സിന്ധു ജോയിയുടെ നാനോ കാർ
കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകളില്‍ കയറിക്കൂടിയിട്ടുള്ള കരിയര്‍ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സിന്ധു ജോയി. കടുത്ത ജീവിതസാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന സിന്ധു, ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നടത്തിയ നീക്കങ്ങള്‍ മൊത്തം പാളുകയായിരുന്നു. ഇങ്ങനെ പാളിയവര്‍ ഒടുവിലെത്തിച്ചേരാറുള്ള മലയാളി ഹൗസിലാണ് പിന്നീട് നമ്മളവരെ കണ്ടത്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്കൊപ്പം കാണേണ്ടിവന്നുവെങ്കിലും ഒരു നല്ല തിരിച്ചുവരവ് സിന്ധുജോയി നടത്തുമെന്ന് പലര്‍ക്കും ഇപ്പോഴും പ്രതീക്ഷയുണ്ട്.
ഈയിടെയാണ് സിന്ധുജോയി ഒരു നാനോ കാര്‍ സ്വന്തമാക്കിയത്. പേള്‍ വൈറ്റ് നിറത്തിലുള്ള ഒരു നാനോ ട്വിസ്റ്റ് മോഡല്‍. സിന്ധുവിന്റെ കാറിനെ അടുത്തറിയാം താഴെ.

ടാറ്റ നാനോയുടെ പവർ സ്റ്റീയറിംഗ് ഘടിപ്പിച്ച പതിപ്പിനെയാണ് നാനോ ട്വിസ്റ്റ് എന്നു വിളിക്കുന്നത്.

നാനോയുടെ പവർ സ്റ്റീയറിംഗ് പതിപ്പ് ഉപഭോക്താക്കൾ കാത്തിരിക്കുകയായിരുന്നു എന്നുവേണം പറയാൻ. നാനോ കാർ സിറ്റികളിൽ വളരെ ഉപയോഗപ്രദമാണെങ്കിലും പവർ സ്റ്റീയറിംഗ് ഇല്ലാതിരുന്നത് സ്ത്രീകളടക്കമുള്ള ഉപഭോക്താക്കളെ അകറ്റിയിരുന്നു. സിന്ധു ജോയിയെ ഈ പതിപ്പിലേക്ക് അടുപ്പിച്ചതും പവർ സ്റ്റീയറിംഗ് തന്നെയായിരിക്കണം.

സെഡ്എഫ് ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ സെഡ്എഫ് ആണ് ടാറ്റ നാനോ ട്വിസ്റ്റിനുവേണ്ടി പവര്‍ സ്റ്റീയറിംഗ് സന്നാഹം നിര്‍മിച്ചുനല്‍കുന്നത്.

ആക്ടിവ് റിട്ടേണ്‍ പവര്‍ സ്റ്റീയറിംഗില്‍ ആക്ടിവ് റിട്ടേണ്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. ചക്രത്തിന്റെ തിരിച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ സ്റ്റീയറിംഗ് വീല്‍ തിരിച്ച് യഥാസ്ഥാനത്ത് നില്‍ക്കുവാന്‍ ഈ സംവിധാനം സഹായിക്കും.

ഡാസ്മണ്‍ പര്‍പ്ള്‍ എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളില്ല. പുതിയൊരു നിറം ചേര്‍ത്തിട്ടുണ്ട്. ഡാസ്മണ്‍ പര്‍പ്ള്‍.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇന്റീരിയറില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന, താപ ഇന്‍ഡിക്കേറ്ററുകള്‍ എല്‍ഇഡിയില്‍ വരുന്നു.

മുമ്പില്‍ പവര്‍ വിന്‍ഡോകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.36 ലക്ഷം രൂപയാണ് നാനോ ട്വിസ്റ്റിന് വില. മാരുതി സുസൂക്കി ആള്‍ട്ടോ 800ന്റെ ബേസ് വേരിയന്റിന്റെ വിലയോടൊപ്പം എത്തിയിരിക്കുന്നു ഇത്.

ടാറ്റ നാനോയിൽ ഇനിയും നിരവധി സംവിധാനങ്ങൾ ചേർക്കുവാൻ പദ്ധതികളുണ്ട്. നാനോയുടെ ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ച പതിപ്പാണ് അടുത്തതായി വിപണിയിലെത്താനുള്ളത്.

രണ്ട് പുതിയ എൻജിനുകൾ ടാറ്റ നാനോയിൽ ഘടിപ്പിക്കുമെന്നും വാർത്തകളുണ്ട്. 1 ലിറ്റർ ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് ഇവയിലൊന്ന്. മറ്റൊന്ന്, വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡീസൽ എൻജിനും.

ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ബൂട്ട് ഡോർ ഘടിപ്പിച്ച ടാറ്റ നാനോ പ്രദർശിപ്പിച്ചിരുന്നു. ടാറ്റ നാനോ ആക്ടിവ് എന്ന ഈ പതിപ്പിലൂടെ ഉപഭോക്താക്കളുടെ ദീർഘകാലാവശ്യമാണ് ടാറ്റ നിറവേറ്റുന്നത്.

ഈ ഡോര്‍ ഘടിപ്പിച്ചത് മറ്റൊരു പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളതും കാണണം. നാനോയുടെ ഭാരം ഇതില്‍ 70 കിലോയോളം കൂടുതലാണ്. വണ്ടിയുടെ പ്രകടനക്ഷമതയെ ബാധിക്കും എന്നതാണ് പ്രശ്‌നം. ഇന്ധനടാങ്കിന്റെ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട് പുതിയ നാനോ ട്വിസ്റ്റ് ആക്ടിവില്‍.

നാനോയെ സംബന്ധിച്ച മറ്റൊരു പ്രധാന പരാതി മുന്‍ ഡിസൈല്‍ ഒട്ടും ബോള്‍ഡല്ല എന്നതാണ്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നുണ്ട് ട്വിസ്റ്റ് ആക്ടിവ്. എയര്‍ഡാമിന്റെ ഡിസൈന്‍ മാറിയിരിക്കുന്നു. എയര്‍ഡാമിന്റെ ഇരുവശങ്ങളിലുമായാണ് ഇപ്പോള്‍ ഫോഗ് ലാമ്പ് സ്ഥിതി ചെയ്യുന്നത്.

ഈ ഡിസൈന്‍ ഉല്‍പാദനത്തിലേക്ക് എന്നെത്തിച്ചേരും എന്ന കാര്യത്തില്‍ യാതൊരു വിവരവുമില്ല. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ വാഹനം എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








