നീലചിത്ര നിര്‍മാണം, ബിറ്റ്‌കോയിന്‍ തട്ടിപ്പുകളിലൂടെ വിവാദനായകനായ നടിയുടെ ഭര്‍ത്താവ്! ദേ വീണ്ടും കാര്‍ മാറ്റി

രാജ് കുന്ദ്രയെന്ന പേര് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. 2009-ല്‍ ബോളിവുഡ് താര സുന്ദരി ശില്‍പ ഷെട്ടിയെ വിവാഹം ചെയ്തതോടെയാണ് വ്യവസായിയായ രാജ് പ്രശസ്തനായത്. എന്നാല്‍ നിരവധി വിവാദങ്ങളിലൂടെ ശില്‍പയുടെ അത്രത്തോളം തന്നെ രാജ് കുന്ദ്രയെന്ന പേരും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ തുടങ്ങി. നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കേല്‍ കേസിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്‌ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. ഇത് മാത്രമല്ല ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ രാജിന്റെ 97.79 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.

ഈ സമയത്ത് പോലും കോടികള്‍ വിലമതിക്കുന്ന ഇലക്ട്രിക് എസ്‌യുവി വാങ്ങി രാജ് കുന്ദ്ര ഏവരെയും ഞെട്ടിച്ചിരുന്നു. ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലോട്ടസിന്റെ 3 കോടി വില വരുന്ന എലെട്ര എന്ന മോഡലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ദമ്പതികള്‍ സ്വന്തമാക്കിയത്. ഇതിനോടകം ധാരാളം അള്‍ട്രാ ലക്ഷ്വറി കാറുകള്‍ അണിനിരക്കുന്ന ഗരാജാണ് രാജ് കുന്ദ്ര-ശില്‍പ ഷെട്ടി ദമ്പതികള്‍ക്കുള്ളത്. ഇപ്പോള്‍ പുത്തന്‍ മെര്‍സിഡീസ് മോഡല്‍ ചേര്‍ത്ത് രാജ് കുന്ദ്ര ഗരാജ് അപ്‌ഡേറ്റ് ചെയ്തതായാണ് വിവരം.

raj kundra buys mercedes gle 300

രാജ് കുന്ദ്ര ഒരു മെര്‍സിഡീസ് GLE 300 കാര്‍ വാങ്ങിയതായി കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളുടെ കാറുകളും ലൈഫ്‌സ്‌റ്റൈലുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലാണ് ഇത്. രാജ് കുന്ദ്ര തന്റെ പുതിയ മെര്‍സിഡീസ് GLE 300 കാറില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ദൃശ്യങ്ങള്‍ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തിയ രാജിനെ പാപ്പരാസികള്‍ വളയുകയും ഫോട്ടോക്ക് പോസ് ചെയ്ത ശേഷം അദ്ദേഹം അകത്തേക്ക് കയറിപ്പോകുകയും ചെയ്തു.

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് ആണ് മെര്‍സിഡീസ്. സെലിബ്രിറ്റികള്‍ക്കിടയിലും മെര്‍സിഡീസ് കാറുകള്‍ ജനപ്രിയമാണ്. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണ് മെര്‍സിഡീസ് GLE 300. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ട എല്ലാത്തരം സാങ്കേതികവിദ്യയും സൗകര്യങ്ങളും ഈ കാറില്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

raj kundra buys mercedes gle 300

ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് ഡിസ്‌പ്ലേകള്‍, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട്, റിയര്‍ സീറ്റുകള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 590 വാട്ട് 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകള്‍ കാറിലുണ്ട്. ഒമ്പത് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് പോലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.

ഈ കാറില്‍ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുണ്ട്. ഇതില്‍ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ (300d 4MATIC), 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ (450 4MATIC), 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ (450d 4MATIC) എന്നിവ ഉള്‍പ്പെടുന്നു. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 269 hp പവറും 550 Nm ടോര്‍ക്കും പുറത്തെടുക്കുന്നു.

381 hp പവറും 500 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 367 hp പവറും 750 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിനുകളെല്ലാം 9G-TRONIC ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. AWD പതിപ്പുകളില്‍ ഇത് 4MATIC സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.

0-100kmph ആക്‌സിലറേഷന്‍ സമയം യഥാക്രമം 6.9 സെക്കന്‍ഡ്, 5.6 സെക്കന്‍ഡ്, 5.6 സെക്കന്‍ഡ് എന്നിവയാണ്. ഈ കാര്‍ മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. 99 ലക്ഷം മുതല്‍ 1.17 കോടി രൂപ വരെയാണ് ഈ മെര്‍സിഡീസ് കാറിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Tuesday, February 18, 2025, 12:31 [IST]
English summary
Shilpa shetty husband raj kundra spotted with mercedes gle 300 worth rs 1 20 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X