മകൻ്റെ ഓർമ്മയ്ക്കായി ഫോർച്ച്യൂണർ വാങ്ങി പിതാവ്; സിദ്ധു മൂസെവാലയെ നിങ്ങൾ മറന്നോ

മകൻ ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം, മകൻ അത്രമേൽ സ്നേഹിച്ചിരുന്ന വാഹനം മരണശേഷം ഒരു പിതാവ് അത് വാങ്ങുന്നുണ്ടെങ്കിൽ എന്തുമാത്രം സ്നേഹമുണ്ടായിരിക്കണം. സംഗീതം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, ഇന്നത്തെ തലമുറയിൽ നോക്കിയാൽ റാപ്പ് സോങ്ങുകൾ. അങ്ങനെ ഏവർക്കും പ്രിയപ്പെട്ട പഞ്ചാബി റാപ്പ് ഗായകനായിരുന്നു സിദ്ധു മൂസ് വാല. എന്നാൽ അദ്ദേഹം 2022 -ൽ കൊല്ലപ്പെടുകയായിരുന്നു. അതിൻ്റെ കാരണങ്ങളും വിശദീകരണങ്ങളും എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. 3 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ പിതാവ് മകന് വേണ്ടി അവന എപ്പോഴും ഉപയോഗിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്ച്യൂണറായത് കൊണ്ട് തന്നെ പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

ഡെലിവറി വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായിരിക്കുകയാണ്. 15.8 മില്യൺ ഫോളോവേഴ്സാണ് സിദ്ധുവിന് ഇപ്പോഴുളളത്.അദ്ദേഹം സ്വന്തമാക്കിയ ടൊയോട്ട ഫോർച്ച്യൂണറിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഏറ്റവും റീസെയിൽ വാല്യുവുള്ള എസ്‌യുവി കൂടിയാണിത്. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഫോർച്യൂണർ ലൈനപ്പിലേക്ക് ലീഡർ എഡിഷൻ എന്നൊരു പുത്തൻ വേരിയന്റിനെ കൊണ്ടുവരികയും ചെയ്തിരുന്നു. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതൽ സവിശേഷതൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്.

ഫോർച്യൂണറിൽ തന്നെ വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങളും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന മോഡൽ തേടുന്നവർ പറ്റിയ മോഡലാണിത്. താത്പര്യമുള്ളവർക്ക് ടൊയോട്ട ഡീലർഷിപ്പ് മുഖേനയോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ വാഹനം ഇപ്പോൾ ബുക്ക് ചെയ്യാനാവും. ഇനി സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും ലീഡർ എഡിഷനിൽ എന്തെല്ലാം മാറ്റങ്ങളാണ് കാണാനാവുക എന്ന് ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്.

മുന്നിലും പിന്നിലും ബമ്പർ സ്‌പോയിലറുകൾ, ബ്ലാക്ക്, വൈറ്റ്, ക്ലാരിറ്റി എന്നിവയിൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷനും ബ്ലാക്ക് അലോയ് വീലുകളുമാണ് ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷനെ അഴകുറ്റതാക്കാനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സ്‌പോയിലറുകൾ ഉൾപ്പെടെയുള്ള ചില ആക്‌സസറികൾ അംഗീകൃത ഡീലർമാർ ഇൻസ്റ്റാൾ ചെയ്യും. ഇൻ്റീരിയറിൽ ഡ്യുവൽ-ടോൺ സീറ്റുകളും വയർലെസ് ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ-ഫോൾഡിംഗ് മിററുകൾ തുടങ്ങിയ നൂതന ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോർച്യൂണർ ലീഡർ എഡിഷൻ അതിൻ്റെ ബോൾഡ് ശൈലിയെ കൂടുതൽ സവിശേഷതകളോടെ മെച്ചപ്പെടുത്തുകയും കരുത്തും സ്റ്റൈലും കൂടുതൽ കൈവരിക്കുവാനുമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോറിലെ സെയിൽസ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

മാനുവൽ മോഡലുകൾ 201 bhp പവറിൽ പരമാവധി 420 Nm torque നൽകുമ്പോൾ ഫോർച്യൂണർ ലീഡർ എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റ് 201 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പ്രത്യേക പതിപ്പ് 4X2 രൂപത്തിൽ മാത്രമേ വാങ്ങാനാവൂവെന്നും ടൊയോട്ട പ്രത്യേകം പറയുന്നു. 2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്.

ടൊയോട്ടയുടെ മറ്റ് കാറുകളുടെ വിശേഷം കൂടി നോക്കുകയാണെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട ഇന്ത്യയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്നോവ, ഹൈറൈഡര്‍ എന്നീ മോഡലുകള്‍ കഴിഞ്ഞാല്‍ മികച്ച വില്‍പ്പന നേടുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണ് ഗ്ലാന്‍സ (Toyota Glanza Sales). 2025 ഫെബ്രുവരിയില്‍ ടൊയോട്ട 4,596 ഗ്ലാന്‍സ കാറുകള്‍ വിറ്റു. 2024 ഫെബ്രുവരിയില്‍ ഈ സംഖ്യ 4,581 ആയിരുന്നു.

