ലക്ഷ്വറിയിലേക്ക് ചുവടുവച്ച് SHOAIB IBRAHIM; ജനപ്രിയ നടൻ സ്വന്തമാക്കിയത് 95 ലക്ഷത്തിൻ്റെ ബെൻസ്

സെലിബ്രിറ്റികളുടെ എല്ലാം പ്രിയപ്പെട്ട മോഡലാണ് മെർസിഡീസ് ബെൻസ്. ടെലിവിഷൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷോയബ് ഇബ്രാഹിം തന്റെ വാഹന ശേഖരത്തിലേക്ക് ഒരു ആഡംബര സെഡാൻ കൂടി ചേർത്തിരിക്കുകയാണ്. അദ്ദേഹം പുതിയ മെർസിഡീസ് ബെൻസ് ഇ ക്ലാസ് സ്വന്തമാക്കിയതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാണ്. അദ്ദേഹം തന്നെ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രീമിയം ലുക്ക്, കംഫർട്ട് നിറഞ്ഞ ഇന്റീരിയർ, മികച്ച ഫീച്ചറുകൾ എന്നിവയൊക്കെയാണ് മെർസിഡീസ് ബെൻസിനെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ.

സിനിമയും ടെലിവിഷനും സോഷ്യൽ മീഡിയയും വഴി വലിയ ആരാധക പിന്തുണ നേടിയ ഷോയബ് ഇബ്രാഹിം, തന്റെ ജീവിതത്തിലെ പ്രധാന നേട്ടങ്ങൾ ആരാധകരുമായി പങ്കിടുന്നതിൽ ഒട്ടും കുറവ് വരുത്താത്ത വ്യക്തിയാണ്. 'സസുരാൽ സിമർ കാ' പോലുള്ള ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഷോയബ്, ടെലിവിഷൻ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. അഭിനയത്തിലെ സ്വാഭാവികതയും സ്ക്രീൻ പ്രസൻസും അദ്ദേഹത്തെ ജനപ്രിയ താരമാക്കി.

Shoaib Ibrahim buys e class benz

ടിവി സ്ക്രീനിന് പുറത്തും ഷോയബ് ഇബ്രാഹിം ഒരു വലിയ ബ്രാൻഡായി മാറിയിട്ടുണ്ട്. വ്ലോഗുകളും സോഷ്യൽ മീഡിയ വീഡിയോകളും വഴി ദൈന്യംദിന പ്രവർത്തികളും ആരാധകരുമായി പങ്കിടുന്നത് കൊണ്ട് മാത്രമല്ല തൻ്റെ കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു മികച്ച ഫാമിലിമാൻ ആയിട്ടാണ് എല്ലാവരും കരുതുന്നത്. ഇനി അദ്ദേഹത്തിൻ്റെ ഗാരേജിലേക്ക് എത്തിയ പുത്തൻ ആഡംബര സെഡാൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാലോ.

മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 79.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവയെല്ലാം തന്നെ എക്‌സ്-ഷോറൂം വിലകളാണ്. E200, E 450 4Matic, E220d എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാൻ സാധിക്കുന്നതാണ്.

Shoaib Ibrahim buys e class benz

മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ലക്ഷ്വറി സെഡാനിന്റെ ഓരോ വേരിയന്റിലും വ്യത്യസ്ത പവര്‍ട്രെയിനാണുള്ളത്. E 450 വേരിയന്റിന് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

E200 വേരിയന്റിന് 204 bhp പവറുള്ള 2.0 ലിറ്റര്‍ ഫോര്‍് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. E220d വേരിയന്റിന് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്നു. എല്ലാ മെര്‍സിഡീസ് മോഡലുകളെയും പോലെ നിരവധി ആഡംബര സവിശേഷതകളുമായാണ് ഈ കാറും വരുന്നത്.

Shoaib Ibrahim buys e class benz

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 24, 2025, 8:00 [IST]
English summary
Shoaib ibrahim buys mercedes benz e class details inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X