12 കൊല്ലമായി ഉപയോഗിക്കുന്നത് ഒരേ കാര്‍! സെലിബ്രിറ്റികള്‍ക്ക് 'അപവാദമാണ്' ഈ നടന്‍
സിനിമ നടന്‍മാര്‍ക്ക് കാറുകളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാം. ചിലര്‍ കാറുകളോടുള്ള ക്രേസ് കാരണവും ചിലര്‍ സ്റ്റാറ്റസ് സിംബല്‍ ആയിട്ടും വില കൂടിയ കാറുകള്‍ സ്വന്തമാക്കുന്നു. ഇവരില്‍ പലരും കൃത്യമായ ഇടവേളകളില്‍ കാറുകള്‍ അപ്‌ഗ്രേഡ് ചെയ്യാറുണ്ട്. വിപണിയില്‍ ഇറങ്ങിയ ഏറ്റവും ലേറ്റസ്റ്റ് മോഡല്‍ തന്നെ വാങ്ങാനാണ് താരങ്ങള്‍ ശ്രദ്ധിക്കുക. അതിനായി എത്ര പണം വേണമങ്കിലും പൊടിക്കാന്‍ അവര്‍ തയാറാകും. എന്നാല്‍ 12 വര്‍ഷത്തിലേറെയായി ഒരേ കാര്‍ തന്നെ ഉപയോഗിക്കുന്ന ഒരു പ്രമുഖ നടന്‍ ഉണ്ട്. ആ നടന്‍ ഏതാണെന്നും ആ കാര്‍ മോഡല്‍ ഏതാണെന്നും വിശദമായി ചുവടെ വായിക്കാം.
ഹിറ്റ്‌മേക്കര്‍ ശങ്കറിന്റെ 'ബോയ്‌സ്' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നടനാണ് സിദ്ധാര്‍ത്ഥ്. ഒരുപിടി യുവതാരങ്ങളെ തമിഴ് സിനിമക്ക് സമ്മാനിച്ച ബോയ്‌സ് കേരളത്തിലും തരംഗമായിരുന്നു. 2000-ങ്ങളുടെ അവസാനത്തില്‍ മിനിമം ഗ്യാരണ്ടിയുള്ള യുവനടനായി പേരുനേടിയ സിദ്ധാര്‍ത്ഥ് തെലുങ്കില്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. വയസ്സ് 45 ആയെങ്കിലും ഇന്നും ചുള്ളന്‍ ലുക്കില്‍ കാണപ്പെടുന്ന സിദ്ധാര്‍ത്ഥ് സിനിമ ലോകത്തെ ചോക്ലേറ്റ് ബോയ്കളില്‍ ഒരാളാണ്.

2019-ല്‍ ദിലീപിന്റെ കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് മലയാളത്തിലും സാന്നിധ്യമറിയിച്ചു. സാമൂഹിക പ്രശ്‌നങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ഉറച്ച നിലപാട് പറയുന്ന സിദ്ധാര്‍ത്ഥിന് ഫാന്‍സിനൊപ്പം ഹേറ്റേഴ്‌സുമുണ്ട്. ഈ വര്‍ഷമായിരുന്നു സിദ്ധര്‍ത്ഥ് പ്രമുഖ നടിയായ അദിതി റാവു ഹൈദരിയെ വിവാഹം ചെയതത്. ഏകദേശം 70 കോടി രൂപയോളമാണ് സിദ്ധാര്‍ത്ഥിന്റെ ആസ്തി.
താരത്തിന്റെ പക്കല്‍ ഒരു റോള്‍സ് റോയ്‌സും ഔഡി A4 കാറും ഉണ്ടെങ്കിലും ഒരു ദശാബ്ദത്തിലേറെയായി കൊണ്ടുനടക്കുന്ന ഒരു വാഹനം തന്റെ ഉടമസ്ഥതയിലുണ്ടെന്ന് സിദ്ധാര്‍ത്ഥ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2011-ലാണ് നടന്‍ ഈ പറഞ്ഞ മെര്‍സിഡീസ് ബെന്‍സ് GL350 CDI 4Matic സ്വന്തമാക്കിയത്. ചില കാര്‍ ഉടമകള്‍ക്ക് അവരുടെ വാഹനങ്ങളുമായി അഗാധമായ ബന്ധം കാണും. അവരുടെ അഗാധമായ വാത്സല്യവും വ്യക്തിബന്ധവും പ്രകടിപ്പിക്കാന്‍ വേണ്ടി അവര്‍ കാറിന് പേര് വരെ ഇടുന്നു.