അതായത് 2024 ഫെബ്രുവരിയെ അപേക്ഷിച്ച് 2025 ഫെബ്രുവരിയില്‍ 15 ടൊയോട്ട ഗ്ലാന്‍സ കാറുകള്‍ അധികം വിറ്റു. ടൊയോട്ട ഗ്ലാന്‍സ കാര്‍ വില്‍പ്പനയില്‍ നേരിയ വളര്‍ച്ച നേടിയതായാണ് വില്‍പ്പന റിപ്പോര്‍ട്ട് കാണിക്കുന്നത്. 2025 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 ഹാച്ച്ബാക്കുകളുടെ പട്ടികയില്‍ ടൊയോട്ട ഗ്ലാന്‍സ ഏഴാം സ്ഥാനം നേടി. 19879 യൂണിറ്റ് വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍ ആണ് ഒന്നാമത്.

ഗ്ലാന്‍സയെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ബേസ് വേരിയന്റിന്റെ വില 6.90 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റ് വാങ്ങാന്‍ 10 ലക്ഷം രൂപ മുടക്കണം. എക്സ്-ഷോറൂം വിലകളാണിത്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണെങ്കിലും വേര്‍തിരിച്ചറിയാനായി ചില്ലറ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ്, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ ഗ്ലാന്‍സയില്‍ നല്‍കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 360 ഡിഗ്രി ക്യാമററ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

90 PS പവറും 113 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സയുടെ ഹൃദയം. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 77.5 PS പവര്‍ മാത്രമേ നല്‍കുകയുള്ളൂ. പവര്‍ ഔട്ട്പുട്ട് കുറഞ്ഞാലും മികച്ച മൈലേജാണ് ഗ്ലാന്‍സ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്.

ഗ്ലാന്‍സയുടെ പെട്രോള്‍ മോഡലിന്റെ മൈലേജ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ്. അതേസമയം ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് എന്നിവയ്ക്ക് പകരമായി പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ടൊയോട്ട ഗ്ലാന്‍സ പരിഗണിക്കാവുന്നതാണ്.

2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ബ്ലാക്ക് എഡിഷന്‍ വിപണിയിലിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. പരമ്പരാഗത ഹൈലക്‌സ് മോഡലിന്റെ ശക്തമായ മെക്കാനിക്കല്‍ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് ഈ പതിപ്പ് അതിന്റെ എക്‌സ്റ്റീരിയിറിലും ഇന്റീരിയറിലും നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു. ഇത് ഓള്‍-ബ്ലാക്ക് എക്സ്റ്റീരിയര്‍ ഡിസൈനിലാണ് വരുന്നത്, അതേസമയം ഇന്റീരിയര്‍ റെഗുലര്‍ മോഡലിന്റെ ഓള്‍-ബ്ലാക്ക് തീം അവതരിപ്പിക്കുന്നത് തുടരുന്നു.

ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ 37.90 ലക്ഷം രൂപയ്ക്കാണ് ടൊയോട്ട വിപണിയിലെത്തിച്ചിരിക്കുന്നത്. പിക്ക്-അപ്പ് ട്രക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് MT വേരിയന്റിന് 30.4 ലക്ഷം രൂപയാണ് വില. അതേസമയം ഹൈ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 37.15 ലക്ഷം രൂപയ്ക്കും ഓട്ടോമറ്റിക്കില്‍ 37.90 ലക്ഷം രൂപ വിലയിലും വാങ്ങാം. എക്‌സ്‌ഷോറൂം വിലകളാണിത്. ടോപ്‌സ്‌പെക് ഹൈ വേരിയന്റിന്റെ വിലയ്ക്ക് തുല്യമാണ് ബ്ലാക്ക് എഡിഷന്.

ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ അതിന്റെ ശ്രദ്ധേയമായ ഓള്‍ ബ്ലാക്ക് തീം കൊണ്ട് വേറിട്ടുനില്‍ക്കുന്നു. എക്‌സ്റ്റീരിയറില്‍ ഒരു സ്ലീക്ക് ബ്ലാക്ക് ഫ്രണ്ട് റേഡിയേറ്റര്‍ ഗ്രില്‍ കാണാം. 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎം കവറുകള്‍, ഫെന്‍ഡര്‍ ഗാര്‍ണിഷ് എന്നിവ അലങ്കരിക്കുന്ന ബ്ലാക്ക് ആക്‌സന്റുകള്‍ എന്നിവ ഹൈലക്‌സിന്റെ ബോള്‍ഡ് ലുക്ക് കൂടുതല്‍ മെച്ചപ്പെടുത്തുകയും ആരും കണ്ടാല്‍ നോക്കിപ്പോവുന്ന പരുവത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 31, 2025, 20:49 [IST]
English summary
Sidhu moose walas father added toyota fortuner to garage video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X