മോദിക്കൊപ്പം ആഡംബര നൗകയില്‍ പിറന്നാള്‍ ആഘോഷിച്ച് താരസുന്ദരി! വിവാഹം ഉടനുണ്ടാകുമോ?

'ആഷിഖി 2' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇങ്ങ് കേരളത്തില്‍ വരെ തരംഗം സൃഷ്ടിച്ച നടിയാണ് ശ്രദ്ധ കപൂര്‍. ആഷിഖി 2 എന്ന ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും മലയാളികളടക്കം മൂളിനടന്നു. തുടക്കം തന്നെ ഗംഭീരമാക്കിയ ശ്രദ്ധക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ പുറത്തിറങ്ങിയ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായ 'സ്ത്രീ 3' ശ്രദ്ധയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ഹിന്ദി സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ശ്രദ്ധ. മാര്‍ച്ച് മൂന്നിന് നടിക്ക് 38 വയസ്സ് തികഞ്ഞു. ഇക്കുറി നടുക്കടലിലായിരുന്ന ശ്രദ്ധയുടെ പിറന്നാള്‍ ആഘോഷം.

നടി ശ്രദ്ധ കപൂര്‍ (Shraddha Kapoor) തന്റെ കാമുകനായ രാഹുല്‍ മോദിക്കൊപ്പം (Rahul Mody) സമുദ്രത്തിന്റെ നടുവിലേക്ക് ഒരു ആഡംബര നൗകയിലാണ് യാത്ര ചെയ്തത്. ഇത്രയും വിലകൂടിയ ബോട്ടില്‍ സമുദ്രത്തിന് നടുവില്‍ അവര്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പലരും ഈ ബോട്ടിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ശ്രദ്ധയും കാമുകനും പിറന്നാള്‍ ആഘോഷിച്ച ഈ ആഡംബര നൗകയെ കുറിച്ച് വിശദമായ വിവരങ്ങള്‍ നോക്കാം.

shraddha kapoor celebrated brithday wih bf on yacht

പിറന്നാള്‍ ആഘോഷിക്കാനായി ശ്രദ്ധയും രാഹുല്‍ മോദിയും മുംബൈയില്‍ നിന്നുള്ള ഒരു സ്വകാര്യ ബോട്ടിലാണ് നടുക്കടലിലേക്ക് പോയത്. പിറന്നാള്‍ ആഘോഷിച്ച ശേഷം മടങ്ങുമ്പോള്‍ എടുത്ത ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ കൂടെ അവര്‍ സഞ്ചരിച്ച ആഡംബര നൗകയും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇത് വളരെ വലുതായതിനാല്‍ തന്നെ ഇത് ഒരു ബോട്ടാണോ അതോ ബംഗ്ലാവാണോ എന്ന് വരെ ആരാധകര്‍ ചോദിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും ആഡംബരത്തികവുറ്റ ബോട്ടുകളില്‍ ഒന്നാണിത്. മുംബൈയിലെ വെസ്റ്റ് കോസ്റ്റ് മറൈന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇത് ഒരു ഇരട്ട മോട്ടോര്‍ ബോട്ടാണ്. ഇതിന് ഏകദേശം 12.22 മീറ്റര്‍ നീളമുണ്ട്. പകല്‍ സമയത്ത് 15 പേര്‍ക്ക് വരെ ഇതില്‍ ഇരിക്കാം. രാത്രിയില്‍ 6 പേര്‍ക്ക് വരെ ഉറങ്ങാനുള്ള സൗകര്യം ഈ ബോട്ടിനകത്ത് ലഭ്യമാണ്. ഇത് നീറ്റിലിറക്കി പ്രവര്‍ത്തിപ്പിക്കാന്‍ മൂന്ന് ക്രൂ അംഗങ്ങള്‍ ആവശ്യമാണ്.

shraddha kapoor celebrated brithday wih bf on yacht

പരമാവധി 24 നോട്ട് വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഉല്ലാസബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഉല്ലാസ ബോട്ടില്‍ രണ്ട് ക്യാബിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ ബോട്ടിലെ യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താനായി രണ്ട് ശുചിമുറികള്‍ നല്‍കിയിട്ടുണ്ട്. ഫുള്ളി എയര്‍ കണ്ടീഷന്‍ ചെയ്തതാണ് ഈ ബോട്ട്. യാത്രക്കാരുടെ ഉപയോഗത്തിനായി ഒരു ചെറിയ അടുക്കള, സോഫ, വാഷിംഗ് മെഷീന്‍, സിറ്റ്-ഔട്ട് ഏരിയ, റീഡിംഗ് ടേബിള്‍, റീഡിംഗ് ലാമ്പ് എന്നിവ ഈ ബോട്ടിനകത്ത് സജ്ജീകരിച്ചിരിക്കുന്നു.

കൈയ്യില്‍ പണമുള്ള ആളുകള്‍ക്ക് ഈ ആഡംബര നൗക വാടകയ്ക്ക് എടുക്കാന്‍ സാധിക്കും. ഇതിനായി ഓണ്‍ലൈനായി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സെലിബ്രിറ്റികള്‍ സാധാരണയായി വല്ല ആഡംബര ഹോട്ടലുകളിലോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലോ പോയാണ് ബര്‍ത്ത്‌ഡേ ആഘോഷിക്കാറുള്ളത്. എന്നാല്‍ ഒരു ആഡംബര നൗക വാടകയ്ക്കെടുത്ത് വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു ശ്രദ്ധ കപൂര്‍.

shraddha kapoor celebrated brithday wih bf on yacht

മിക്കവാറും കാമുകിക്കായി രാഹുല്‍ മോദി ഒരുക്കിയ സര്‍പ്രൈസ് ആയിരിക്കാം ഒരുപക്ഷേ ഇത്. ഏതായാലും സംഗതി നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പല കോണുകളിലും ഈ ആഡംബര നൗകയെ കുറിച്ചാണ് സംസാരം. ബോളിവുഡ് സുന്ദരിയും കാമുകനും പിറന്നാള്‍ ആഘോഷിച്ച ആഡംബര നൗകയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 5, 2025, 10:30 [IST]
English summary
Shraddha kapoor and boy friend rahul mody celebrated her birthday in luxurious yacht viral pics
കൂടുതല്‍... #celebrity story #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X