സിദ്ധാര്‍ത്ഥ് തന്റെ മെര്‍സിഡീസ് ബെന്‍സിനെ സ്‌നേഹപൂര്‍വ്വം 'ബീസ്റ്റ്' എന്നാണ് വിളിക്കുന്നത്. അതിനിടെയാണ് 2015-ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സിദ്ധാര്‍ത്ഥ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ദുരിതബാധിതര്‍ക്ക് നിരവധി സഹായഹസ്തങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നു താരം. എന്നാല്‍ കഷ്ടമെന്ന് പറയട്ടെ വെള്ളപ്പൊക്കത്തില്‍ നടന്റെ മെര്‍സിഡീസ് കാറിന്റെ എഞ്ചിന്‍ തകരാറിലായി.
കൈയ്യില്‍ ഇഷ്ടം പോലെ പണം ഉണ്ടായിട്ടും കാര്‍ മാറ്റാതെ അത് അറ്റകുറ്റപ്പണി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് ഒരു പുതിയ എഞ്ചിന്‍ ഇറക്കുമതി ചെയ്ത് തന്റെ പ്രിയപ്പെട്ട ബീസ്റ്റിന്റെ 'ഹൃദയം' മാറ്റിവെച്ച് വീണ്ടും പഴയപടിയാക്കി. മെര്‍സിഡീസ് ബെന്‍സ് GL350 CDI-യെ കുറിച്ച് പറയുമ്പോള്‍ ഇത് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയിലില്ല.
അവസാനകാലത്ത് 77.68 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഒബ്‌സിഡിയന്‍ ബ്ലാക്ക്, പല്ലാഡിയം സില്‍വര്‍, പോളാര്‍ വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമായിരുന്നു. ഇതില്‍ ഒബ്‌സിഡിയന്‍ ബ്ലാക്ക് നിറമാണ് സിദ്ധാര്‍ത്ഥ് തെരഞ്ഞെടുത്തത്. 258 PS പവറും 619 Nm ടോര്‍ക്കും നല്‍കുന്ന 6-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു,
ഇതില്‍ പാഡില്‍ ഷിഫ്റ്ററുകളും മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ഡൈനാമിക്സിനായി സ്പോര്‍ട്സ് മോഡും സജ്ജീകരിച്ചിരിക്കുന്നു. സെലിബ്രിറ്റികള്‍ ഒരു വാഹനത്തോട് ഇത്രയും നീണ്ട വിശ്വസ്തത പ്രകടിപ്പിക്കുന്നത് വളരെ അപൂര്‍വമാണ്. താരങ്ങള്‍ ഇടയ്ക്കിടെ കാറുകള്‍ മാറുന്നത് സാധാരണമാണെങ്കിലും ഒരു ദശാബ്ദത്തിലേറെയായി തന്റെ 'ബീസ്റ്റ്' തുടര്‍ച്ചയായി ഉപയോഗിക്കാനും പരിപാലിക്കാനുമുള്ള സിദ്ധാര്‍ത്ഥിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് എടുത്ത് കാണിക്കുന്നത്.
പതിവായി വാഹനങ്ങള്‍ മാറുന്ന സാധാരണ സെലിബ്രിറ്റി സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി സിദ്ധാര്‍ത്ഥിന് കാറിനോടുള്ള ആത്മബന്ധവും മുന്‍ഗണനയുമാണ് ഇവിടെ കാണാനാകുക. നടന്‍ സിദ്ധാര്‍ത്ഥിന്റെ ഈ കാര്‍ സ്‌നേഹത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാൻ ഞങ്ങൾക്ക് താൽപര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








