കാല് പോലും എത്താത്ത സൂപ്പര്‍ ബൈക്കുമായി കറങ്ങാനിറങ്ങി! നാട്ടുകാരെ മൊത്തം ചിരിപ്പിച്ചപ്പോള്‍ തൃപ്തിയായി
പണ്ട് കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ സ്ത്രീകളെ അധികവും സ്‌കൂട്ടറുകളിലായിരുന്നു കണ്ടുവന്നിരുന്നത്. ചുരുക്കം ചില സ്ത്രീകള്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളും മറ്റും ഉപയോഗിച്ചിരുന്നു. ഇന്നാണെങ്കില്‍ സൂപ്പര്‍ ബൈക്കുകളടക്കം ഓടിക്കുന്ന പെണ്‍കുട്ടികള്‍ നിരത്തുകളിലെ സാധാരണ കാഴ്ചയാണ്. സ്ത്രീകള്‍ സമസ്ത മേഖലകളിലും പുരുഷന്‍മാര്‍ക്ക് തുല്യമായി മുന്നേറുന്നത് സന്തോഷകരമായ കാര്യമാണ്. എന്നിരുന്നാലും സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കുമ്പോള്‍ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉയരം കുറഞ്ഞ സ്ത്രീകള്‍ സൂപ്പര്‍ബൈക്കുമായി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഉയരം കുറഞ്ഞവര്‍ സൂപ്പര്‍ബൈക്കുകള്‍ ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ഈ വൈറല്‍ വീഡിയോയില്‍ ഒരു പെട്രോള്‍ പമ്പില്‍ നിലത്ത് വീണ് കിടക്കുന്ന ഒരു കവസാക്കി ZX10R സൂപ്പര്‍ബൈക്ക് നമുക്ക് കാണാന്‍ കഴിയും. ഉയരം കുറഞ്ഞ ഒരു പെണ്‍കുട്ടിയെയും ബൈക്കിന്റെ സമീപത്ത് കാണാം. ഹെല്‍മെറ്റ് ധരിച്ച് പെണ്‍കുട്ടി അടുത്ത് നില്‍ക്കുന്നതിനാല്‍ ഇത് അവരുടേതാണെന്ന് ഉറപ്പിക്കാം.

ഇന്ധനം നിറയ്്ക്കാന്‍ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ കവസാക്കി ZX10R ബൈക്ക് ബാലന്‍സ് തെറ്റി വശത്തേക്ക് മറിഞ്ഞതാകാനാണ് സാധ്യത. ഏതായാലും ഭാരമേറിയ ബൈക്ക് ഒറ്റയ്ക്ക് തിരികെ ഉയര്‍ത്തി വെയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഭാഗ്യവശാല്‍, ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ സ്ത്രീയെ ബൈക്ക് ഉയര്‍ത്താന്‍ സഹായിച്ചു.വീഡിയോയില്‍ അദ്ദേഹം സഹായിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. ഒരു സൂപ്പര്‍ബൈക്ക് വീണാല്‍ അത് എങ്ങനെ ശരിയായ രീതിയില്‍ ഉയര്‍ത്താം എന്ന് പമ്പ് ജീവനക്കാരന് അറിയാമായിരുന്നു.
സൈഡ് സ്റ്റാന്‍ഡ് എന്‍ഗേജ് ചെയ്ത ശേഷം തിരിഞ്ഞ് നിന്ന ശേഷമാണ് പമ്പ് ജീവനക്കാരന്‍ ബൈക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് സ്ത്രീ റൈഡര്‍ ബൈക്കില്‍ കയറുകയും വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. ഇവിടെ പെണ്‍കുട്ടി ഓടിക്കുന്ന കാവസാക്കി ZX10R സൂപ്പര്‍ബൈക്കിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ഈ ബൈക്കിന്റെ ഭാരം ഏകദേശം 205 കിലോഗ്രാം ആണ്. അതുകൊണ്ട് ഇത്രയും ഭാരമുള്ള ബൈക്കുകള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.

സൂപ്പര്‍ബൈക്കുകള്‍ക്ക് ഉയരവും വീതിയും കൂടുതലായിരിക്കും. നമ്മള്‍ ബൈക്ക് ഓടിക്കാനായി സീറ്റില്‍ കയറി ഇരിക്കുന്നതിന് മുമ്പേ തന്നെ ഈ ബൈക്ക് നമ്മളെ കൊണ്ട് താങ്ങുമോ എന്ന കാര്യം ഒന്ന് പരിശോധിക്കണം. നമ്മള്‍ കണ്ട വെറല്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ പെണ്‍കുട്ടി സീറ്റില്‍ ഇരിക്കുമ്പോള്‍ കാല്‍ ശരിയായി നിലത്ത് കുത്തുന്നുണ്ടായിരുന്നില്ലെന്ന് കാണാം. ഇങ്ങനെ വന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങളിലും മറ്റും ബൈക്ക് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും.
തുടക്കത്തില്‍ പറഞ്ഞ പോലെ സ്ത്രീകള്‍ സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഉപദേശം ആര്‍ക്കും ഇഷ്ടമാകില്ലെങ്കിലും വലിപ്പവും ഭാരവും കൂടിയ ഇത്തരം ഹെവി ബൈക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ അല്‍പ്പം കൂടി ജാഗ്രത പാലിക്കുന്നത് നന്നാകും. കാരണം സൂപ്പര്‍ബൈക്കുകള്‍ താഴെ വീണാല്‍ പലതരം പ്രശ്നങ്ങള്‍ ഉണ്ടാകും.

സൂപ്പര്‍ബൈക്കില്‍ നിന്ന് വീഴുന്നത് ബൈക്കിനും കേടുപാടുകള്‍ സംഭവിക്കുമെന്ന് മാത്രമല്ല റൈഡര്‍ക്ക് പരിക്കേല്‍ക്കാനും സാധ്യതയുണ്ട്. സൂപ്പര്‍ ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഭീമമായ തുക ചിലവാക്കേണ്ടി വരും. സൂപ്പര്‍ബൈക്കുകളുടെ അറ്റകുറ്റപ്പണി ചെലവ് സാധാരണ ബൈക്കുകളെ അപേക്ഷിച്ച് പലമടങ്ങ് കൂടുതലാണ്. അതുകൊണ്ട് സൂപ്പര്‍ബൈക്കുകള്‍ ഓടിക്കുന്നവര്‍ പ്രത്യേകിച്ച് ഉയരം കുറഞ്ഞവര്‍ കൂടുതല്‍ ജാഗരൂകരായിരിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു.
ഈ വെറല്‍ വീഡിയോയിലെ പെണ്‍കുട്ടിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളുടെ കുത്തൊഴുക്കാണ്. അറിയാവുന്ന പണിക്ക് നിന്നാല്‍ പോരെ എന്ന രീതിയിലാണ് കമന്റുകള്‍. അവര്‍ക്ക് സൂപ്പര്‍ ബൈക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നോ, വീണാല്‍ എങ്ങനെ സ്വയം എഴുന്നേല്‍ക്കണമെന്നോ അറിയില്ലെന്നും കമന്റുകളുണ്ട്. മറുവശത്ത് പെണ്‍കുട്ടിയെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമെന്ന് പറഞ്ഞ് ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല. അത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ശ്രമിക്കുക.


Click it and Unblock the Notifications








