ചിദംബരസ്പര്‍ശം: ഓട്ടോവിപണി ആഹ്ലാദത്തില്‍

തലകുത്തിവീണുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോവിപണിയെ ധനമന്ത്രി പി ചിദംബരം ഇന്നുരാവിലെ ഒന്നു തലോടിവിട്ടു. വിപണിയില്‍ വലിയ ആഹ്ലാദമാണ് ഈ തലോടല്‍ ഉണ്ടാക്കിയിരിക്കുന്നത്. സിയാം തങ്ങളുടെ ആഹ്ലാദം അറിയിച്ചുകൊണ്ട് ഒരു പത്രക്കുറിച്ച് താങ്ങിവിട്ടു. 'കുറച്ച് മൃദുവായ നികുതിഘടന ഇപ്പോഴത്തെ വിപണിസാഹചര്യത്തില്‍ ആവശ്യമാണെന്നതി തിരിച്ചറിഞ്ഞ' ധനകാര്യമന്ത്രിക്ക് നന്ദി പ്രകടിപ്പിക്കുന്നു സിയാം പ്രസിഡണ്ട് വിക്രം കിര്‍ലോസ്‌കര്‍.

പുതിയ നികുതിനിരക്ക് താഴ്ത്തല്‍ വാഹനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയും സിയാം പങ്കുവെച്ചു. ഓട്ടോവിപണിയുടെ വളര്‍ച്ച ബന്ധപ്പെട്ട മറ്റുപല വ്യവസായങ്ങള്‍ക്കും വളര്‍ച്ച സമ്മാനിക്കുമെന്ന് സിയാം ചൂണ്ടിക്കാട്ടി.

Budget 2014 Small Cars, SUVs, Bikes Cheaper Through Excise Cut

കഴിഞ്ഞ കേന്ദ്രബജറ്റില്‍ കൊണ്ടുവന്ന നികുതിലവര്‍ധന ഇന്ത്യന്‍ ഓട്ടോവിപണിക്ക് വലിയ ദോഷം ചെയ്യുകയുണ്ടായി. 'വിപണിയിലെ പ്രതികൂലമാറ്റം കണക്കിലെടുത്ത് താന്‍ എക്‌സൈസ് തീരുവ കുറയ്ക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു' എന്നാണ് ചിദംബരം തന്റെ ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.

എക്‌സൈസ് തീരുവയില്‍ വന്ന മാറ്റങ്ങള്‍ താഴെ

  • മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍, ചെറുകാറുകള്‍ എന്നിവയുടെ നികുതി 8 ശതമാനമായി കുറയും. നിലവിലെ നികുതിനിരക്ക് 12 ശതമാനമാണ്.
  • മധ്യനിര കാറുകളുടെ നികുതി 24 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയും.
  • വലിയ കാറുകളുടെ നികുതി 24 ശതമാനമാകും. നിലവിലിത് 27 ശതമാനമാണ്.
  • സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ അഥവാ എസ്‌യുവികളുടെ വില 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറയും.

ബജറ്റില്‍ പ്രഖ്യാപിച്ച നികുതിനിരക്കുകള്‍ പ്രാബല്യത്തില്‍ വരിക 2014 ജൂണ്‍ 20 മുതലാണ്.

More from DriveSpark

Article Published On: Monday, February 17, 2014, 16:07 [IST]
English summary
Mr. Vikram Kirloskar, President, SIAM has welcomed the announcements made by the Finance Minister in the Vote on Account presented today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X