130 കോടി സ്വത്തുണ്ടായിട്ടും സ്വിഫ്റ്റ് വാങ്ങിയ മാലാഖ! ലക്ഷ്വറി കാറുകള്‍ക്കിടയിലും സുന്ദരിയുടെ തട്ട്താണ് തന്നെ

ഇന്ത്യയില്‍ ഓരോ വര്‍ഷവും സമ്പന്നരുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍. യംഗ് പ്രൊഫഷനലുകളും ബിസിനസുകാരും കൂടി വരുന്നതിനാല്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഇവരെ ലക്ഷ്യമിട്ട് കൂടുതല്‍ മോഡലുകള്‍ ഇന്ത്യയിലേക്ക് ഈ വര്‍ഷം കൊണ്ടുവന്നിട്ടുണ്ട്. ശതകോടീശ്വരന്‍മാരും സെലിബ്രിറ്റികളും ഈ വര്‍ഷവും മത്സരിച്ച് കാറുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കോടികളുടെ ആഡംബര കാറുകളാണ് അവയില്‍ ഭൂരിപക്ഷവും എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന കുറഞ്ഞ വിലയുള്ള മാരുതി ഹാച്ച്ബാക്ക് വാങ്ങിയ താരസുന്ദരിയും അക്കൂട്ടത്തില്‍ ഉണ്ട്. അടുത്ത കാലത്തായി കാറുകള്‍ വാങ്ങിയ സെലിബ്രിറ്റികളെ കുറിച്ചും കോടികളുടെ സ്വത്തുണ്ടായിട്ടും മാരുതി കാര്‍ വാങ്ങിയ ആ നടിയെ കുറിച്ചും തുടര്‍ന്ന് വായിക്കാം.

സമീപകാലത്തായി കാര്‍ വാങ്ങിയ സെലിബ്രിറ്റികളെ കുറിച്ച് കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റികളുടെ കാറുകളെ കുറിച്ചും അവരുടെ ലൈഫ്‌സ്‌റ്റൈലിനെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഒരു ചാനല്‍ ആണിത്. ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സംവിധായകനും നടന്‍ ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷന്‍ ഒരു പുതിയ കാര്‍ വാങ്ങിയത്. 1.50 കോടി രൂപ വിലമതിക്കുന്ന ടൊയോട്ട വെല്‍ഫയറാണ് അദ്ദേഹം സ്വന്തമാക്കിയത്.

shraddha kapoor maruti swift

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S580 വാങ്ങിയിരുന്നു. നടനും നിര്‍മ്മാതാവുമായ ജിമ്മി ഷെര്‍ഗില്‍ ഒരു ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ HSE വാങ്ങിയിട്ടുണ്ട്. 1.17 കോടി രൂപയാണ് ഇതിന്റെ വില. അടുത്ത കാലത്തായി കാര്‍ വാങ്ങിയ മറ്റൊരു സെലിബ്രിറ്റി നടന്‍ അഭിഷേക് ബച്ചനാണ്.

ഇതിഹാസ താരം അമിതാഭ് ബച്ചന്റെ മകനും ഐശ്വര്യ റായ്‌യുടെ ഭര്‍ത്താവുമായ അഭിഷേക് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130 ആണ് ഗരാജിലെത്തിച്ചത്. ഡിഫെന്‍ഡര്‍ 130-യുടെ വില 1.87 കോടി രൂപയാണെന്ന് വീഡിയോയില്‍ പറയുന്നു. ഗായകന്‍ എപി ധില്ലന്‍ അടുത്തിടെ ഒരു ബിഎംഡബ്ല്യു 740i M സ്വന്തമാക്കിയിരുന്നു. ഈ കാറിന്റെ വില 2.08 കോടി രൂപയാണ്.

abhishek bachchan land rover defender 130

മുന്‍നിര താരങ്ങള്‍ മാത്രമല്ല സ്റ്റാര്‍ കിഡ്‌സും ഈ വര്‍ഷം കാര്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ ഉണ്ട്. നടന്‍ സെയ്ഫ് അലി ഖാന്റെ മകനും പട്ടൗഡി രാജകുടുംബാംഗവുമായ ഇബ്രാഹിം അലി ഖാനും ഒരു പുതിയ കാര്‍ വാങ്ങി. 1.66 കോടി രൂപ വിലവരുന്ന മെര്‍സിഡീസ് EQS 580 ഇവിയാണ് ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റത്തിന് മുമ്പേ ഇബ്രാഹീം സ്വന്തമാക്കിയിരിക്കുന്നത്.

