ബോളിവുഡിലെ അതീവ സുന്ദരി!ഗാരേജിൽ ലംബോർഗിനി വരെ, എങ്കിലും യാത്ര സ്വിഫ്റ്റിൽ

ബോളിവുഡിലെ സെലിബ്രിറ്റി സുന്ദരിമാരുടെ ലിസ്റ്റിൽ മുന്നിൽ തന്നെയുളള ആളാണ് ശ്രദ്ധ കപൂർ. സ്ത്രീ 2 എന്ന ചിത്രം 800 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. ബോളിവുഡ് കിംഗ് ഖാൻ്റെ കളക്ഷനെ പോലും ഞെട്ടിച്ച ഈ സുന്ദരി ഒരു വാഹനപ്രേമി കൂടിയാണ്. ഗാരേജിൽ കോടികൾ വിലയുള്ള ലംബോർഗിനി വരെയുണ്ട്. പക്ഷേ ഇത്രയൊക്കെ ആസ്തിയുണ്ടെങ്കിലും എളിമയുടെ പര്യായമാണ് ശ്രദ്ധ കപൂറെന്ന് വേണം പറയാൻ കാരണം താരത്തിൻ്റെ യാത്ര ഒരു മാരുതി സുസുക്കി സ്വഫ്റ്റിലാണ്. താരത്തിൻ്റെ ഗാരേജിൽ സ്വിഫ്റ് മുതൽ ടൊയോട്ട ഫോർച്ച്യൂണറും ലംബോർഗിനിയുമുണ്ട്.

താരത്തിൻ്റെ പുതിയ വീഡിയോയിൽ ശ്രദ്ധ സ്വിഫ്റ്റിൽ നിന്ന് ഇറങ്ങിനടന്ന് വരുന്നതാണ് കാണാൻ സാധിക്കുന്നത്. നടിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. തന്റെ മൂന്നാം തലമുറ സ്വിഫ്റ്റില്‍ നിരവധി തവണ താരം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിമ്പിള്‍ കാറില്‍ വന്നിറങ്ങുന്ന താരത്തിന്റെ വീഡിയോ വൈറലാകുന്നത് പതിവാണ്.

shraddha Kapoor in swift

കൊതിപ്പിക്കുന്ന വിലയ്ക്കൊപ്പം കിടിലൻ പെർഫോമൻസും അതിനേക്കാൾ മികച്ച മൈലേജും ഉഗ്രൻ സേഫ്റ്റിയുമാണ് പുത്തൻ സ്വിഫ്റ്റിന്റെ മുഖമുദ്ര. കൂടാതെ വണ്ടി അടിപൊളിയാക്കാൻ താത്പര്യമുള്ളവർക്ക് കസ്റ്റമൈസേഷൻ ആക്സസറി പാക്കേജുകളും മാരുതി സുസുക്കി സ്വിഫ്റ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരിചിതമായ രൂപം തന്നെയാണ് പുതുതലമുറ മോഡലിലും ഒരുക്കിയിരിക്കുന്നത്. മിനി കൂപ്പർ ടച്ച് അങ്ങിങ്ങായി കാണാനാവുമെങ്കിലും ഒരു മസ്ക്കുലർ ലുക്ക് വാർത്തെടുക്കാൻ കമ്പനിക്കായിട്ടുണ്ട്.

2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് എറിച്ചുനിൽക്കുന്നത്. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്.

shraddha Kapoor in swift

ഇന്റീരിയറിലേക്ക് കയറിയാലും ഒരു പ്രീമിയം കാർ ഫീൽ നൽകാൻ സ്വിഫ്റ്റിനായിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. നാലാം തലമുറ സ്വിഫ്റ്റിൻ്റെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ശരിക്കും മിഴിവുറ്റതാക്കുന്നുണ്ട്. കൂടാതെ സാറ്റിൻ മാറ്റ് സിൽവർ ഇൻസേർട്ടുകൾ, ഇൻസ്ട്രുമെന്റ് കൺസോളിനുള്ള ഡയലുകൾ, 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം സെഗ്മെന്റ് കിടുക്കാനായി എത്തുന്നുണ്ട്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

shraddha Kapoor in swift

80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് പവറിലും ടോർക്കിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇന്ധനക്ഷമത കണക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റിൽ കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 5, 2024, 16:01 [IST]
English summary
Shraddha kapoor spotted in maruti suzuki swift video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X