നമ്പർ വണ്ണാവാൻ ഇലക്ട്രിക് വൺ; മാർച്ചിൽ ഡെലിവറിയെന്ന് നിർമാതാക്കൾ

ഒരു ലക്ഷത്തിലധികം ബുക്കിങ്ങുകളാണ് സിമ്പിൾ എനർജിയുടെ ഇലക്ട്രിക് വൺ എന്ന സ്കൂട്ടറിനായി ഇത് വരെ ലഭിച്ചിരിക്കുന്നത്. അത് പോലെ തന്നെ പുതിയ ഒരു നിക്ഷേപത്തിലൂടെ കമ്പനിയുടെ ഉൽപ്പാദനം വർധിപ്പിക്കുവാനും എത്രയും പെട്ടെന്ന് തന്നെ ഡെലിവറികൾ ആരംഭിക്കുകയുടെ ചെയ്യുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇവി വിപണി ഓരോ ദിവസവും മുന്നേറുന്ന ഈ കാലഘട്ടത്തിൽ തങ്ങളുടെ ഉൽപ്പന്നത്തിൽ വിശ്വാസമർപ്പിച്ച ഉപഭോക്താക്കളോടുളള നന്ദി കമ്പനി അറിയിച്ചിരുന്നു. ഇത്രയും മത്സരം നടക്കുന്ന ഒരു വിഭാഗമായിട്ട് പോലും തങ്ങൾക്ക് ഒരു ലക്ഷം ബുക്കിങ്ങ് ലഭിച്ചതിൽ സന്തോഷവും കമ്പനി മേധാവികൾ അറിയിച്ചിരുന്നു. 2023 ജനുവരി 19 മുതലാണ് പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള ട്രയൽ പ്രൊഡക്ഷൻ റണ്ണുകളോടെ, സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വാണിജ്യ ലോഞ്ചിനും ഡെലിവറിക്കും മുന്നോടിയായി സിമ്പിൾ എനർജി അതിന്റെ ഉത്പാദനം ഔദ്യോഗികമായി കമ്മീഷൻ ചെയ്യാനാണ് പദ്ധതി. 100 കോടി രൂപയിലധികം മുതൽമുടക്കിൽ നിർമിച്ചതും 2,00,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതുമായ സിമ്പിൾ വിഷൻ 1.0 തമിഴ്‌നാട്ടിലെ ഹൊസൂരിലെ ശൂലഗിരിയിലാണ് സ്ഥിതി ചെയ്യുന്നത്.

നമ്പർ വണ്ണാവാൻ ഇലക്ട്രിക് വൺ; മാർച്ചിൽ ഡെലിവറിയെന്ന് നിർമാതാക്കൾ

പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റുകൾ വരെ നിർമിക്കാനുള്ള ശേഷി ഈ സ്ഥാപനത്തിനുണ്ട്. ഇൻഡസ്‌ട്രി 4.0 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, കമ്പനി സ്വന്തം ഉടമസ്ഥതയിലുള്ള മോട്ടോർ നിർമിക്കുന്നതിനായി ഒരു മോട്ടോർ ലൈൻ രൂപകൽപ്പന ചെയ്‌തു. ഇത് ഇലക്ട്രിക് സ്‌കൂട്ടർ നിർമാണ വിഭാഗത്തിലെ ആദ്യത്തെ സംഭവമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

സിമ്പിൾ വണ്ണിലെ മികച്ച എഞ്ചിനീയറിംഗും കർക്കശമായ ഗവേഷണ-വികസനവും ഉപയോഗിച്ച് ഗ്രീൻ മൊബിലിറ്റിയിലേക്ക് മാറുന്നത് വേഗത്തിലും സുഗമമായും ചെയ്യുന്ന മികച്ച നിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരുമെന്നും സുഹാസ് രാജ്കുമാർ പറഞ്ഞു. വൈദ്യുത വാഹനങ്ങൾ തദ്ദേശീയമായി നിർമിക്കുക എന്ന ഉദ്ദേശത്തോടെ പൂർത്തിയാക്കിയ സിമ്പിൾ വിഷൻ 1.0 ഫാക്ടറി ഹൊസൂരിലും പരിസരത്തുമായി 700-ലധികം തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകും. സിമ്പിൾ വൺ കൂടാതെ സ്റ്റാർട്ടപ്പിന്റെ ഭാവി പദ്ധതിയിൽ കൂടുതൽ ഉൽപ്പന്നങ്ങളുമുണ്ട്.

