി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ, മോട്ടോ ജിപി ഇനി അടുത്ത വർഷം

ഇന്ത്യൻ ക്രിക്കറ്റ് താരവും അത് പോലെ തന്നെ റേസിങ്ങിൽ കമ്പവുമുളള ശിഖർ ധവാനെ മോട്ടോജിപി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുകയാണ്. 2024-ലെ ഇന്ത്യയുടെ ഗ്രാൻഡ് പ്രിക്സ് സെപ്റ്റംബർ 20-22 ന് ഇടയിൽ നടക്കാനിരുന്നതാണ്, എന്നാൽ ചിലസാങ്കേതി കാരണങ്ങളാൽ അടുത്ത വർഷം മാർച്ചിലേക്ക് മാറ്റിവച്ചു. മോട്ടോജിപിയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ യൂറോസ്പോർട്ടിൻ്റെ ഏറ്റവും പുതിയ പരസ്യത്തിൽ ധവാൻ പങ്കെടുത്തിരുന്നു. തൻ്റെ ശേഖരത്തിൽ ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോയ് പോലുള്ള മോഡലുകളുള്ള ധവാൻ ഒരു മികച്ച ബൈക്കറാണ്. റേസിൻ്റെ മോട്ടോജിപി ഇന്ത്യ എഡിഷൻ അടുത്ത വർഷം മാർച്ചിൽ ബുദ്ധ് ഇൻ്റർനാഷണൽ സർക്യൂട്ടിൽ നടക്കും.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ റേസിംഗ് ബൈക്ക് നിർമ്മാതാക്കളിൽ ഒന്നായ യമഹയായിരിക്കും ഇന്ത്യയിലെ മോട്ടോജിപിയുടെ ടൈറ്റിൽ സ്പോൺസർ. ഇന്ത്യയിലുടനീളമുള്ള പുതിയ പ്രേക്ഷകർക്ക് മോട്ടോജിപി അവതരിപ്പിക്കാനുള്ള സാധ്യതയാണ്, മോട്ടോജിപിയുടെ ആവേശകരമായ ലോകവുമായി ആരാധകരെ പ്രചോദിപ്പിക്കാനും ഇടപഴകാനും സാധിക്കുന്നു എന്നാണ് അംബാസഡറായി നിയമിച്ചതിന് ശേഷം ശിഖർ ധവാൻ പ്രതികരിച്ചത്.

ഇന്ത്യയിലെ മോട്ടോജിപി റേസിൻ്റെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം ഗ്രേറ്റർ നോയിഡയിലെ ബിഐസിയിൽ നടന്നിരുന്നു. മോട്ടോജിപി ഇന്ത്യ റേസിൻ്റെ രണ്ടാം പതിപ്പ് ഈ വർഷം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും 2025 മാർച്ചിലേക്ക് മാറ്റി. ഉത്തർപ്രദേശ് സർക്കാരും ഫെയർസ്ട്രീറ്റ് സ്‌പോർട്‌സും ചേർന്ന് ഇന്ത്യയിലെ റേസിൻ്റെ സഹ-സംഘാടകരായ ഡോർണ, പണം നൽകാത്തതിൻ്റെ പേരിൽ കലണ്ടറിൽ നിന്ന് റൗണ്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി ഊഹാപോഹങ്ങൾ ഉയർന്നതിനെത്തുടർന്ന് മോട്ടോജിപി ഇന്ത്യയുടെ 2024 റേസ് റദ്ദാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ശിഖർ ധവാൻ്റെ ഗാരേജിൽ ഏറ്റവും വില കൂടിയ കാറുകളുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹം നാല് കോടി രൂപ വില വരുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി വാങ്ങിയത്. വില കൃത്യമായി പറഞ്ഞാൽ ഈ പ്രത്യേക മോഡലിന് 3.16 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും എല്ലാമായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB മോഡലിന് ഏകദേശം 3.79 കോടിയോളം വരും ഓൺ-റോഡ് വില.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 21, 2024, 15:00 [IST]
English summary
Shikhar dhawan has been appointed the brand ambassador for motogp india details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X