നടനും വ്യവസായിയുമായ വിവേക് ഒബ്റോയിയും മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും പുതിയ കാറുകള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ വിവേക് ഒബ്റോയ് 10 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് കലിനന്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം അംബാനി കുടുംബത്തിലെ ഇളമുറത്തമ്പുരാന്‍ ആകാശ് അംബാനി 12 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കി.

vivek oberoi rolls royce cullinan

മാത്രമല്ല ജിയോ ഗരാജിലേക്ക് അടുത്തിലെ റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറായ സ്‌പെക്ടറും വിരുന്നുകാരനായി എത്തിയിട്ടുണ്ട്. ഏകദേശം 7.5 കോടി രൂപയാണ് റോള്‍സ് റോയ്‌സ് ഇവിയുടെ എക്‌സ്‌ഷോറും വില. അനന്ത് അംബാനിയുടെ വിവാഹ മാമാങ്കത്തിന്റെ സമയത്ത് ലെക്‌സസ്, ഫെറാറി എന്നീ ബ്രാന്‍ഡുകളുടെ വില കൂടിയ കാറുകളും കുടുംബം വാങ്ങിയിരുന്നു.

നമ്മുടെ ലേഡി സൂപ്പര്‍സ്റ്റാറുകളും കാര്‍ പര്‍ച്ചേസിന്റെ കാര്യത്തില്‍ ഒട്ടും മോശമാക്കിയിട്ടില്ല. നടി കത്രീന കൈഫും ഇന്ത്യന്‍ ടെലിവിഷന്റെ റാണി എന്നറിയപ്പെടുന്ന നിര്‍മ്മാതാവ് ഏക്താ കപൂറും അടുത്തിടെ വിലകൂടിയ കാറുകള്‍ വാങ്ങിയിട്ടുണ്ട്. റേഞ്ച് റോവര്‍ LWB 3.0 ഓട്ടോബയോഗ്രഫിയാണ് കത്രീന സ്വന്തമാക്കിയത്. ഇതിന്റെ വില 2.98 കോടി രൂപയാണ്. അതേസമയം 5.26 കോടി രൂപ മുടക്കിയാണ് ഏക്ത പുതിയ കാര്‍ വാങ്ങിയതെന്നാണ് വീഡിയോയില്‍ പറയുന്നത്.

വീഡിയോയില്‍ പരാമര്‍ശിക്കപ്പെട്ട മറ്റ് താരങ്ങള്‍ എല്ലാം വില കൂടിയ കാറുകള്‍ വാങ്ങിയപ്പോള്‍ 8.20 ലക്ഷം മാത്രം വിലയുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍ വാങ്ങി ആരാധകരുടെ കൈയ്യടി നേടിയത് ഒരു യുവനടിയാണ്. എന്ന് കരുതി അവരെ നിസാരക്കാരിയായി കാണരുത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളും 'സ്ത്രീ2' എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നിലെ നായികയും കൂടിയാണവര്‍.

പറഞ്ഞ് വരുന്നത് ശ്രദ്ധ കപൂറിനെ കുറിച്ചാണ്. ഏകദേശം 130 കോടി രൂപ ആസ്തിയും ഗരാജില്‍ ലംബോര്‍ഗിനിയടക്കമുള്ള കാറുകളും ഉണ്ടായിട്ടും മാരുതിയുടെ ഏറ്റവും പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് ശ്രദ്ധ സ്വന്തമാക്കിയത്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ VXi O വേരിയന്റാണ് ശ്രദ്ധ കപൂര്‍ വാങ്ങിയത്.

മുമ്പേ പഴയ മോഡല്‍ സ്വിഫ്റ്റ്, ബ്രെസ, ഫോര്‍ച്യൂണര്‍ എന്നീ കാറുകളില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സിംപ്ലിസിറ്റി എന്നത് പബ്ലിസിറ്റി സ്റ്റണ്ടല്ലെന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ച് തരികയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. ഇവിടെ പറഞ്ഞതല്ലാതെ ധാരാളം സെലിബ്രിറ്റികള്‍ അടുത്തിടെ കാറുകള്‍ വാങ്ങിയിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ പരാമര്‍ശിച്ച താരങ്ങളെ മാത്രമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ശ്രദ്ധിക്കുമല്ലോ.

More from DriveSpark

Article Published On: Wednesday, December 18, 2024, 12:23 [IST]
English summary
Shraddha kapoor maruti swift other indian celebrities who recently purchased cars
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X