വിവാഹ വാര്‍ഷികം പാരീസിലല്ല, ഓട്ടോയില്‍! 3000 കോടി ആസ്തിയുള്ള സ്റ്റാര്‍ കപ്പിള്‍സിന് പ്രൈവറ്റ് ജെറ്റ് വരെയുണ്ട്

വിവാഹിതരായ ദമ്പതികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് അവരുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി. അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവാഹ വാര്‍ഷികം ഓരോരുത്തരും കെങ്കേമമായി ആഘോഷിക്കുന്നു. ചിലര്‍ പ്രണയിതാക്കളുടെ ഇഷ്ട നഗരമായ പാരീസിലും മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലുമായിരിക്കും ആഘോഷം നടത്തുക. എന്നാല്‍ കോടികളുടെ ആസ്തിയുണ്ടായിട്ടും സ്വന്തം രാജ്യത്ത് അതും ഒരു ഓട്ടോറിക്ഷയില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച സ്റ്റാര്‍ കപ്പിള്‍സുണ്ട്. പ്രമുഖ ബോളിവുഡ് നടിയും ഭർത്താവുമാണ് കക്ഷികൾ ഇരുവരുടെയും 15-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബോളിവുഡ് നടിമാരില്‍ ഒരു വിഭാഗം സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയാണ് പങ്കാളികളെ കണ്ടെത്തുന്നത്. മറ്റൊരു വിഭാഗം സമ്പന്നരായ വ്യവസായികളെ വിവാഹം ചെയ്യുന്നു. ബോളിവുഡില്‍ മാത്രമല്ല ലോകത്തെ ഏറ്റവും ജനപ്രിയമായ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ വരെ പോയി വിജയിയായ ഒരു നടിയാണ് ശില്‍പ ഷെട്ടി (Shilpa Shetty). സുനില്‍ ഷെട്ടി, അക്ഷയ് കുമാര്‍ എന്നിവര്‍ മത്സരിച്ചഭിനയിച്ച 'ധട്കന്‍' എന്ന ഒറ്റ ചിത്രവും അതിലെ പാട്ടുകളും മതി ശില്‍പയെ ഓര്‍ക്കാന്‍.

shilpa shetty husband auto rickshaw ride

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശില്‍പ്പ ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് കൂടിയായിരുന്നു. 2009-ലാണ് ശില്‍പ്പ ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കായിക പ്രേമികള്‍ രാജിനെ ഓര്‍ക്കുന്നുണ്ടാകും.
15 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടെയില്‍ പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്ന് പോയെങ്കിലും ശില്‍പ-രാജ് ബന്ധം അനുദിനം ദൃഢമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.

ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ പോലും ആഘോഷമാക്കുന്ന ദമ്പതികള്‍ അതുകൊണ്ടാണ് തങ്ങളുടെ വിവാഹ വാര്‍ഷികം ഓട്ടോറിക്ഷയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ വീഡിയോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഓട്ടോ സവാരിക്കിടെ ഗാനം ആലപിക്കുന്ന ഭര്‍ത്താവിന്റെ തോളില്‍ ചാരി അത് ആസ്വദിക്കുന്ന ശില്‍പ്പയെ നമുക്ക് കാണാം. യാത്ര ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അതെ എന്ന് രാജ് ഒറ്റയടിക്ക് പറയുന്നതും കാണാം.

shilpa shetty husband auto rickshaw ride

ഈ വീഡിയോ വൈറലകാന്‍ കാരണം എന്താണെന്ന് ചോദിച്ചാല്‍ ശില്‍പ്പയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും മൊത്തം ആസ്തി ഏകദേശം 3000 കോടി രൂപ വരും. കോടികള്‍ മുടക്കി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റ് പോലും ഇവര്‍ക്കുണ്ട്. കോടികള്‍ വില മതിക്കുന്ന ലക്ഷ്വറി കാറുകളുടെ നിരയാണ് ഇവരുടെ ഗരാജില്‍ കാണാന്‍ സാധിക്കുക. കോടികള്‍ പൊടിച്ച് ആനിവേഴ്‌സറി രാത്രി ആഘോഷമാക്കാന്‍ ശേഷിയുള്ള ദമ്പതികള്‍ സാധാരണക്കാരെ പോലെ ഓട്ടോയില്‍ ചുറ്റിയടിക്കുന്നതാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത്.

അടുത്തിടെയാണ് ശില്‍പയും രാജും ചുവപ്പ് നിറത്തിലുള്ള ഫെറാറി പോര്‍ടോഫിനോ തങ്ങളുടെ ഗരാജില്‍ ചേര്‍ത്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രാജ് ശില്‍പ്പയെ മുംബൈ വിമാനത്താവളത്തില്‍ ഈ കാറില്‍ ഡ്രോപ്പ് ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഫെറാറി റോമ പകരക്കാരനായി എത്തിയതിനാല്‍ പോര്‍ടോഫിനോ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഇതൊരു യൂസ്ഡ് കാര്‍ ആണെന്നാണ് തോന്നുന്നത്. കുറഞ്ഞ ചെലവില്‍ ലക്ഷ്വറി കാറുകള്‍ ലഭിക്കുന്നതിനാല്‍ സെലിബ്രിറ്റികളും ഇപ്പോള്‍ ആ വഴി തെരഞ്ഞെടുക്കുന്നുണ്ട്.

shilpa shetty ferrari portofino

ഫെറാറിയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് കാറായിരുന്ന പോര്‍ടോഫിനോ M മോഡലിന് അന്ന് ഏകദേശം 4.04 കോടി രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 97.79 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്‌ട്രേറ്റ് കണ്ടുകെട്ടിയതിന് പിന്നാലെ രാജും ശില്‍പയും 3 കോടിയുടെ ലോട്ടസ് എലെറ്റര്‍ ഇവി സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള ഏറ്റവും കരുത്തുള്ളതും വിലയേറിയതുമായി ഇലക്ട്രിക് എസ്‌യുവി എന്ന ഖ്യാതിയുമായാണ് എലെറ്റര്‍ എത്തിയത്.

മാത്രമല്ല ഇടക്കിടെ പുത്തന്‍ കാര്‍ വാങ്ങുന്ന ശീലവും ദമ്പതികള്‍ക്കുണ്ട്. 2024 മെയിലാണ് ശില്‍പ പുത്തന്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാങ്ങിയത്. ഏകദേശം 2 കോടി മുതല്‍ 3.3 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ വില കണക്കാക്കുന്നത്. ഇവ കൂടാതെ ലംബോര്‍ഗിനി അവന്റഡോര്‍, ബിഎംഡബ്ല്യു i8, ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി, ബെന്റ്ലി ഫ്‌ലൈയിംഗ് സ്പര്‍, ബിഎംഡബ്ല്യു X5, ബിഎംഡബ്ല്യു 730Ld എന്നിവയുടെ ഉടമ കൂടിയാണ് ശില്‍പ.

More from DriveSpark

Article Published On: Friday, November 22, 2024, 12:20 [IST]
English summary
Shilpa shetty and raj kundra celebrates 15th wedding anniversary with auto rickshaw ride viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X