ഡോമസ്റ്റിക്കും വേണ്ട ഇൻ്റർനാഷണലും വേണ്ട; ഗോ എയറിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

പാപ്പർ ഹർജി നൽകിയ ഗോ ഫസ്റ്റ് എയർലൈൻസിന് കഷ്ടക്കാലം തന്നെയാണ്. വിമാനത്തിൻ്റെ ടിക്കറ്റ് വിൽപ്പനയും ബുക്കിങ്ങും എത്രയും പെട്ടെന്ന് നിർത്തിവയ്ക്കാൻ വ്യോമയാന ഡയറക്ടർ ജനറൽ നിർദേശിച്ചിരിക്കുകയാണ്. സുരക്ഷിതവും അത് പോലെ തന്നെ കാര്യക്ഷമവുമായി സർവീസ് നൽകാൻ എയർലൈൻസിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നിർദേശം. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണം എന്നാണ് നോട്ടീസിലുളളത്.

കമ്പനിയുടെ എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് നിലനിർത്തുന്നതിനെ സംബന്ധിച്ചുളള തീരുമാനം കമ്പനിയുടെ പ്രതികരണം അറിഞ്ഞതിന് ശേഷമേ കാണു. ഒരു മുന്നറിയിപ്പും നൽകാതെ മെയ് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഈ കാരണം കൊണ്ടാണ് കമ്പനിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

ഡോമസ്റ്റിക്കും വേണ്ട ഇൻ്റർനാഷണലും വേണ്ട; ഗോ എയറിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻ്റ് വിറ്റ്നിയുടെ ഇൻ്റർനാഷണൽ എയ്റോ എഞ്ചിൻ നിർമിച്ചതിൽ വന്ന പിഴവ് മൂലം ഗോ ഫസ്റ്റിൻ്റെ വിമാനങ്ങളുടെ എഞ്ചിൻ തകരാറിലാകുകയും അത് വഴി വലിയ നഷ്ടം സംഭവിച്ചതുമാണ് കമ്പനിയുടെ തകർച്ചയ്ക്ക് കാരണം. എയർക്രാഫ്റ്റുകളുടെ എഞ്ചിൻ നിർമിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും എല്ലാം പ്രധാനിയാണ് പ്രാറ്റ് ആൻ്റ് വിറ്റ്നി എന്ന കമ്പനി. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യൻ എയർലൈൻസുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവർ. രണ്ട് എയർലൈനുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

5,000 ജീനക്കാരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർലൈൻസ്, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിട്ടുമുണ്ട്. 61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയർലൈൻസിൽ 28 എണ്ണം നിർത്തിവച്ചിരിക്കുകയാണ്. അതിൽ 25 വിമാനങ്ങൾക്കും എഞ്ചിൻ തകരാറാണ്. 2019 ഡിസംബറിലാണ് പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളുടെ ഏഴ്‌ ശതമാനം തകരാറിലായത്.

ഡോമസ്റ്റിക്കും വേണ്ട ഇൻ്റർനാഷണലും വേണ്ട; ഗോ എയറിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

2022 ഡിസംബറിൽ ഇത് 50 ശതമാനമായി ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളുളെല്ലാം കമ്പനി ലംഘിച്ചിരുന്നു. രണ്ട് എയർലൈൻസുകളാണ് ഒരേ സമയം ഒരേ പ്രശ്നം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻസാണ് ലുഫ്താൻസായും ഇതേ പ്രശ്നം തന്നെയാണ് നേരിടുന്നത്. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് ലുഫ്താൻസയിലും ഉളളത്. മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താൻസ റദ്ദാക്കിയത്.

എന്നാൽ വളരെ ലാഭത്തിൽ പോകുന്ന വിമാനകമ്പനികളുമുണ്ട്. അതിൽ ഒരാളാണ് വിസ്താര. ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് ഇപ്പോൾ വിസ്താര. 2015 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് കമ്പനി ലാഭത്തിലാകുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രകൾ പഴയ സ്ഥിതിയിലേക്കെത്തുകയാണ്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയർ ഇന്ത്യ ഏകദേശം 495 പുതിയ വിമാനങ്ങൾക്കായി ഓർഡർ നൽകാൻ ഒരുങ്ങുകയാണ്, എയർലൈനിനെ വലിയ രീതിയിൽ നവീകരിക്കുവാനും വിസ്താരയുമായി ലയിപ്പിച്ച് ഒരു വലിയ ഫുൾ സർവീസ് കാരിയർ സൃഷ്ടിക്കാനുമാണ് കമ്പനിയുടെ പുതിയ നീക്കം.

ഡോമസ്റ്റിക്കും വേണ്ട ഇൻ്റർനാഷണലും വേണ്ട; ഗോ എയറിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ വിസ്താര എയർലൈൻസ് നഷ്ടത്തിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. വിസ്താര എയർലൈൻസിൽ 51 ശതമാനം ഓഹരി വിഹിതമാണ് ടാറ്റ സൺസിനുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാൽ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വിസ്താരയിലെ യാത്രക്കാരുടെ എണ്ണം 47 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. 33.06 ലക്ഷം യാത്രക്കാരാണ് വിസ്താരയില്‍ ഇത് വരെ സഞ്ചരിച്ചത്. 2022ലെ കണക്ക് നോക്കിയാൽ 1.1 കോടി യാത്രക്കാരെയാണ് കമ്പനി നേടിയത്.

എയർ ഇന്ത്യ 2023 ൽ മറ്റൊരു യുകെ ഡെസ്റ്റിനേഷൻ നെറ്റ്‌വർക്കിലേക്ക് ചേർക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ, ലണ്ടൻ ഗാറ്റ്‌വിക്കിനും അമൃത്‌സറിനും ഇടയിൽ 2023 മാർച്ച് 26 മുതൽ ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ പുതിയ പദ്ധതി അനുസരിച്ച്, B787-8 വിമാനം നാല് റൂട്ടുകളിലും ആഴ്ചയിൽ മൂന്ന് തവണ റൗണ്ട് ട്രിപ്പ് ഫ്രീക്വൻസികളിലും പ്രവർത്തിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

എയർ ഇന്ത്യ 2023 ൽ മറ്റൊരു യുകെ ഡെസ്റ്റിനേഷൻ നെറ്റ്‌വർക്കിലേക്ക് ചേർക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ, ലണ്ടൻ ഗാറ്റ്‌വിക്കിനും അമൃത്‌സറിനും ഇടയിൽ 2023 മാർച്ച് 26 മുതൽ ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ പുതിയ പദ്ധതി അനുസരിച്ച്, B787-8 വിമാനം നാല് റൂട്ടുകളിലും ആഴ്ചയിൽ മൂന്ന് തവണ റൗണ്ട് ട്രിപ്പ് ഫ്രീക്വൻസികളിലും പ്രവർത്തിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

More from DriveSpark

Article Published On: Wednesday, May 10, 2023, 12:04 [IST]
English summary
Show cause notice to go air from director general of aviation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X