നമ്പർ വണ്ണാവാൻ ഇലക്ട്രിക് വൺ; മാർച്ചിൽ ഡെലിവറിയെന്ന് നിർമാതാക്കൾ

സിമ്പിൾ വണ്ണിന് 3.2 kWh ഫിക്സഡ് ബാറ്ററി പായ്ക്കും 1.6 kWh റിമൂവബിൾ മൊഡ്യൂളും ലഭിക്കുന്നു. ഇത് ഒരു ചാർജിന് 236 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവസാഖപ്പെടുന്നത്. കൂടാതെ, പരിഷ്ക്കരിച്ച മോഡൽ 3.2 kWh ഫിക്സഡ് ബാറ്ററി പായ്ക്ക് സഹിതം രണ്ട് 1.6 kWh റിമൂവബിൾ മൊഡ്യൂളുകൾ, അനുയോജ്യമായ സാഹചര്യങ്ങളിൽ ഒരു ചാർജിന് 300 കിലോമീറ്ററിൽ അധികം റൈഡിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ഹെഡ്‌ലാമ്പ്, ഡിആർഎല്ലുകൾ, ഇൻർിക്കേറ്ററുകൾ, ടെയിൽ ലാമ്പ് എന്നിവയെല്ലാം എൽഇഡി യൂണിറ്റുകളാണ്. സിമ്പിൾ വണ്ണിന് രസകരമായ സ്വിച്ച് ഗിയറാണ് കമ്പനി സമ്മാനിച്ചിരിക്കുന്നതും. ഡിസൈനിന്റെ കാര്യത്തിൽ സ്വിച്ചുകൾ മനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. വലിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇൻസ്ട്രുമെന്റേഷനാണ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ടച്ച് ഇന്റർഫേസിന്റെ പ്രതികരണം മികച്ചതാണെന്നും എടുത്തുപറയാം. എന്നിരുന്നാലും ചില പോരായ്മകളുണ്ടെന്നതും ചൂണ്ടിക്കാണിക്കാതെ വയ്യ.

സിമ്പിൾ എനർജി അതിന്റെ 8.5 kW ഇലക്ട്രിക് മോട്ടോറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അത് 8.5 kW (11.3 bhp) പവറിൽ 72 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്. എന്നാൽ മികച്ച കാര്യക്ഷമതയും തെർമൽ മാനേജ്‌മെന്റും പെർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ, ഗോവ, അഹമ്മദാബാദ്, ഇൻഡോർ, ജയ്പൂർ, ഡൽഹി, ലഖ്‌നൗ, ഭുവനേശ്വർ എന്നീ പന്ത്രണ്ട് നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് സിമ്പിൾ വൺ ഇ-സ്‌കൂട്ടർ പരിചയപ്പെടുത്തുന്നതിനായി കമ്പനി മുമ്പ് ടെസ്റ്റ് റൈഡുകളും നടത്തിയിട്ടുണ്ട്.

പൂർണമായും പ്രവർത്തനക്ഷമമായ യൂണിറ്റിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, അവറേജ് സ്പീഡ് ഇൻഡിക്കേറ്റർ, റേഞ്ച് ഡിസ്പ്ലേ, ബാറ്ററി നില എന്നിവയെല്ലാം ഹോം സ്ക്രീനിൽ ലഭ്യമാവും. മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന സിമ്പിൾ വണ്ണിന്റെ ഒരു സവിശേഷതയെന്തെന്നാൽ ബാറ്ററി ഹെൽത്ത് ഡിസ്പ്ലേയാണ്.സ്‌ക്രീൻ റൈഡ് മോഡുകളും പ്രദർശിപ്പിക്കുന്നുണ്ട് ബ്ലൂടൂത്ത്, വൈഫൈ എന്നിവ വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണുമായി ജോടിയാക്കാനാകും. കണക്റ്റഡ് ഫീച്ചറുകളിൽ റിമോട്ട് ആക്‌സസ്, ജിയോ-ഫെൻസിംഗ്, OTA അപ്‌ഡേറ്റുകൾ, സേവിംഗ്, ഫോർവേഡിംഗ് റൂട്ടുകൾ, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റിമോട്ട് ലോക്കിംഗ് മുതലായവയും ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, February 7, 2023, 19:00 [IST]
English summary
Simple energy got one lakh booking delivery will start on march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X