ബോളിവുഡിൻ്റെ ഇഷ്ടഗായകൻ സ്വന്തമാക്കിയത് 1.60 കോടിയുടെ വാഹനം, ചിത്രങ്ങൾ വൈറൽ

ബോളിവുഡിൻ്റെ ഇഷ്ടഗായകരിൽ മുന്നിൽ തന്നെയുണ്ട് അഖിൽ സച്ച്ദേവ എന്ന പേര്. കബീർ സിങ്ങ് സിനിമ കണ്ട ഒരു പ്രേക്ഷകരും സിനിമയിലെ ഗായകനെ മറക്കില്ല. പ്രശസ്ത ഗായകൻ അഖിൽ സച്ച്ദേവ ആഡംബര ബിഎംഡബ്ല്യു X7 തൻ്റെ ഗാരേജിലേക്ക് ചേർത്തിരിക്കുകയാണ്. പ്രഗത്ഭനായ സംഗീതജ്ഞനും ഗായകനും സംഗീതസംവിധായകനുമാണ്. 2009-ൽ ഡൽഹി ആസ്ഥാനമായുള്ള നാഷ എന്ന സംഗീത ബാൻഡിലൂടെയാണ് അദ്ദേഹം തൻ്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിൻ്റെ ഏറ്റവും വിജയകരമായ ഗാനം ബ്ലോക്ക്ബസ്റ്റർ കബീർ സിംഗിലെ തേരാ ബാൻ ജൗംഗയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

കിടിലൻ പെർഫോമൻസിനൊപ്പം മികച്ച യാത്രാ സുഖവും കോർത്തിണക്കിയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു X7 ഒരുക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലായി എത്തുന്ന ലക്ഷ്വറി കാറിന് 1.22 കോടി മുതൽ 1.24 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിരത്തിലെത്തുമ്പോൾ ഏതാണ്ട് 1.57 കോടി രൂപയോളം വാഹനത്തിന് ചെലവ് വരുമെന്നാണ് റിപ്പോർട്ട്.

1 60

ബിഎംഡബ്ല്യു X7 ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്നത് വാഹന നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിലാണ്. ആഭ്യന്തര വിപണിയിൽ മെർസിഡീസ് ബെൻസ് GLS മോഡലുമായാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നേരിട്ട് മത്സരിക്കുന്നത്. ശരിക്കും ജർമൻ ആഡംബരത്തം തുളുമ്പി നിൽക്കുന്ന പുറംമോടിയാണ് കാറിനുള്ളത്. പുതിയ തലമുറ 7 സീരീസ് മോഡലുകളിൽ നിന്നും പ്രചോദമുൾക്കൊണ്ട രൂപകൽപ്പനയാണ് X7 സ്വീകരിച്ചിരിക്കുന്നത് എന്നും പറയാം.

മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതുകൂടാതെ ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലും ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവും. കറുപ്പ് നിറത്തിൽ ചായം പൂശിയ മുൻവശത്തെ വലിയ കിഡ്‌നി ഗ്രില്ലാണ് ഡിസൈനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിൽ എക്‌സ്‌ക്വിസൈറ്റ് ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിലും സ്വന്തമാക്കാം.

1 60

ഇതോടൊപ്പം തന്നെ റീഡിസൈൻ ചെയ്ത സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ. ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ ലക്ഷ്വറി ഫീൽ ഉയർത്തുന്നുണ്ട്. ക്യാബിനിനുള്ളിൽ ബിഎംഡബ്ല്യു കർവ്ഡ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റ് ബാർ, സ്കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയവയാണ് പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ.

3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് ഇവ വരുന്നത് എന്നതും ഹൈലൈറ്റാണ്. മോഡലിന്റെ പെട്രോൾ യൂണിറ്റ് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ലക്ഷ്വറി എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിൽ കൈവരിക്കാനാവും.

1 60

മറുവശത്ത് ഡീസൽ എഞ്ചിന് 340 bhp പവറിൽ 700 Nm torque വരെ നൽകാനാവും. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. രണ്ട് എഞ്ചിനുകളും xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 10, 2024, 18:00 [IST]
English summary
Singer akhil sachdeva brought home a luxurious bmw x7 viral photos inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X