പെണ്ണേ നീ തീയാവുക...ശ്രുതി ഹാസൻ്റെ കിടിലൻ ഡ്രിഫ്റ്റിങ്ങ് വീഡിയോ വൈറൽ

താരപുത്രികളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയുണ്ട് ഉലകനായകൻ്റെ മകളായ ശ്രുതി ഹാസൻ. ഗായികയായി വന്ന് നായികയായി അരങ്ങ് തകർത്ത ശ്രുതി ഹാസൻ അഭിനയത്തിലും മ്യൂസിക്കിലും ഒരുപോലെ തന്റെ സിംഹാസനം ഉറപ്പിച്ച നടിയാണ് ശ്രുതി. അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും പലതവണ ശ്രുതി ഹാസന്റെ പേര് നാം വായിച്ചിട്ടുണ്ടാവും. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ താരത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇപ്പോൾ താരം ഒരു ഡ്രിഫ്റ്റിങ്ങ് വീഡിയോ കൊണ്ട് വൈറലായിരിക്കുകയാണ്. റെഡ്ബുളളിൻ്റെ നേതൃത്വത്തിൽ നടന്ന ഡ്രിഫ്റ്റിങ്ങിലാണ് ശ്രുതി ഒത്തുചേർന്നത്. ബിഎംഡബ്ല്യുവിലാണ് താരത്തിൻ്റെ ഡ്രിഫ്റ്റിങ്ങ് നടത്തുന്നത്. താരം കോ-ഡ്രൈവറായിട്ടാണ് ഇരിക്കുന്നതെങ്കിലും താരം ഡ്രിഫ്റ്റ് ചെയ്യാൻ ഡ്രൈവറിനെ സഹായിക്കുന്നത് കാണാം.

താരത്തിൻ്റെ പക്കൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. കഴിഞ്ഞ വർഷമാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 740d M സ്വന്തമാക്കിയത്. ജർമൻ ആഡംബര നിർമാതാക്കളിൽ നിന്നുള്ള മുൻനിര മോഡലാണ് ബിഎംഡബ്ല്യു 7 സീരീസ്. 1.84 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 740d M സ്പോർട്ടിന് ഇന്ത്യയിൽ ഏകദേശം 2.35 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ.

shruti haasan drifting video

ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന അത്യാഡംബര സെഡാൻ സെലിബ്രിറ്റികൾക്കിടയിലെ ജനപ്രിയ കാറുകളിൽ ഒന്നായി മാറിയിട്ടുണ്ട്. വാഹനത്തിൽ യാത്ര ചെയ്യുന്നവുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന സവിശേഷതകൾ കണ്ടാൽ 7 സ്റ്റാർ ഹോട്ടലിലെ സംവിധാനങ്ങൾ പോലും മാറി നിൽക്കും എന്നാണതിൻ്റെ പ്രത്യേകത.

ഡിസൈനിലേക്ക് നോക്കിയാൽ ഇലുമിനേറ്റഡ് ഗ്രില്ലോടു കൂടിയ വലിയ കിഡ്‌നി ഗ്രിൽ, ബിഎംഡബ്ല്യു ക്രിസ്റ്റൽ ലൈറ്റുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, M സ്‌പോർട്ട് ഡിസൈൻ പാക്കേജ്, ഓട്ടോമാറ്റിക് ടെയിൽഗേറ്റ്, കംഫർട്ട് ആക്‌സസ് സിസ്റ്റം, ഡോറുകൾക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്‌ഷൻ, പോലുള്ള സവിശേഷതകളുമായാണ് 740d M സ്പോർട്ട് സെഡാൻ വരുന്നത്.

shruti haasan drifting video

പിന്നിലെ യാത്രക്കാർക്കായി ബിൽറ്റ്-ഇൻ ആമസോൺ ഫയർ ടിവിയുള്ള 31.3 ഇഞ്ച് 8K റെസല്യൂഷൻ തിയറ്റർ സ്‌ക്രീൻ, ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് റിയർ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ എന്നീ ഫീച്ചറുകളെല്ലാം കമ്പനി നൽകിയിട്ടുണ്ട്. ഇതോടൊപ്പം ലോഞ്ച് സീറ്റിംഗ്, 36 ട്വീറ്ററുകളും സബ്‌വൂഫറും ഷേക്കറും ഉള്ള റേഞ്ച് സ്പീക്കറുകൾ, ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം, കൈകൊണ്ട് നിർമിച്ച മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

14.9-ഇഞ്ച് ബിഎംഡബ്ല്യു കർവ് ഡിസ്‌പ്ലേ എന്നീ കിടിലൻ സവിശേഷതകളും ശ്രുതി ഹാസന്റെ പുത്തൻ ലക്ഷ്വറി കാറിനകത്ത് കമ്പനി ഒരുക്കിയിട്ടുള്ളത്. 3.0 ലിറ്റർ B57 ആറ്-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് 740d M സ്പോർട്ടിന്റെ ഹൃദയം. സ്പോർട്ടിയറും ക്വിക്ക് ഷിഫ്റ്റിംഗുമുള്ള 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ കൂറ്റൻ എഞ്ചിന് 375 bhp പവറിൽ പരമാവധി 520 Nm torque വരെ നിർമിക്കാനാവും.

shruti haasan drifting video

മുന്നിലും പിന്നിലും എയർ സസ്‌പെൻഷനാണ് ശ്രുതി ഹാസൻ വാങ്ങിയ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്റെ മറ്റൊരു ഹൈലൈറ്റ്. ഭീമാകാരമായ വലിപ്പം ഉണ്ടായിരുന്നിട്ടും 0-100 ​​കിമീ/മണിക്കൂർ വേഗം വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാനും കാറിനാവും. എന്തായാലും ശ്രുതിയുടെ പുതിയ ഡ്രിഫ്റ്റിങ്ങ് വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 23, 2025, 20:49 [IST]
English summary
Shruti haasan experienced drifting with red bull viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X