സംഗീത കുടുംബത്തിലേക്ക് ബിഎംഡബ്ല്യുവിൻ്റെ ആഡംബര സെഡാൻ; 90'സ് കിഡ്സിൻ്റെ പ്രിയപ്പെട്ട ഗായകനെ കണ്ടോ

90'സ് കിഡ്സിൻ്റെ സംഗീത പ്രേമം അനശ്വരമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഒരു ഗായകനാണ് അഫ്സൽ ഇസ്മയിൽ. 2000-ൽ ഇറങ്ങിയ മമ്മൂട്ട നായകനായ വല്യേട്ടൻ എന്ന ചിത്രത്തിലെ കണ്ണിലമ്പും വില്ലും എന്ന ഗാനമാണ് അദ്ദേഹത്തിൻ്റെ കരിയറിലെ വഴിത്തിരിവായത്. അതിന് ശേഷം ഇങ്ങോട്ട് മെലഡിയും, ഫാസ്റ്റ്നമ്പർ സോങ്ങുകൾ കൊണ്ട് ഏതൊരു ആളിനേയും തൻ്റെ ആരാധകരാക്കി മാറ്റുകയായിരുന്നു ആ മാന്ത്രിക സ്വരത്തിൽ പാടി പാട്ടുകളാണ്.2K കിഡ്സ് പോലും ഇപ്പോഴും മൂളിനടക്കുന്ന പല ഗാനങ്ങളും. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ കുടുംബത്തിലേക്ക് ഒരു ആഡംബര സെഡാൻ എത്തിയിരിക്കുകയാണ്.

അഫ്സൽ ഇസമയിലിൻ്റെ സഹോദരിയുടെ മകനായ ആബിർ ആണ് ബിഎംഡബ്ല്യുവിൻ്റെ ആഡംബര സെഡാൻ മോഡലായ 5 സീരിസ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ തന്നെ വളരെ പ്രശസ്തമായ ആഡംബര പ്രീ ഓൺഡ് ഡീലർഷിപ്പായ ലക്സ് മോട്ടോർസിൽ നിന്നാണ് ആബിർ വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. അഫ്സലും കുടുംബവും എല്ലാവരും ഒരുമിച്ച് വന്നാണ് വാഹനം ഡെലിവറിയെടുത്തത്. ഡീലര്‍ഷിപ്പിലെത്തി പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേക്ക് കട്ടിംഗും നടത്തിയ ശേഷമാണ് കാറിന്റെ താക്കോല്‍ സ്വീകരിച്ചത്.

afsal ismail sisters son buys bmw 5 series sedan

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് എട്ടാം തലമുറ ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. സിംഗിള്‍ 530 Li M സ്‌പോര്‍ട് വേരിയന്റില്‍ എത്തിയ കാറിന്റെ വില ഇപ്പോള്‍ 74.40 ലക്ഷം രൂപയാണ്. കൊച്ചിയില്‍ കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 94.88 ലക്ഷം രൂപയാകും. 3 സീരീസ്, 7 സീരീസ് എന്നിവയ്ക്ക് ശേഷം ബിഎംഡബ്ല്യു ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ലോംഗ് വീല്‍ബോസ് മോഡല്‍ ആയിരുന്നു ഈ എക്‌സിക്യൂട്ടീവ് സെഡാന്‍.

എസ്‌യുവികളിൽ ഇതിനകം പ്രചാരത്തിലുള്ള പുതിയ ബിഎംഡബ്ല്യു ഡിസൈന്‍ ഭാഷയാണ് 5 സീരീസിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൗണ്ട് എഡ്ജുകളില്‍ നിന്ന് ഷാര്‍പ്പ് ലൈനുകളിലേക്ക് മാറിയിട്ടുണ്ട്. ബമ്പറുകളിലും കിഡ്നി ഗ്രില്ലിന്റെ ആകൃതിയിലും ഇത് വ്യക്തമാണ്. ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ്, 18- അല്ലെങ്കില്‍ 19-ഇഞ്ച് അലോയ് വീലുകള്‍, റാപ്പ്-എറൗണ്ട് ടെയില്‍ലാമ്പുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റുകള്‍ക്കുള്ള കോണ്‍ട്രാസ്റ്റ്-കളര്‍ ടിപ്പുകള്‍ എന്നിവയാണ് മുന്‍തലമുറ മോഡലില്‍ നിന്നുള്ള പ്രധാന ഡിസൈന്‍ മാറ്റങ്ങള്‍.

afsal ismail sisters son buys bmw 5 series sedan

വണ്‍-പീസ് കര്‍വ്ഡ് ഡിസ്‌പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് മ്യൂസിക് സിസ്റ്റം, ഓട്ടോ പാര്‍ക്കിംഗ്, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഏറ്റവും പുതിയ ഐഡ്രൈവ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.

ബിഎംഡബ്ല്യു 5 സീരീസ് LWB പതിപ്പിലെ 258 PS പവര്‍ നല്‍കുന്ന 2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മെല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിനുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് LWD ഔഡി A6, വോള്‍വോ S90, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് എന്നിവയുമായി മത്സരിക്കുന്നു.

afsal ismail sisters son buys bmw 5 series sedan

ആബിർ വാങ്ങിയത് പഴയ തലമുറ മോഡലായത് കൊണ്ട് തന്നെ പുത്തൻ മോഡലിൻ്റെ വിലയേക്കാൾ കുറവായിരിക്കും ഇത്. 530Li, 530Li M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിട്ടാണ് വരുന്നത്. ഇരുമോഡലുകളുടേയും എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 93 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് വിവരം.

afsal ismail sisters son buys bmw 5 series sedan

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 20, 2025, 16:45 [IST]
English summary
Singer afsal ismails sisters son brings home bmw 5 series seda video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X